The Magical Benefits of Tamarind

ട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പുളിയെന്ന് നമുക്കറിയാം(The Magical Benefits of Tamarind). എന്നാൽ പുളിയ്ക്ക് മാത്രമല്ല പുളിയിലയിലും നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, സി, ഇ, ബി, അയേൺ, പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ ഫൈറ്റോകെമിക്കലുകൾ എന്നിവയുടെ സമ്പന്ന ഉറവിടമാണിത്. ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ പരമ്പരാഗത വൈദ്യത്തിൽ ഇത് ഉപയോഗിച്ച് വരുന്നു. വിവിധ ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഒരു മരുന്നാണ് വാളൻ പുലിയുടെ ഇല. ശക്തമായ ആന്‍റി ഓക്‌സിഡന്‍റ്‌സായ ഫ്ലേവനോയ്‌ഡുകൾ, പോളിഫെനോൾസ് എന്നിവ അടങ്ങിയിട്ടുള്ളതിനാൽ വീക്കം കുറയ്ക്കാനും സന്ധി വേദന, പേശി വേദന എന്നിവ അകറ്റാനും സഹായിക്കും.

Benefits of Tamarind Leaves And Its Side Effects

പുളിയിലയുടെ ശ്രദ്ധേയമായ മറ്റ് ചില ആരോഗ്യ ഗുണങ്ങൾ ഇവയാണ്(The Magical Benefits of Tamarind).

ആന്റി ഓക്സിഡന്റ് ഗുണങ്ങൾ
ശക്തമായ ആന്‍റി ഓക്‌സിഡന്‍റുകളുടെ ഒരു കലവറയാണ് പുളിയില. ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാനും കോശനാശത്തിൽ നിന്ന് സംരക്ഷിക്കാനും ഇത് സഹായിക്കും. കാൻസർ, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ എന്നീ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഇത് ഗുണം ചെയ്യും.

ആന്‍റി മൈക്രോബയൽ പ്രവർത്തനം
പുളിയില സത്തിൽ ആന്‍റി മൈക്രോബയൽ ഗുണങ്ങൾ(The Magical Benefits of Tamarind) ധാരാളം അടങ്ങിയിട്ടുണ്ട്. മുറിവുകൾ, ചർമ്മ അണുബാധകൾ, ദഹനനാളത്തിലെ അണുബാധകൾ എന്നിവ ചികിത്സിക്കാൻ ഫലപ്രദമാണിത്.

മലേറിയ പ്രതിരോധിക്കും
പരമ്പരാഗതമായി മലേറിയ ചികിത്സിക്കാൻ ഉപയോഗിച്ചു വരുന്ന ഒന്നാണ് പുളിയില. പ്ലാസമോഡിയ, ഫാൽസിപാരം തുടങ്ങിയ പെൺ കൊതുകുകൾ വഴി മലേറിയ പകരുന്നത് തടയാൻ ഇത് സഹായിക്കും.

ദഹനം മെച്ചപ്പെടുത്താൻ
പുളിയില ദഹനാരോഗ്യത്തെ പ്രോത്സാഹിപ്പിക്കാൻ വളരെയധികം സഹായിക്കും. വയറിളക്കം, മലബന്ധം, വയറുവേദന തുടങ്ങിയ ദഹന സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കാനും പുളിയില ഗുണം ചെയ്യും.

ചർമ്മ സംരക്ഷണം
മുഖക്കുരു, ചുണങ്ങ്, മുറിവുകൾ എന്നീ ചർമ്മ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പുളിയില കുഴമ്പ് ഉപയോഗിക്കുന്നത് ഫലം ചെയ്യും.

കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തും
പുളിയില കരളിന്‍റെ ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. കരളിലെ ഓക്‌സിഡേറ്റീവ് സ്ട്രെസ് മാർക്കുകൾ കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് എൻവയോൺമെന്‍റൽ ഹെൽത്ത് ആൻഡ് പ്രിവന്‍റീവ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. പതിവായി പുളിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

പ്രമേഹം നിയന്ത്രിക്കാൻ
പുളിയിലയിൽ ടാനിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വളരെയധികം സഹായിക്കും. ഇസുലിൻ സംവേദനക്ഷമത വർധിപ്പിക്കാനും ഇത് ഗുണകരമാണ്.