ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ചെയ്യേണ്ടത്​ (How To Increase Life Expectancy?)

How To Increase Life Expectancy?
നല്ല ഹെല്‍ത്തിയായി ദീര്‍ഘകാലം ആരോഗ്യത്തോടെ ഇരിക്കണമെങ്കില്‍ നിങ്ങള്‍ ജീവിതത്തില്‍ പാലിക്കേണ്ട രണ്ട് കാര്യമുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം

ദീര്‍ഘകാലം നല്ല ആരോഗ്യത്തോടെ ജീവിക്കണമെന്നാണ് പലരുടേയും ആഗ്രഹം. മറ്റുള്ളവരുടെ സഹായം ഇല്ലാതെ എത്രത്തോളം കാലം ജീവിക്കാന്‍ സാധിക്കുമോ, അത്രത്തോളം സന്തോഷമാണ് എല്ലാവര്‍ക്കും. എന്നാല്‍, നമ്മളുടെ ഇന്നത്തെ താളം തെറ്റിയ ജീവിതരീതികള്‍, നമ്മളുടെ കാലാവസ്ഥ, പ്രകൃതി, ചുറ്റുപാടുകള്‍ എന്നിവയെല്ലാം തന്നെ നമ്മളുടെ ആരോഗ്യത്തേയും അതുപോലെ, ആയുസ്സിനേയും ബാധിക്കുന്നു. ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും നമ്മളുടെ ആരോഗ്യം സംരക്ഷിക്കാനും ദീര്‍ഘകാലം സന്തോഷത്തോടേയും ആാേഗ്യത്തോടേയും ജീവിക്കാനും വേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.(How To Increase Life Expectancy?)

വ്യായാമം​ (How To Increase Life Expectancy)

വ്യായാമം ചെയ്യുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പതിവായി വ്യായാമം ചെയ്യുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍, പേശികളെ ബലപ്പെടുത്താന്‍, എല്ലുകള്‍ ശക്തിപ്പെടുത്താന്‍, രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍, കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍, ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍, പ്രമേഹം നിയന്ത്രിക്കാന്‍, അസ്ഥിക്ഷയം തടയാന്‍ എന്നിങ്ങനെ സഹായിക്കുന്നു.

ഇവ കൂടാതെ, ഒരു വ്യക്തിയ്ക്ക് അയ്യാളുടെ മാനസികാരോഗ്യവും പ്രധാനപ്പെട്ടത് തന്നെയാണ്. വ്യായാമം ചെയ്യുന്നത് വിഷാദം, ഉത്കണ്ഠ, തലവേദന, ഉറക്കമില്ലായ്മ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. വ്യായാമം(How To Increase Life Expectancy?) ചെയ്യുന്നതിലൂടെ മാനസിക ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും സ്വയം വിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

Can You Lengthen Your Life


വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ ഫ്‌ലെക്‌സിബിലിറ്റി എന്നിവ മെച്ചപ്പെടുത്തുകയും ശരീരത്തിന് ഷേപ്പ് നല്‍കുകയും ചെയ്യുന്നു.
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, മുതിര്‍ന്നവര്‍ ദിവസേന കുറഞ്ഞത് 30 മിനിറ്റ് മിതമായ എയ്‌റോബിക് അല്ലെങ്കില്‍ 15 മിനിറ്റ് എയ്‌റോബിക് വ്യായാമം ചെയ്യുന്നത് നല്ലതാണ്. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ദിവസേന ഒരു മണിക്കൂര്‍ വ്യായാമം ചെയ്യണം. വ്യക്തിയുടെ പ്രായം, ആരോഗ്യസ്ഥിതി, ലക്ഷ്യങ്ങള്‍ എന്നിവ അനുസരിച്ച് വ്യായാമത്തിന്റെ തീവ്രതയും ദൈര്‍ഘ്യവും ക്രമീകരിക്കാം. വ്യായാമം ആരംഭിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.

ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാന്‍ ​എന്തൊക്കെ വ്യായാമം ചെയ്യാം​

നടത്തം, ഓട്ടം, നീന്തല്‍, സൈക്ലിംഗ് തുടങ്ങിയ എയ്‌റോബിക് ഡാന്‍സ്. യോഗ, പില്‍ട്ടസ് തുടങ്ങിയ ശക്തി-സ്ഥിരത പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെടുന്നതും നല്ലതാണ്. നൃത്തം, ഡാന്‍സ്, യോഗാ മെഡിറ്റേഷന്‍ എന്നിവ ചെയ്യുന്നതും നല്ലതാണ്. വ്യായാമം ചെയ്യുന്നത് ആരോഗ്യകരമായ ജീവിതശൈലിയുടെ ഒരു പ്രധാന ഭാഗമാണ്. പതിവായി വ്യായാമം ചെയ്യുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

​നല്ല ഡയറ്റ്​

​വ്യായാമം പോലെ തന്നെ നല്ല ആരോഗ്യകരമായിട്ടുള്ള ഡയറ്റ് പിന്തുടണം. നല്ല ഹെല്‍ത്തി ഫുഡ് കഴിക്കുന്നത് ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ പല അസുഖങ്ങളും നിങ്ങള്‍ക്ക് നീക്കി നിര്‍ത്താന്‍ സാധിക്കുന്നതാണ്. പ്രത്യേകിച്ച്, പ്രമേഹം, കൊളസ്‌ട്രോള്‍, ബിപി എന്നിവയെല്ലാം തന്നെ നിങ്ങള്‍ക്ക് അകറ്റി നിര്‍ത്താന്‍ സാധിക്കും. അതുപോലെ ഹോര്‍മോണ്‍ വ്യതിയാനം പോലെയുള്ള അസുഖങ്ങള്‍ മാറ്റി നിര്‍ത്താനും നല്ല ഹെല്‍ത്തി ഡയറ്റ് പിന്തുടരുന്നത് നല്ലതാണ്.


നല്ല ഉറക്കം ലഭിക്കാനും അതുപോലെ, നല്ല ഹെല്‍ത്തി സ്‌കിന്‍ ലഭിക്കാനും, ആന്തരികാവയവങ്ങളുടെ ശുദ്ധീകരണം കൃത്യമായി നടക്കുന്നതിനുമെല്ലാം ഇത് സഹായിക്കും. ഇത് കരള്‍രോഗങ്ങള്‍ അകറ്റാനും അതുപോലെ തന്നെ, ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നതാണ്.(How To Increase Life Expectancy?) അതിനാല്‍, നല്ല പോഷക സമൃദ്ധമായ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.

ഒഴിവാക്കേണ്ട കാര്യങ്ങള്‍​

ഇന്ന് പലര്‍ക്കും ദീര്‍ഘനേരം ഇരുന്നുകൊണ്ട് ചെയ്യുന്ന ജോലിയാണ്. അതിനാല്‍ തന്നെ പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഇതുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് വരാം. (How To Increase Life Expectancy?)ഇതില്‍ നിന്നും ഇടയ്ക്ക് ഗ്യാപ് എടുക്കുന്നത് നല്ലതാണ്. അതുപോലെ, പുറത്തു നിന്നും അമിതമായി ആഹാരം കഴിക്കുന്നത് ഒഴിവാക്കുക. ഇത് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കും. അതുപോലെ, മൈദ പോലെയുള്ള സാധനങ്ങള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. മദ്യപാനം പുകവലി എന്നിവ നിര്‍ത്തുന്നതും നല്ല ആരോഗ്യം നേടുന്നതിന് സഹായിക്കും. ഇത് നിങ്ങളുടെ ആയുസ്സും വര്‍ദ്ധിപ്പിക്കും.