Food allergy symptoms

ക്ഷണത്തിലൂടെയുള്ള അലർജി ഇപ്പോൾ വ്യാപകമാണ്. ഞണ്ട് അലർജി ഉണ്ടായിരുന്ന യുവാവ് വർഷങ്ങൾക്ക് ശേഷം ഞണ്ട് കറി കഴിച്ചതിന് പിന്നാലെ അലർജി ട്രിഗർ ആവുകയും മരണപ്പെടുകയും ചെയ്ത വാർത്ത വന്നതിന് പിന്നാലെ വീണ്ടും ഭക്ഷണ അലർജി ചർച്ചയാവുകയാണ്. Food allergy symptoms നമ്മുടെ രോ​ഗപ്രതിരോധ സംവിധാനം ചില ഭക്ഷണങ്ങളിലെ പ്രോട്ടീനുകളോട് അമിതമായി പ്രതികരിക്കുന്നതാണ് അലർജി ആയി മാറുന്നത്. ഏത് പ്രായക്കാരിലും അലർജി ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.

Food allergy symptoms
Allergy symptoms common allergens and treatment infographics with cartoon symbols vector illustration

പാൽ, ​ഗോതമ്പ്, സമുദ്രവിഭവങ്ങൾ, നട്സ്, മുട്ട തുടങ്ങിയ നമ്മുടെ നിത്യജീവിതത്തിൽ ഏറ്റവും സാധാരണമായ ഭക്ഷണ പദാർത്ഥങ്ങളിൽ നിന്ന് അലർജി ഉണ്ടാകാം.Food allergy symptoms എന്നിരുന്നാലും ഓരോ വ്യക്തിയുടെയും അലർജി പ്രൊഫൈൽ വ്യത്യസ്തമായിരിക്കാം. സാധാരണ ചർമത്തിൽ ചുവന്ന് തടിച്ചു വരുന്നതു മാത്രമല്ല, ഭക്ഷണ അലർജികൾ ജീവൻ തന്നെ അപഹരിക്കാം.

Food allergy symptoms ചില ഭക്ഷണ അലർജികൾ കുട്ടിക്കാലത്ത് ഉണ്ടായിരുന്നെങ്കിലും വളരുമ്പോൾ മാറുകയാണ് പതിവ്. പ്രത്യേകിച്ച് പാൽ, മുട്ട, ഗോതമ്പ്, സോയ പോലുള്ളവയോടുള്ള അലർജി. എന്നാൽ നിലക്കടല, അണ്ടിപ്പരിപ്പ്, മത്സ്യം, സമുദ്രവിഭവങ്ങൾ (shellfish) എന്നിവയോടുള്ള അലർജികൾ പലപ്പോഴും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കാം. അലർജി ഭേദമായോ എന്ന് അറിയാൽ വൈദ്യ പരിശോധന ആവശ്യമാണ്. സ്വയം നിർണയിക്കുന്നത് അപകടമുണ്ടാക്കാമെന്നും വിദഗ്ധർ പറയുന്നു.

അനാഫൈലക്സിസ് ലക്ഷണങ്ങള്‍

  • ശരീരം മുഴുവന്‍ പ്രത്യേകിച്ച്, മുഖവും ചുണ്ടും ചൊറിച്ചിലോടു കൂടി ചുവന്ന് തടിച്ചു വരിക.
  • ശക്തമായ ശ്വാസതടസം, ശ്വാസനാളം അടഞ്ഞു പോകുന്നതു പോലുള്ള തോന്നല്‍.
  • നെഞ്ചിലെ പേശികള്‍ വലിഞ്ഞു മുറുകുക
  • സംസാരിക്കാന്‍ ബുദ്ധിമുട്ട്
  • ക്രമരഹിതമായ ഹൃദയമിടിപ്പ്
  • തലചുറ്റല്‍
  • ബോധക്ഷയം
  • കൂടാതെ ചിലര്‍ക്ക് ഓക്കാനം, ഛര്‍ദ്ദം, വയറ്റില്‍ കൊഴുത്തി പിടുത്തം, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളും അനുഭവപ്പെടാം

സ്കിൻ പ്രിക്ക് ടെസ്റ്റ്\

Food allergy symptoms

Food allergy symptoms സ്‌കിന്‍ പ്രിക്ക് ടെസ്റ്റ്, ഇന്‍ട്രാഡെര്‍മല്‍ ടെസ്റ്റ് അല്ലെങ്കില്‍ ജനറല്‍ ഫുഡ് അലര്‍ജി ടെസ്റ്റ് എന്നിവ ഉപയോഗിച്ച് ഭക്ഷണ അലര്‍ജികള്‍ കണ്ടെത്താനാകും. അലർജിയുണ്ടാക്കുന്ന ഭക്ഷണം ഒഴിവാക്കുക എന്നാണ് അലർജി നിയന്ത്രിക്കാനുള്ള പ്രധാന മാർ​ഗം. കൂടാതെ പ്രൊഫഷണൽ സഹായത്തോടെ ആന്റിഅലർജിക് മരുന്നുകൾ ഉൾപ്പെടെയുള്ള ചികിത്സയിലൂടെ അലർജി ട്രി​ഗറുകൾ നിയന്ത്രിച്ചു നിർത്താൻ സാധിക്കും.