ആരോഗ്യകരമായ ജീവിതശൈലിക്ക് എങ്ങനെ തുടക്കം കുറിക്കാമെന്നാണോ ചിന്തിക്കുന്നത്? അതിന് ഏറ്റവും എളുപ്പവും ചെലവു കുറഞ്ഞതുമായ ഒരു മാർഗമാണ് ദിവസവും 30 മിനിറ്റ് നടക്കുക എന്നത്. പ്രത്യേകിച്ച് ഉപകരണങ്ങളോ ജിമ്മിലെ മെമ്പർഷിപ്പോ ഇല്ലാതെ തന്നെ ചെയ്യാവുന്ന ഈ സിംപിൾ വ്യായാമം ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണം ചെയ്യുമെന്ന് നിരവധി പഠനങ്ങൾ പറയുന്നു.Exercise for Brain Health ദിവസവും 30 മുതൽ 45 മിനിറ്റ് വരെ നടക്കുന്നത് പല ആരോഗ്യപ്രശ്നങ്ങളുടെയും സാധ്യത കുറയ്ക്കുകയും ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

പതിവായുള്ള നടത്തം ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും രക്തയോട്ടം വർധിപ്പിക്കുകയും ചെയ്യുന്നു. Exercise for Brain Health ഇത് ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, സ്‌ട്രോക്ക് തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
ശരീരഭാരം നിയന്ത്രിക്കുന്നു
Exercise for Brain Health നടക്കുമ്പോൾ ശരീരത്തിലെ കലോറി ചെലവാകുന്നതിനാൽ അധിക കൊഴുപ്പ് കുറയുന്നു. ആരോഗ്യകരമായ ഭക്ഷണക്രമത്തോടൊപ്പം ദിവസവുമുള്ള നടത്തം ഉൾപ്പെടുത്തിയാൽ വണ്ണം നിയന്ത്രിക്കുന്നത് എളുപ്പമാകും.
പ്രമേഹ സാധ്യത കുറയ്ക്കുന്നു

നടത്തം ശരീരത്തിലെ ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. Exercise for Brain Health അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാനും ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
എല്ലുകളും പേശികളും ശക്തമാക്കുന്നു
നടത്തം എല്ലുകളുടെ സാന്ദ്രത വർധിപ്പിക്കുകയും പേശികളെ കൂടുതൽ ശക്തമാക്കുകയും ചെയ്യുന്നു. Exercise for Brain Health പ്രായമായവരിൽ ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്നങ്ങൾ തടയാനും സഹായിക്കും
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു
ദിവസവും നടക്കുന്നത് സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. Exercise for Brain Health നടക്കുമ്പോൾ ശരീരത്തിൽ ‘ഹാപ്പി ഹോർമോണുകൾ’ എന്ന് അറിയപ്പെടുന്ന എൻഡോർഫിനുകൾ ഉൽപാദിപ്പിക്കപ്പെടുന്നതിനാൽ മനസിന് ഉന്മേഷം ലഭിക്കും.
ഉറക്കത്തിന്റെ ഗുണനിലവാരം കൂട്ടും

പതിവായുള്ള ശാരീരിക പ്രവർത്തനങ്ങൾ നല്ല ഉറക്കത്തിന് സഹായകമാണ്. ദിവസേന നടക്കുന്നത് രാത്രിയിൽ വേഗത്തിൽ ഉറങ്ങാനും ഗാഢമായ ഉറക്കം ലഭിക്കാനും സഹായിക്കുന്നു.
പ്രതിരോധശേഷി വർധിപ്പിക്കുന്നു
നടത്തം ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. അതുവഴി സാധാരണ ജലദോഷം, പനി തുടങ്ങിയ അണുബാധകളെ പ്രതിരോധിക്കാൻ ശരീരത്തിന് കൂടുതൽ കഴിവ് ലഭിക്കും.
ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു

ഭക്ഷണത്തിന് ശേഷമുള്ള ചെറിയ നടത്തം പോലും ദഹനം മെച്ചപ്പെടുത്തുകയും വയറുവേദന, മലബന്ധം പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.
മസ്തിഷ്ക പ്രവർത്തനം മെച്ചപ്പെടുത്തുന്നു
നടക്കുമ്പോൾ മസ്തിഷ്കത്തിലേക്കുള്ള രക്തയോട്ടം വർധിക്കുന്നു. ഇത് ഓർമ്മശക്തി, ഏകാഗ്രത, ചിന്താശേഷി എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.Exercise for Brain Health പ്രായം കൂടുമ്പോൾ ഓർമ്മക്കുറവ് വരാനുള്ള സാധ്യതയും കുറയാം.
ആയുസ്സ് വർധിപ്പിക്കുന്നു
പല പഠനങ്ങളും സ്ഥിരമായി ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് കൂടുതൽ ആരോഗ്യകരമായ ജീവിതവും ദീർഘായുസ്സും ലഭിക്കുന്നതായി സൂചിപ്പിക്കുന്നു. Exercise for Brain Health ദിവസേന നടത്തം ഈ ലക്ഷ്യം കൈവരിക്കാൻ സഹായിക്കുന്ന മികച്ച ശീലമാണ്.
എത്ര സമയം നടക്കണം?
ദിവസവും കുറഞ്ഞത് 30 മിനിറ്റ് വേഗത്തിൽ നടക്കുക . തുടക്കക്കാർക്ക് 10-15 മിനിറ്റിൽ ആരംഭിച്ച് ക്രമേണ സമയം വർധിപ്പിക്കാം.
ദിവസവും നടക്കുന്നത് ഒരു ചെറിയ ശീലമാണെങ്കിലും അതിന്റെ ആരോഗ്യ ഗുണങ്ങൾ വളരെ വലുതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ഹൃദയത്തിന് നൽകാം ഹൃദ്യമായ പരിചരണം
ആരോഗ്യമുള്ള ഹൃദയത്തിനായി ഏറ്റവും മികച്ച കാർഡിയോളജി സേവനവുമായി നടക്കാവിൽ ഹോസ്പിറ്റൽ.
* മികച്ച ഹൃദ്രോഗ വിദഗ്ധരുടെ സേവനം
* ഏറ്റവും കുറഞ്ഞ ചെലവിലുള്ള ഹൃദ്രോഗ ചികിത്സ
ഡോ.ഷെരീഫ്.എസ്
MBBS,MD, DM,DrNB, FSCAI
ൻ്റെ സേവനം ലഭ്യമാണ്.
ആശുപത്രി സേവനങ്ങൾക്കും ബുക്കിംഗ് ആവശ്യങ്ങൾക്കും
9946147238
9946174038
