മൊബൈൽഫോൺ പോലെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒരു ആവശ്യവസ്തുവായി മാറിത്തീർന്നിരിക്കുന്നു ഇയർഫോൺ(Earphone). പാട്ടുകേൾക്കുക, സിനിമ കാണുക, ഫോൺ വിളിക്കുക തുടങ്ങി വിനോദ ആവശ്യങ്ങൾക്കും ഔദ്യോഗിക കാര്യങ്ങൾക്കും വരെ നമ്മൾ ഇയർഫോണിനെ ആശ്രയിക്കുന്നു. യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ മണിക്കൂറുകളോളം ഇയർഫോൺ(Earphone) ചെവിയിൽ വച്ചിരിക്കാൻ ഭൂരിഭാഗം പേരും ഇഷ്ട്‌ടപ്പെടുന്നു. എന്നാൽ കേൾവിക്കുറവ് അടക്കമുള്ള ഗുരുതരമായ പ്രശ്നങ്ങളാണ് ഇയർഫോണിൻ്റെ അമിതോപയോഗം മൂലം ഉണ്ടാകുന്നതെന്ന് ഭൂരിഭാഗം പേരും തിരിച്ചറിയുന്നില്ല.
ചെവിക്ക് ദോഷമില്ലാത്ത വിധം എങ്ങനെ ഇയർഫോൺ ഉപയോ ഗിക്കാമെന്ന് നോക്കാം.
- ദിവസവും ഒരുമണിക്കൂറിൽ കൂടുതൽ നേരം ഇയർഫോൺ (Earphone)ഉപയോഗിക്കാതിരിക്കുക. ചെവിക്ക് വിശ്രമം നൽകി ഇയർഫോൺ ഉപയോ ഗിക്കാൻ ശ്രദ്ധിക്കുക.
- അടുത്തിരിക്കുന്നവർക്ക് കേൾക്കാൻ പാകത്തിൽ ഉച്ചത്തിൽ വെക്കാതിരിക്കുക. 85 ഡെസിബലിൽ കൂടുതൽ ശബ്ദത്തിൽ പാട്ട് കേൾക്കാതിരിക്കുക.
- ഗുണനിലവാരമില്ലാത്ത ഇയർഫോണുകൾ(Earphone) ഉപയോഗിക്കാതിരിക്കുക.
- ചെവിക്കുള്ളിലേക്ക് കൂടുതലിറങ്ങി നിൽക്കുന്ന തരത്തിലുള്ള ഇയർഫോണുകൾ ഒഴിവാക്കുക.
- മറ്റൊരാളുടെ ഇയർഫോൺ(Earphone) ഉപയോഗിക്കുന്ന ശീലം അരുത്.
- ഒരുദിവസം കൂടുതൽ സമയം ഇയർഫോൺ ഉപയോഗിക്കേണ്ടി വരുമ്പോൾ അടുത്ത ദിവസങ്ങളിൽ കഴിവതും ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക.
ലോകത്താകമാനം കേൾവി സംബന്ധമായ തകരാറുകളുള്ളവരുടെ എണ്ണം വർദ്ധിച്ച് വരികയാണ്. ജനസംഖ്യയിൽ നാലിൽ ഒരാൾക്ക് കേൾവിത്തകരാറുണ്ടെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. എന്തുകൊണ്ട് ഇത്തരത്തിൽ കേൾവി സംബന്ധമായ തകരാറുകൾ അധികരിക്കുന്നു എന്ന് അന്വേഷിക്കുമ്പോൾ പൊതുവെ ലഭിക്കുന്ന ഉത്തരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇയർ ബഡ്സിന്റെയും ഇയർഫോണിന്റെയും ഉപയോഗം. ഇതിൽ ശാസ്ത്രീയമായ യാഥാർത്ഥ്യമുണ്ടോ? ഇയർഫോൺ ഉപയോഗിക്കുന്നത് മൂലം കേൾവിത്തകരാറുകൾ സംഭവിക്കാറുണ്ടോ?
Earphone ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
60-60 റൂൾ എന്നതാണ് ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം. അതായത് നമ്മൾ ഉപയോഗിക്കുന്ന ഡിവൈസിന്റെ 60% ശബദം മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ. മുഴുവൻ ശബ്ദത്തിലാണ് ഡിവൈസ് പ്രവർത്തിക്കുന്നതെങ്കിൽ അത് നിർബന്ധമായും 60 ശതമാനമായോ അതിൽ കുറവായോ മാറ്റുക. ഇതിൽ രണ്ടാമത്തെ 60 എന്നത് സമയത്തെ സൂചിപ്പിക്കുന്നതാണ്. 60 മിനിട്ടിൽ കൂടുതൽ സമയം തുടർച്ചയായി ശബ്ദം കേൾക്കാൻ പാടില്ല.
