How to keep your teeth clean

നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൻ്റെ ഒരു പ്രധാന ഘടകമാണ് ദന്താരോഗ്യം(How to keep your teeth clean). ദന്തശുചിത്വം കൃത്യമല്ലാത്തത് ഹൃദയാരോഗ്യത്തെ വരെ ബാധിക്കും. അതിനാൽ, ദിവസവും രണ്ടുനേരം പല്ല് തേക്കേണ്ടത് നിർബന്ധമാണ്. പല്ല് തേക്കുമ്പോൾ എല്ലാ ഭാഗത്തും ബ്രഷ് എത്തുന്നുണ്ട് എന്നും ഉറപ്പുവരുത്തണം.

പല്ലിനും മോണയ്ക്കും ഇടയിൽ ബ്രഷ് ചെയ്യാതിരിക്കുന്നത്(How to keep your teeth clean)

ഭൂരിഭാഗം ആളുകളും പല്ലുകൾ മാത്രമാണ് (ബ്രഷ് ചെയ്യുന്നത്. ഒരുകാരണവശാലും ബ്രഷ് ചെയ്യുമ്പോൾ മോണയും പല്ലും ചേരുന്ന ഭാഗം അവഗണിക്കരുത്. ഇത് പല്ലുകൾക്കിടയിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന് കാരണമാകും. മോണകൾ ഈർപ്പമുള്ളതും, ബാക്‌ടീരിയകൾ വളരാൻ അനുയോജ്യമായതുമായ ഒരിടമാണ് എന്നാണ് ഡോക്‌ടർ പറയുന്നത്. അതിനാൽ, ദിവസത്തിൽ രണ്ടുനേരം കൃത്യമായി ബ്രഷ് ചെയ്യേണ്ടതാണ്.

Common Mistakes When Brushing Your Teeth

നാവ് വൃത്തിയാക്കാതിരിക്കുന്നത്

ദിവസവും നാവ് വൃത്തിയാക്കുന്നതും ദന്തശുചിത്വത്തിൻ്റെ ഭാഗമാണ്. പല്ലുകളിൽ മാത്രമല്ല നാവിലും പ്ലാക്ക് അടിഞ്ഞുകൂടാം. നാവ് വൃത്തിയാക്കാതിരിക്കുന്നത് ബാക്ടീരിയകൾ അടിഞ്ഞുകൂടാനും ഇത് വായനാറ്റമുണ്ടാക്കാനും സാധ്യതയുണ്ട്.

വിസ്‌ഡം ടുത്ത് വൃത്തിയാക്കാൻ പ്രത്യേക ബ്രഷ് ഉപയോഗിക്കാം

വിസ്ഡം ടൂത്ത് വൃത്തിയാക്കുന്നതിന് ഒരു പ്രത്യേക ബ്രഷ് ഉപയോഗിക്കണമെന്നാണ് ഡോക്‌ടർ പറയുന്നത്. ഇത് വളരെ പ്രധാനമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണം, പ്ലാക്ക്, ബാക്‌ടീരിയകൾ എന്നിവ ദീർഘനേരം മോണയുടെ അടിയിൽ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. അതിനാൽ സിംഗിൾ.ടഫ്റ്റഡ് ബ്രഷ്(single tufted brush) ഉപയോഗിച്ച് ആ ഭാഗം വൃത്തിയാക്കുന്നുവെന്ന് ഉറപ്പാക്കുക