വൃക്കകൾക്ക് ഒരു മണിക്കൂറിൽ ഏകദേശം 800 മില്ലി മുതൽ 1 ലിറ്റർ വരെ വെള്ളം മാത്രമേ പുറന്തള്ളാൻ കഴിയൂ.
വേനൽക്കാലത്ത് ശരീരത്തിലെ ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനമാണെങ്കിലും അമിതമായി വെള്ളം കുടിക്കുന്നത് അപകടമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.Too much water – how to know? ഇത് ശരീരത്തിന്റെ സ്വാഭാവിക താളത്തെ തകിടം മറിക്കും. ഇത് ഹൈപ്പോനാട്രീമിയ അഥവാ വാട്ടർ ഇൻടോക്സിക്കേഷൻ എന്ന അപകടകരമായ അവസ്ഥയിലേക്ക് നയിക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
രക്തത്തിലെ സോഡിയത്തിന്റെ അളവ് അമിതമായി കുറയുന്ന അവസ്ഥയാണ് ഹൈപ്പോനാട്രീമിയ. സോഡിയം കുറയുമ്പോൾ ശരീരത്തിലെ കോശങ്ങൾ ഉള്ളിലേക്ക് വെള്ളം വലിച്ച് വീർക്കാൻ തുടങ്ങുന്നു. Too much water – how to know?ഇത് തലച്ചോറിലെ കോശങ്ങളെ ബാധിക്കുമ്പോൾ കഠിനമായ തലവേദന, ആശയക്കുഴപ്പം, ഛർദ്ദി എന്നിവയുണ്ടാകുകയും ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലാവുകയും ചെയ്യാം.
എത്ര വെള്ളം കുടിക്കണം?

ഒരാൾ എത്ര വെള്ളം കുടിക്കണം എന്നത് അയാളുടെ ശരീരഭാരം, പ്രവർത്തനങ്ങൾ, കാലാവസ്ഥ, ഭക്ഷണക്രമം എന്നിവയെ ആശ്രയിച്ചിരിക്കും.Too much water – how to know? സാധാരണഗതിയിൽ ഒരു മുതിർന്ന വ്യക്തി പ്രതിദിനം രണ്ട് മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം കുടിക്കുന്നതാണ് ഉചിതം.
ശാസ്ത്രീയമായി പറഞ്ഞാൽ, വൃക്കകൾക്ക് ഒരു മണിക്കൂറിൽ ഏകദേശം 800 മില്ലി മുതൽ 1 ലിറ്റർ വരെ വെള്ളം മാത്രമേ പുറന്തള്ളാൻ കഴിയൂ. ഇതിൽ കൂടുതൽ വെള്ളം ചുരുങ്ങിയ സമയത്തിനുള്ളിൽ കുടിക്കുന്നത് വൃക്കകൾക്ക് അമിതഭാരമുണ്ടാക്കും.
ശരീരത്തിന് ആവശ്യത്തിന് വെള്ളം ലഭിക്കുന്നുണ്ടോയെന്ന് തിരിച്ചറിയാൻ എന്ത് ചെയ്യണം
ദാഹം തിരിച്ചറിയുക

- അനാവശ്യമായി വെള്ളം കുടിച്ചു കൊണ്ടിരിക്കുന്നതിന് പകരം ശരീരം ദാഹം പ്രകടിപ്പിക്കുമ്പോൾ മാത്രം കുടിക്കുക.
- മൂത്രത്തിന്റെ നിറം പരിശോധിക്കുക
- മൂത്രത്തിന് ഇളം മഞ്ഞ നിറമാണെങ്കിൽ ജലാംശം കൃത്യമാണെന്നാണ് അർത്ഥം. എന്നാൽ മൂത്രം തെളിഞ്ഞ വെള്ളം പോലെയാണെങ്കിൽ നിങ്ങൾ ആവശ്യത്തിലധികം വെള്ളം കുടിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം.
കഠിനമായ വെയിലത്ത് ജോലി ചെയ്യുന്നവരും കായികതാരങ്ങളും വെള്ളത്തോടൊപ്പം ഇലക്ട്രോലൈറ്റുകൾ (ഉപ്പും പഞ്ചസാരയും ചേർത്ത വെള്ളം അല്ലെങ്കിൽ കരിക്കിൻ വെള്ളം) ഉൾപ്പെടുത്തുന്നത് സോഡിയം ബാലൻസ് നിലനിർത്താൻ സഹായിക്കും.