ശബ്ദം കേൾക്കുന്ന ഉറവിടം അൽപ്പം അകലത്തായി സെറ്റ് ചെയ്യുക. അത് ടി വി ആയാലും ഫോൺ ആയാലും ബാക്കിയുള്ള ഏത് ഡിവൈസായാലും പരമാവധി അകലം പാലിക്കാൻ ശ്രമിക്കുക.
ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നവരാണെങ്കിൽ ഇടയ്ക്ക് ശബ്ദത്തിൽ നിന്ന് മാറിനിൽക്കാൻ ശ്രമിക്കുക.
ശബ്ദത്തിന്റെ തീവ്രത
പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് നമ്മൾ കേൾക്കുന്ന ശബ്ദം നമുക്ക് ഹാനികരമാകുന്നുണ്ടോ ഇല്ലയോ എന്ന് കണക്കാക്കുന്നത്. ഇതിൽ ഒന്നാമത്തേത് എത്ര ഉച്ചത്തിലാണ് ശബ്ദം കേൾക്കുന്നത് എന്നതാണ്. രണ്ടാമത്തേത് അകലത്ത് നിന്ന് ശബ്ദം കേൾക്കുന്നു എന്നതും, മൂന്നാമത്തേത് എത്രനേരം ശബ്ദം കേൾക്കുന്നു എന്നതുമാണ്.
ശബ്ദത്തിന്റെ തീവ്രത അളക്കുന്നത് ഡെസിബെൽ എന്ന സൂചിക ഉപയോഗിച്ചാണ്. സാധാരണയായി നമ്മൾ സംസാരിക്കുന്ന ശബ്ദത്തിൻറെ അളവ് 30 മുതൽ 60 ഡെസിബെൽ വരെയാണ്. ഉച്ചത്തിൽ സംസാരിക്കുമ്പോൾ ഇത് 70 മുതൽ 90 ഡെസിബെൽ വരെയായി
ഉയരാം. ശബ്ദം 120 ഡെസിബെലിന് മുകളേിക്ക് ഉയരുന്നത് ചെവിക്ക് വേദന ഉളവാക്കുന്ന അവസ്ഥയിലെത്തിക്കും.
നമ്മൾ സാധാരണ ഉപയോഗിക്കുന്ന ഇയർഫോൺ (Earphone)മുതലായവയുടെ പൊതുവായ ശബ്‌ദത്തിൻ്റെ അളവ് 80 ഡെസിബൽ മുതൽ 110 ഡെസിബൽ വരെയാണ്. ചെവിക്കുള്ളിലേക്ക് തിരികെ വെക്കുന്ന ഇയർഫോൺ ഉപയോഗിക്കുമ്പോൾ ഇത് ഇയർഡ്രമ്മുമായി വെച്ച് പുലർത്തുന്ന അകലം എന്നത് കേവലം അര ഇഞ്ച് മാത്രമാണ്.
ചെവിയുടെ പുറത്ത് സ്ഥാപിക്കുന്ന ഹെഡ്സെറ്റ് ഉപയോഗിക്കുമ്പോൾ ശബ്ദവും ഇയർ ഡ്രമ്മുമായുള്ള അകലം അൽപ്പംകൂടി വർദ്ധിക്കും. സ്പീക്കർ ഉപയോഗിച്ചാണ് ശ്രവിക്കുന്നതെങ്കിൽ സ്വാഭാവികമായും അകലം കുറച്ച് കൂടി വർദ്ധിക്കും.
ഇയർഫോൺ ഉപയോഗം ചെവിക്ക് എങ്ങനെ ദോഷം ചെയ്യും?
