കാൻസർ രോ​ഗികളിൽ ശരീരഭാരം പെട്ടെന്ന് കുറയുന്നത് എന്തുകൊണ്ട്?Why do cancer patients lose weight?

എലികളിൽ നടത്തിയ പരീക്ഷണത്തിൽ ഒരു നോൺ-ഇൻവേസീവ് രീതിയിലൂടെ വലത് വാ​ഗസ് നാഡി തടഞ്ഞു.Why do cancer patients lose weight?

Why do cancer patients lose weight?

മിക്ക കാൻസർ രോ​ഗികളിലും പ്രധാനമായും കാണുന്ന ഒരു ലക്ഷണമാണ് പെട്ടെന്ന് ശരീരഭാരം കുറയുന്നത്. കാഷെക്സിയ എന്നാണ് ഈ അവസ്ഥയെ ​വിശേഷിപ്പിക്കുന്നത്. രോ​ഗപ്രതിരോധ ശേഷി ദുർബലപ്പെടുത്താനും മരുന്നുകളോടുള്ള പ്രതികരണം കുറയ്ക്കാനും ഇത് കാരണമാകും. അതിലൂടെ രോ​ഗികൾ പെട്ടെന്ന് മരണത്തിന് കീഴ്പ്പെടുകയും ചെയ്യുന്നു.

തലച്ചോറും കരളും തമ്മിലുള്ള ആശയവിനിമയത്തിലെ പ്രശ്നമാണ് പല കാൻസർ രോ​ഗികളിലും ശരീരഭാരം ​ഗണ്യമായി കുറയാൻ കാരണമെന്ന് ജേണൽ സെല്ലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വ്യക്തമാക്കുന്നു.

എന്താണ് കാഷെക്സിയ Why do cancer patients lose weight?

പേശികളും കൊഴുപ്പും നഷ്ടപ്പെടുന്ന ​ഗുരുതര രോ​ഗാവസ്ഥയാണ് കാഷെക്സിയ. മൂന്നിലൊന്ന് കാൻസർ രോ​ഗികളിലും കാഷെക്സിയ ഉണ്ടാകാറുണ്ട്. കൂടാതെ പാൻക്രിയാറ്റിക്, ശ്വാസകോശ അർബുദം പോലുള്ള അർബുദങ്ങളിൽ ഇത് വളരെ സാധാരണമാണ്. ഈ അവസ്ഥ രോ​ഗികളുടെ രോ​ഗപ്രതിരോധ ശേഷി കുറയ്ക്കുകയും ചികിത്സയോട് പ്രതികരിക്കുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു. ഇത് മരണ സാധ്യത വർധിപ്പിക്കുന്നു.

കാൻസർ കോശങ്ങൾ മൂലമുണ്ടാകുന്ന വീക്കം തലച്ചോറില്‍ നിന്നുള്ള വാ​ഗസ് നാഡിയിലൂടെ അയയ്ക്കുന്ന സി​ഗ്നലുകളെ ക്രമരഹിതമാക്കും. തലച്ചോറിനെയും കരളിനെയും ബന്ധിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നതിൽ വാ​ഗസ് നാഡി പ്രധാന പങ്ക് വഹിക്കുന്നു.

വാ​ഗസ് നാഡി ശരിയായി പ്രവർത്തിക്കാതെ വരുമ്പോൾ അത് കരളിന്റെ മെറ്റബോളിസത്തെ ബാധിക്കുകയും കാഷെക്സിയ എന്ന അവസ്ഥയിലേക്ക് പോവുകയും ചെയ്യുന്നുവെന്ന് ഇസ്രായേലിലെ വീസ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും യുഎസിലെ ടെക്സസ് യൂണിവേഴ്സിറ്റി എംഡി ആൻഡേഴ്സൺ കാൻസർ സെന്ററും സംയുക്തമായി നടത്തിയ പഠനത്തിൽ പറയുന്നു.