Protect Your Children

മഴക്കാലം രോഗങ്ങളുടെയും കാലമാണെന്ന് നമ്മുക്കറിയാം. മഴക്കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് കുട്ടികളെയാണ് (Protect Your). കുട്ടികൾക്ക് വളരെ പെട്ടെന്ന് പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യത ഏറെയാണ്. രോഗങ്ങൾ വരുന്നതിനേക്കാൾ വരാതിരിക്കാനാണ് മുൻകരുതൽ എടുക്കേണ്ടത്(Protect Your Children from Rainy season).

മഴക്കാലത്ത് രോഗങ്ങളെ ചെറുക്കാൻ (Protect Your Children from Rainy season) ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ താഴെ ചേർക്കുന്നു.

Protect Your Children

മഴക്കാലത്ത് വെള്ളത്തിലൂടെയുള്ള രോഗങ്ങൾ പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. മലിനമായ ജലവും ഭക്ഷണവും മഞ്ഞപ്പിത്തം വയറിളക്കം, ടൈഫോയിഡ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാവും. അതിനാൽ തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുട്ടികൾക്ക് കുടിക്കാൻ നൽകുക.

സ്കൂളിൽ പോകുമ്പോൾ കുട്ടികൾക്ക് തിളപ്പിച്ചാറിയ വെള്ളം കൊടുത്തു വിടാൻ പ്രത്യേകം ശ്രദ്ധിക്കുക. കടകളിൽ നിന്നുള്ള വെള്ളമോ ജ്യൂസോ വാങ്ങി കൊടുക്കരുത്.

അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾക്ക് തണുത്ത വെള്ളം കുടിക്കാൻ കൊടുക്കരുത്. മഴയുടെ തണുപ്പിനൊപ്പം തണുത്ത ഭക്ഷണപദാർഥങ്ങളും കൂടി ഉള്ളിൽ ചെന്നാൽ ഫാരിൻജൈറ്റിസ് പോലെയുള്ള തൊണ്ടയുമായി ബന്ധപ്പെട്ട രോഗങ്ങളും ജലദോഷവും വരാം.

കുട്ടികൾക്ക് തുറന്ന വച്ച ഭക്ഷണങ്ങൾ നൽകാതിരിക്കുക. മഴക്കാലത്ത് ഹോട്ടൽ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക

കൈ നന്നായി കഴുകിയതിനു ശേഷം മാത്രം ആഹാരം കഴിക്കാൻ കുട്ടികളെ പരിശീലിപ്പിക്കണം. ചെറിയ കുട്ടികൾ മലിനമായ വസ്തുക്കളിലും മറ്റും പിടിക്കാൻ സാധ്യതയുള്ളതുകൊണ്ട് ആഹാരം നൽകുന്നതിനു മുൻപ് സോപ്പിട്ട് നന്നായി കൈകഴുകിക്കാൻ ശ്രദ്ധിക്കണം(Protect Your Children).

മഴക്കാലത്ത് ചെറിയ ചൂടുവെള്ളത്തിൽ മാത്രമേ കുട്ടികളെ കുളിപ്പിക്കാവൂ. മഴ നനഞ്ഞ് സ്കൂളിൽ നിന്നും എത്തുന്ന കുട്ടികളെ ഇളം ചൂടുവെള്ളത്തിൽ കുളിപ്പിച്ച് തല നന്നായി തോർത്തിക്കൊടുക്കുകയും ശരീരത്തിലെ നനവ് നന്നായി ഒപ്പിയെടുക്കുകയും വേണം.

നനഞ്ഞതും ഇറുകിയതുമായ വസ്‌ത്രങ്ങൾ ഉപയോഗിക്കരുത്. വ‍ത്തിയുള്ളതും ഉണങ്ങിയതുമായ വസ്ത്രങ്ങൾ, സോക്സ്,ഷൂസ് എന്നിവ ധരിക്കാൻ ശ്രദ്ധിക്കണം.

മഴക്കാലത്ത് ഈർപ്പവും നനവും കൂടുതലായതു കൊണ്ടു തന്നെ അണുബാധകൾക്കുള്ള സാധ്യതയും കൂടും. വീടിനു പുറത്തിറങ്ങുമ്പോൾ കുടയും റെയിൻ കോട്ടും കരുതാൻ മറക്കരുത്. കുട്ടി മഴ നനഞ്ഞാൽ വീട്ടിലെത്തിയാലുടൻ വൃത്തിയുള്ള ഉണങ്ങിയ വസ്ത്രങ്ങൾ ധരിപ്പിക്കണം.