ശ്രവണ എല്ലുകൾ വഴി കർണ്ണപടത്തിലൂടെ ശബ്ദം കടന്ന് അകത്തെ ചെവിയിൽ എത്തുന്നു. വൈബ്രേഷൻ പിന്നീട് കോക്ലിയയിലേക്ക് വ്യാപിക്കുന്നു, അത് ഒരു ദ്രാവകം നിറഞ്ഞതും നിരവധി ചെറിയ ‘രോമങ്ങൾ’ അടങ്ങിയതുമാണ്. വൈബ്രേഷൻ കോക്ലിയയിൽ എത്തുമ്പോൾ, ദ്രാവകം സ്പന്ദിക്കുന്നു, ഇത് രോമങ്ങളെ ചലിപ്പിക്കുന്നു. ശബ്ദം കൂടുന്തോറും വൈബ്രേഷനുകൾ ശക്തമാവുകയും രോമങ്ങൾ ചലിക്കുകയും ചെയ്യും. ഉച്ചത്തിലുള്ള സംഗീതത്തോടുള്ള ദീർഘവും തുടർച്ചയായതുമായ സമ്പർക്കം രോമകോശങ്ങൾക്ക് ആത്യന്തികമായി ശബ്ദ വൈബ്രേഷനോടുള്ള സംവേദനക്ഷമത നഷ്ടപ്പെടുത്തുന്നു. ചില സമയങ്ങളിൽ, ഉച്ചത്തിലുള്ള സംഗീതം രോമകോശങ്ങൾ വളയുകയോ മടക്കിക്കളയുകയോ ചെയ്യുന്നു, ഇത് താൽക്കാലിക ശ്രവണ നഷ്ടത്തിലേക്ക് നയിക്കുന്നു. ശബ്‌ദം വളരെ ഉച്ചത്തിലാകുകയും ദീർഘനേരം പ്ലേ ചെയ്യുകയും ചെയ്യുമ്പോൾ ചെവിയിലെ ശ്രവണകോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാം. അതിലുപരിയായി, ഇയർഫോണുകൾ ചെവിയിലെ മെഴുക് ചെവി കനാലിലേക്ക് കൂടുതൽ തള്ളിയേക്കാം, ഇത് അണുബാധയ്ക്കും കാരണമാകും. നേരത്തെ പറഞ്ഞത് പോലെ ഇയർഫോണിലൂടെ ഉച്ചത്തിലുള്ള സംഗീതം ചെവിയിലെ കോശങ്ങളെ നശിപ്പിക്കും. ഈ കോശങ്ങൾക്ക് പുനരുജ്ജീവിപ്പിക്കാനുള്ള കഴിവില്ല എന്നതാണ് ഏറ്റവും വലിയ ആശങ്ക. കേടുപാടുകൾ സംഭവിക്കുമ്പോൾ, സ്ഥിരമായ കേൾവി നഷ്ടത്തിന് കാരണമാകുന്ന കേടുപാടുകൾ മാറ്റുന്നത് അസാധ്യമാണ്.
ഉയർന്ന അളവിലുള്ള ശബ്ദം നമ്മുടെ കേൾവി ശക്തിയെ ഗുരുതരമായി ബാധിക്കുമെന്ന് എല്ലാവർക്കും അറിയുന്നതാണ്. ചെവിയിൽ തിരുകിയ ഇയർഫോണുകൾ വഴി അധികമായി ശബ്ദം കടന്നു വരുന്നതും കേൾവിയെ ശക്തമായി ബാധിക്കും. എന്നാൽ ഇയർഫോണുകളിലൂട വരുന്ന ശബ്ദം ചെവിയുടെ ഉള്ളിലുള്ള മൃദുലവും നേർത്തതുമായ രോമകോശങ്ങളെ നശിപ്പിക്കും. ശബ്ദ തരംഗങ്ങളെ വൈദ്യതി തരംഗങ്ങളാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഇത്തരം രോമകോശങ്ങൾക്ക് ആഘാതം സംഭവിക്കുന്നത് കേൾവിശേഷിയെ ഗുരുതരമായി തന്നെ ബാധിക്കും.
പതിവായി ഇയർഫോണുകൾ ഉപയോഗിക്കുന്നത് ചെവിയിൽ അണുബാധ ഉണ്ടാകുന്നതിന് കാരണമാകും. നിരന്തരമായുള്ള ഹെഡ്ഫോൺ ഉപയോഗം ചെവിയിൽ ഈർപ്പവും ബാക്ടീരിയയും നിലനിർത്തുകയും ഇത് അണുബധയ്ക്ക് കാരണമാവുകയും ചെയ്യും.
ഒരാൾ ഉപയോഗിച്ച ഇയർഫോണുകൾ മറ്റുള്ളവരുമായി പങ്കിടുന്നതും കാര്യമായ അണുബാധയ്ക്കും കേൾവിക്കുറവിനും കാരണമാകും.
ചില സന്ദർഭങ്ങളിൽ ഉയർന്ന ശബ്ദത്തിൽ ഹെഡ്ഫോണുകൾ ഉപയോഗിക്കുന്നത് ടിന്നിടസ് (ചില സമയങ്ങളിൽ ചെവിക്കുള്ളിൽ നിന്ന് അസ്വസ്ഥപ്പെടുത്തുന്ന ശബ്ദം തനിയെ ഉണ്ടാകുന്ന അവസ്ഥ) ഉണ്ടാകുന്നതിലേക്കും കേൾവി കുറയുന്നതിലേക്കും വഴിവെക്കുന്നു. ഇടവിട്ട് ചെവിക്കുള്ളിൽ നിന്ന് കേൾക്കുന്ന റിംഗ് ശബ്ദങ്ങളും നിരന്തരമായ ഇയർഫോൺ ഉപയോഗത്തിന്റെ അനന്തര ഫലമാണ്. ഇതും കേൾവി നഷ്ടപ്പെടുന്നതിന്റെ ഭാഗമായി സംഭിക്കുന്നതാണ്.
