കൂൺ വെറുതെ കഴിച്ചാൽ വിറ്റാമിൻ ഡി കിട്ടില്ല, അതിന് ചെറിയൊരു ‘പണി’ എടുക്കണം(Vitamin D in Mushrooms)

Vitamin D in Mushrooms

കടയിൽ നിന്ന് വാങ്ങിയ കൂൺ വീട്ടിൽ കൊണ്ടു വന്ന്, പാകം ചെയ്യുന്നതിന് 15 മിനിറ്റ് മുൻപ് നല്ലതു പോലെ വെയിൽ കൊള്ളിക്കുക.

മ്മുടെ ശരീരത്തിന് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിൻ ‍ഡി. എല്ലുകളുടെ ആരോ​ഗ്യം മുതൽ മാനസികാവസ്ഥയെ സന്തുലിതമായി നിർത്തുന്നതിന് വരെ ശരീരത്തിൽ വിറ്റാമിൻ ഡി കൂടിയേ തീരൂ. യാതൊരു ചെലവുമില്ലാതെ സൂര്യപ്രകാശത്തിൽ നിന്ന് കിട്ടുന്ന വിറ്റാമിൻ ഡിയുടെ അഭാവം ചെറുപ്പക്കാർക്കിടയിൽ വർധിച്ചു വരുന്നയെന്നത് ആശങ്കയുണ്ടാക്കുന്നതാണ്.

വിറ്റാമിൻ ഡിയുടെ കുറവ് വിഷാദം പോലുള്ള മാനസികാരോ​ഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.Vitamin D in Mushrooms അമിതമായ ക്ഷീണം, പേശി വേദന, കുറഞ്ഞ പ്രതിരോധ ശേഷി എന്നിവയെല്ലാം ഇതിനൊപ്പം ബോണസ് ആയി ഉണ്ടാകും. കാലക്രമേണം ഓസ്റ്റിയോപൊറോസിസ് പോലുള്ള ​ഗുരുതര അവസ്ഥകളിലേക്കും തള്ളിവിടാം.

വിറ്റാമിൻ ഡി നിറഞ്ഞ കൂൺ

Vitamin D in Mushrooms

മനുഷ്യരെ പോലെ തന്നെ സൂര്യപ്രകാശത്തിന്റെ സഹായത്തോടെ സ്വന്തമായി വിറ്റാമിൻ ഡി ഉൽപാദിപ്പിക്കാനുള്ള കഴിവു കൂണുകൾക്ക് ഉണ്ട്. കൂണുകളുടെ കോശങ്ങളിൽ എർഗോസ്റ്റെറോൾ എന്നൊരു ഘടകമുണ്ട്.Vitamin D in Mushrooms സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ നേരിട്ട് ഏൽക്കുമ്പോൾ ഈ എർഗോസ്റ്റെറോൾ അതിവേഗം വിറ്റാമിൻ ഡി2 ആയി രൂപാന്തരപ്പെടുന്നു.

വിറ്റാമിൻ ഡിയുടെ പവർഹൗസുകൾ എന്ന് അറിയപ്പെടുന്ന കൂണുകൾ ഡയറ്റിൽ ചേർക്കുന്നത് ഈ പോഷകത്തിന്റെ അഭാവം കുറയ്ക്കാൻ ഏറെ സഹായകരമാണ്. എന്നാൽ ഒരു ട്വിസ്റ്റ് ഉണ്ട്..!

കാടുകളിൽ സ്വാഭാവികമായി വളരുന്ന കൂണുകളുടെ കാര്യത്തിൽ ഇത് ശരിയാണ്. എന്നാൽ അടച്ചിട്ട മുറിയിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തു വിപണിയിലെത്തുന്ന കൂണുകൾക്ക് ഈ പറഞ്ഞ ഫലം നേരിട്ട് തരണമെന്നില്ല. എന്നുകരുതി കൂൺ വാങ്ങിയത് അബദ്ധമായെന്ന് ചിന്തിക്കേണ്ട. ക‌ടയിൽ നിന്ന് വാങ്ങുന്ന കൂണുകളിലും വിറ്റാമിൻ ഡി നിറയ്ക്കാൻ ഒരു സിംപിൾ ടെക്നിക് പരീക്ഷിച്ചാൽ മതി.

കൂണിന് സൺബാത്ത്

കട‌യിൽ നിന്ന് വാങ്ങിയ കൂൺ വീട്ടിൽ കൊണ്ടു വന്ന്, പാകം ചെയ്യുന്നതിന് 15 മിനിറ്റ് മുൻപ് നല്ലതു പോലെ വെയിൽ കൊള്ളിക്കുക.Vitamin D in Mushrooms വിറ്റാനിൻ ഡി റിച്ച് ആകാൻ ഈയൊരു കാര്യം ചെയ്താൽ മതി. ഇങ്ങനെ ചെയ്തെടുക്കുന്ന കൂണുകളിൽ വിപണിയിലെ പല സപ്ലിമെന്റുകളെക്കാൾ വിറ്റാമിൻ ഡി ഉണ്ടാകുമെന്ന് ​ഗവേഷകർ പറയുന്നു. കൂൺ മുഴുവനായോ കഷണങ്ങളായി മുറിച്ചോ വെയിലത്ത് വെക്കാം.

വിറ്റാമിനുകളെ പ്രധാനമായും വെള്ളത്തിൽ ലയിക്കുന്നവ എന്നും കൊഴുപ്പിൽ ലയിക്കുന്നവ എന്നും രണ്ടായി തിരിക്കാം. ഇതിൽ വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവ കൊഴുപ്പിൽ മാത്രം ലയിക്കുന്നവയാണ്. അതായത് നമ്മൾ എത്രയധികം വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണം കഴിച്ചാലും ശരീരത്തിന് അത് ആഗിരണം ചെയ്യണമെങ്കിൽ ഭക്ഷണത്തിൽ ഒരല്പം കൊഴുപ്പ് കൂടി നിർബന്ധമായും ഉണ്ടായിരിക്കണം.

വെയിലത്ത് വെച്ച് വിറ്റാമിൻ ഡി സമ്പുഷ്ടമാക്കിയ കൂണുകൾ വെറുതെ വെള്ളത്തിൽ പുഴുങ്ങി കഴിച്ചാലോ കൊഴുപ്പില്ലാത്ത ഭക്ഷണക്രമത്തിന്റെ ഭാഗമായി കഴിച്ചാലോ ഈ പോഷകങ്ങൾ പൂർണ്ണമായും ശരീരത്തിലേക്ക് എത്തില്ല.Vitamin D in Mushrooms ഇവയെ എണ്ണയിലോ നെയ്യിലോ ചെറുതായി വഴറ്റിയെടുക്കുകയോ കൊഴുപ്പടങ്ങിയ മറ്റ് ഭക്ഷണങ്ങൾക്കൊപ്പം കഴിക്കുകയോ ചെയ്യുമ്പോഴാണ് വിറ്റാമിൻ ഡി ദഹനപ്രക്രിയയിലൂടെ ശരീരത്തിലേക്ക് എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുന്നത്. ഒരല്പം വെളിച്ചെണ്ണയിലോ ഒലിവ് എണ്ണയിലോ ഈ കൂണുകൾ പാകം ചെയ്യുന്നത് വിറ്റാമിൻ ഡിയുടെ ഗുണഫലങ്ങൾ പൂർണ്ണമായും നമുക്ക് ലഭ്യമാക്കാൻ സഹായിക്കും.