പകൽ സമയത്ത് ചെറിയ ചൂട് ഒക്കെയുണ്ടെങ്കിലും മഴക്കാലത്ത് രാത്രി നല്ല തണുപ്പായിരിക്കും സോഫ്റ്റ് ആയ കട്ടി കുറഞ്ഞ വസ്ത്രങ്ങൾ പകൽ ധരിക്കാം. എന്നാൽ രാത്രി കാലങ്ങളിൽ ഫുൾസ്ലീവുള്ള ഉടുപ്പുകൾ ധരിപ്പിക്കുന്നത് ചൂടു നൽകാൻ സഹായിക്കും.

ചെറിയ കുട്ടികൾ മഴക്കാലമായാൽ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത് പതിവാണ്. ഫംഗൽ അണുബാധയും നനവും തടയാൻ ഡയപ്പർ അടിക്കടി മാറ്റിക്കൊടുക്കാൻ ശ്രദ്ധിക്കണം

മഴക്കാലം കൊതുകുകളുടെ പ്രജനന കാലമാണ്. കൊതുകുകടിയേറ്റാൽ ഡെങ്കി, മലേറിയ തുടങ്ങിയ രോഗങ്ങൾ കുട്ടികൾക്ക് എളുപ്പത്തിൽ വരാം. അതുകൊണ്ട് ശരീരം പുറത്തു കാണാത്ത തരത്തിലുള്ള അയഞ്ഞതും ഫുൾസ്ലീവ് ആയതുമായ വസ്ത്രങ്ങൾ ധരിപ്പിക്കണം. ചെറിയ കുട്ടികൾക്ക് കൊതുകുവലയും ഇടണം മുതിർന്ന കുട്ടികൾക്ക് ചൈൽഡ് സേഫ് ആയ മൊസ്കിറ്റോ റിപ്പല്ലന്റ് ക്രീമുകൾ പുരട്ടിക്കൊടുക്കാവുന്നതാണ്.

മഴക്കാലത്ത് കുടിവെള്ളം മലിനമാകാൻ സാധ്യത ഏറെയാണ്. അഴുക്കുജലത്തിലൂടെ ഡയേറിയ ഉൾപ്പെടെയുള്ള രോഗങ്ങൾ വരാം. തിളപ്പിച്ചാറിയ വെള്ളമോ ഫിൽറ്റർ ചെയ്‌ത ആർ. ഒ. വാട്ടറോ കുടിക്കാൻ ശ്രദ്ധിക്കണം. ഇടയ്ക്കിടെ കൈകൾ കഴുകുന്നത് ഡയേറിയയിൽ നിന്നു സംരക്ഷണമേകും. മഴക്കാലത്ത് പുറത്തു നിന്നു ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം. വീട്ടിൽ തന്നെ തയാറാക്കിയ ഫ്രഷ് ആയ ഭക്ഷണം കഴിക്കാം.

ആരോഗ്യകരമായ ഭക്ഷണമാണ് കുട്ടിക്ക് ലഭിക്കുന്നത് എന്നുറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. സ്ട്രീറ്റ് ഫുഡ് ഒക്കെ ഒഴിവാക്കണം. വാഴപ്പഴം, മാതളം, പപ്പായ തുടങ്ങിയ സീസണൽ ഫ്രൂട്ട്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ആന്റിഓക്സിഡൻ്റ് ധാരാളമടങ്ങിയ ബീറ്റ്റൂട്ട് കുട്ടികൾക്കു നൽകാം. പ്രതിരോധശക്‌തി വർധിപ്പിക്കാനും ഇത് നല്ലതാണ്. നേരത്തെ മുറിച്ചുവച്ച പഴങ്ങളും സാലഡും ഒഴിവാക്കണം. പ്രതിരോധ ശക്‌തി കൂട്ടുന്ന ഡ്രൈ ഫ്രൂട്ട്സും നട്‌സും എല്ലാം കുട്ടികൾക്ക് നൽകാം.

കുട്ടികൾക്ക് നൽകേണ്ട വാക്‌സിനേഷൻ മുടക്കാതെ ശ്രദ്ധിക്കണം. അതോടൊപ്പം വീട്ടിൽ രോഗികളാരെങ്കിലും ഉണ്ടെങ്കിൽ അവരുടെ അടുത്ത് കുട്ടിയെ വിടാതെയും ശ്രദ്ധിക്കാം. മഴ കണ്ടും മഴ കൊണ്ടും കുട്ടികൾ വളരട്ടെ. അവരുടെ ആരോഗ്യം(Protect Your Children ) കൈവിടാതെ രക്ഷിതാക്കൾ അല്പമൊന്നു ശ്രദ്ധിച്ചാൽ മാത്രം മതി.

Tips to Protect Babies from Rainy Season Diseases