ഇങ്ങനെ പലരീതിയിൽ കേൾവിശേഷിയെ കുറയ്ക്കാൻ കാരണമാകുന്ന ഇയർഫോണുകളുടെ ഉപയോഗം നിയന്ത്രിക്കലാണ് കേൾവി സംരക്ഷിക്കാനുളള മാർഗ്ഗം. അത്യാവശ്യ ഘട്ടങ്ങളിലും, ശബ്ദം കുറഞ്ഞ രീതിയിലും ഇയർഫോണുകൾ ഉപയോഗിക്കുന്നതും കേൾവി ശേഷി നഷ്ടപ്പെടാതിരിക്കാൻ സഹായകമാകും.
ശബ്ദം കുറയ്ക്കൂ…
2017 ൽ ‘നോയിസ് ആന്റ് ഹെൽത്ത്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത്, 90 ഡെസിബെൽ (ഡിബി) അല്ലെങ്കിൽ 100 ഡിബി ശബ്ദ തീവ്രതയോടെ ദീർഘനേരം ഇയർ ഫോണുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് ശ്രവണ വൈകല്യത്തിനുള്ള സാധ്യത കൂടുതലാണെന്ന് ചൂണ്ടിക്കാട്ടുന്നു. അതിനാൽ എല്ലായ്‌പ്പോഴും 60 ഡിബി ശബ്ദ തീവ്രത നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. പരമാവധി 80 ഡിബി ശബ്ദത്തിൽ ഇയർ ഫോണുകൾ ഉപയോഗിക്കാവുന്നാണ്. ഒരു സാധാരണ സംഭാഷണത്തിന് 60 ഡിബി മതിയാകും.
ഇയർ ഫോൺ (Earphone)തുടർച്ചയായി ഉപയോഗിക്കരുത്…
അഞ്ചും ആറും മണിക്കൂർ തുടർച്ചയായി ഇയർ ഫോൺ ഉപയോഗിക്കുന്നത് കേൾവിക്കുറവിന് കാരണമാമാകുന്നു .
Read this: Harmful Effects Of Listening Music With Earphones
അണുബാധയ്ക്ക് കാരണമാകാം…
2002 ലെ ‘ മലേഷ്യൻ ജേണൽ ഓഫ് മെഡിക്കൽ സയൻസ’ സിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്, ഇയർഫോൺ ഉപയോഗം ചെവിയുടെ കനാലില്‍ ഉയർന്ന താപനിലയും ഈർപ്പവും ഉള്ള അന്തരീക്ഷം എങ്ങനെ സൃഷ്ടിക്കുന്നുവെന്ന്
വ്യക്തമാക്കുന്നു, ഇത് ബാക്ടീരിയയ്ക്കും ഫംഗസിനും അനുയോജ്യമായ പ്രജനന കേന്ദ്രമാണ്. പുറം ചെവി അണുബാധയ്ക്ക് കാരണമാകും. മൃദുവായ ഇയർബഡുകളുള്ള ഒരു ഇയർഫോൺ തിരഞ്ഞെടുക്കുന്നത് അണുബാധയ്ക്കുള്ള സാധ്യത ഒരു പരിധി വരെ കുറയ്ക്കും.
ചെവി വൃത്തിയാക്കുക…
‘ചെവിക്കായം’ അഥവാ ‘ഇയര്‍വാക്‌സ്’ നമ്മുടെയെല്ലാം ചെവിയില്‍ ഉണ്ട്. ചെവിയുടെ സംരക്ഷണത്തിനും ശുചിത്വത്തിനും ചെവിയുടെ സുഗമമായ പ്രവര്‍ത്തനത്തിനും എല്ലാം ചെവിക്കായം അത്യാവശ്യമായ ഒന്നാണ്. എന്നാൽ, ഇയർഫോണുകളുടെ ഉപയോഗം ഇയർവാക്സ് ചെവിയുടെ ഉള്ളിൽ കഠിനമായി പറ്റി പിടിച്ചിരിക്കുന്നതിന് കാരണമാമാകുന്നു
ഇയർഫോൺ വൃത്തിയാക്കുക…
ഇയർഫോണുകൾ പതിവായി വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. പൊടി, സൂക്ഷ്മാണുക്കൾ, മറ്റേതെങ്കിലും വസ്തുക്കൾ ഇയർഫോൺ പറ്റിപിടിച്ചിരിക്കുന്നുവെങ്കിൽ വൃത്തിയാക്കുന്നതിലൂടെ അത് മാറികിട്ടും.