Healthy glowing skin in winter

ചർമ്മത്തെ സംരക്ഷിക്കുന്നതിൽ ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ശൈത്യകാലത്ത് പലപ്പോഴും വരണ്ടതും അടർന്നുപോകുന്നതുമായ ചർമ്മം ഉണ്ടാകാറുണ്ട്. മോയ്‌സ്ചറൈസറുകളും സെറമുകളും പുറമേ ചർമ്മത്തെ ഉള്ളിൽ നിന്ന് പോഷിപ്പിക്കേണ്ടത് പ്രധാനമാണ്. സൂപ്പുകൾ ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മത്തെ പിന്തുണയ്ക്കുന്ന ചേരുവകളാൽ സമ്പന്നമാണ്. ശൈത്യകാലത്ത് വരണ്ട ചർമ്മത്തെ ചെറുക്കാൻ സഹായിക്കുന്ന മികച്ച സൂപ്പുകളെ കുറിച്ചാണ് ഇനി പറയുന്നത്

കാരറ്റ്, ഇഞ്ചി സൂപ്പ്

കാരറ്റിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് വിറ്റാമിൻ എ ആയി മാറുന്നു Healthy glowing skin in winter. ചർമ്മത്തിന് ജലാംശം നിലനിർത്തുന്നതിനുമുള്ള ഒരു പ്രധാന പോഷകമാണിത്. ഇഞ്ചി ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ നൽകുന്നു. തണുപ്പുള്ള മാസങ്ങളിൽ ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താൻ ക്യാരറ്റ് ഇഞ്ചി സൂപ്പ് സഹായിക്കുന്നു.

തക്കാളി, ബേസിൽ സൂപ്പ്

Healthy glowing skin in winter

തക്കാളിയിൽ ലൈക്കോപീൻ എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. Healthy glowing skin in winter ഇത് ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുക ചെയ്യുന്നു. ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച മാർഗം കൂടിയാണ്.

ചീരയും പയറും ചേർത്ത സൂപ്പ്

ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമായ ചീര കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കുന്നു. ചർമ്മത്തിലെ ജലാംശം നിലനിർത്തുന്നതിൽ വിറ്റാമിൻ സി പ്രധാന പങ്ക് വഹിക്കുന്നതായി ജേണൽ ഓഫ് ഡെർമറ്റോളജിക്കൽ സയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

മത്തങ്ങ സൂപ്പ്

ശൈത്യകാലത്ത് മത്തങ്ങ സൂപ്പ് നിർബന്ധനമായും കഴിക്കുക. വിറ്റാമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമാണ് മത്തങ്ങ സൂപ്പ്. ഇത് Healthy glowing skin in winter വരൾച്ചയെ ചെറുക്കാനും സഹായിക്കുന്നു. ഇതിന്റെ ക്രീം ഘടന ചർമ്മത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ ആന്റിഓക്‌സിഡന്റുകൾ നൽകുകയും അത് മയപ്പെടുത്തുകയും ചെയ്യുന്നു.

ചിക്കൻ വെജിറ്റബിൾ സൂപ്പ്

ചിക്കൻ വെജിറ്റബിൾ സൂപ്പ് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. അതൊടൊപ്പം ചർമ്മത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.