Asthma

ഇന്ന് ലോക ആസ്ത്മ ദിനം(World Asthma day),ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെ ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ (Global Initiative for Asthma, GINA ) എന്ന അന്താരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ എല്ലാവർഷവും മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്‌ച ആണ് ലോക ആസ്ത്മ(Asthma) ദിനമായി ആചരിക്കുന്നത്. രോഗത്തെപ്പറ്റിയുള്ള അവബോധം സൃഷ്ടിക്കുക, തുടക്കത്തിൽ തന്നെ കൃത്യമായ ചികിത്സ ലഭ്യമാക്കുക എന്നീ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം.

ആസ്ത്മ ഒരു അലർജി രോഗമാണ്. ശ്വാസകോശത്തെ പ്രത്യേകിച്ച് ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലർജിയാണിത്. അലർജി ഉണ്ടാക്കുന്ന ഘടകങ്ങൾ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. കാലാവസ്‌ഥ, മലിനീകരണം എന്നിവയും കാരണമാകാം. ഒപ്പം പാരമ്പര്യവും ആസ്മ ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടാമെന്നും വിദഗ്ധർ പറയുന്നു.

ശ്വാസംമുട്ടൽ, വിട്ടുമാറാത്ത ചുമ, വലിവ്, ശ്വാസോച്ഛാസം ചെയ്യുമ്പോൾ വിസിലടിക്കുന്ന ശബ്ദം കേൾക്കുക തുടങ്ങിയവയാണ് ആസ്ത്മ പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ തണുപ്പ്, പൊടി, കായികാഭ്യാസം എന്നിവ ഉണ്ടാകുമ്പോൾ കൂടുന്നതും ആസ്തമയുടെ ലക്ഷണമാകാം. അതേസമയം, എല്ലാ ശ്വാസതടസ്സ പ്രശ്നങ്ങളും ആസ്‌തമയുടേതല്ല. ആസ്ത്മ രോഗികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഗുളികകളോ സിറപ്പുകളോ ഇൻഹേലറുകളോ ഉപയോഗിക്കുക.

എന്താണ് ആസ്ത്മ(Asthma)

ശ്വസന വ്യവസ്‌ഥയിലുണ്ടാകുന്ന അണുബാധയും തുടർന്ന് ശ്വസന കോശത്തിന്റെ ഉയർന്ന പ്രതിപ്രവർത്തനവും മൂലമുണ്ടാകുന്ന ചുമ, നെഞ്ചിന് ഭാരം, ശ്വാസം മുട്ടൽ, ശബ്ദ‌ത്തോടു കൂടിയ ശ്വാസോച്ഛ്വാസം. രക്ത‌ത്തിൽ ഓക്‌സിജന്റെ അളവ് ഗണ്യമായി കുറയും. ചിലപ്പോൾ സ്വയം ഭേദമാകും. പുരുഷന്മാരിൽ ചെറുപ്രായത്തിലും സ്ത്രീകളിൽ പ്രായപൂർത്തിയായ ശേഷവുമാണു കൂടുതലും രോഗം കണ്ടുവരുന്നത്.

അനന്തര ഫലം

ജോലിക്ഷമത കുറയും, കുട്ടികളിൽ പഠന തടസ്സമുണ്ടാക്കും, ഉയർന്ന ചികിൽസാ ചെലവ്, അപൂർവം കേസുകളിൽ പെട്ടെന്നുള്ള മരണത്തിനും കാരണമാകും. പരിസ്‌ഥിതി, പാരമ്പര്യ കാരണങ്ങൾ കൊണ്ട് രോഗം പിടിപെടാം. കുട്ടിക്കാലത്ത് ചെറിയ പകർച്ച വ്യാധികൾ തുടർച്ചയായി പിടിപെടുന്നവർക്ക് ആസ്മയ്ക്കുള്ള സാധ്യത കൂടും. രോഗം പ്രതിരോധ ശേഷിയെ ബാധിക്കുന്നതിനാലാണിത്.

ആസ്ത്മ(Asthma) രണ്ടു തരം

1. അലർജിക് ആസ്ത്മ

കുട്ടികളിൽ പ്രധാനമായും കാണുന്നത് അലർജിക് ആണ്. പൊടി, അന്തരീക്ഷ മലിനീകരണം എന്നിവയാണു പ്രധാന കാരണങ്ങൾ. ചർമ പരിശോധന വഴി തിരിച്ചറിയാം.

2. ഇൻട്രൻസിക് ആസ്ത്മ(Asthma)

മൂന്നു വയസ്സിനുള്ളിലുണ്ടാകുന്ന ഈ രോഗം കൂടുതൽ അപകടകരം. തണുപ്പ്, കടുത്ത ഗന്ധം, പുകയും പൊടിയുമുള്ള അന്തരീക്ഷവുമാണ് ഇതിനു കാരണം. രണ്ടു തരത്തിലുള്ള രോഗ ലക്ഷണങ്ങളും ചിലരിൽ കാണാം.

കാരണങ്ങൾ

ചൂടേറിയതും ഈർപ്പമേറിയതുമായ അന്തരീക്ഷം. പൊടിപടലങ്ങളിൽ കാണുന്ന ചെറിയ തരം പ്രാണികളുടെ എണ്ണം ഈ കാലാവസ്‌ഥയിൽ കൂടും. വളർത്തുമൃഗങ്ങളുമായുള്ള (പ്രത്യേകിച്ച് പട്ടിയും പൂച്ചയും) സഹവാസം (എന്നാൽ, ചിലരിൽ മൃഗങ്ങളുമായുള്ള സഹവാസം ആസ്‌മ കുറയാനും കാരണമാകും.) അമിത വണ്ണമുള്ളവർക്ക് ആസ്മയ്ക്കു സാധ്യത കൂടുതലാണ്. ചില മരുന്നുകളുടെ അലർജിയായും ആസ്‌മ വരാം. കണ്ണിലൊഴിക്കുന്ന തുള്ളി മരുന്നുകളിലുള്ള ചില ഘടകങ്ങൾ, ആസ്പ‌ിരിൻ ഉൾപ്പെടെ നോൺ സ്‌റ്റെറോയ്‌ഡ്‌ ആൻ്റി ഇൻഫ്ലമേറ്ററി ഡ്രഗ്‌സ് എന്നിവയാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. പത്തു ശതമാനം ആസ്‌മ രോഗികളെങ്കിലും ഈ വിഭാഗത്തിൽപ്പെട്ടവരായിരിക്കും. പൊടിപടലമുള്ള അന്തരീക്ഷത്തിലെ ജോലിയും കാരണമാകാം. ആഹാരത്തിനു കൃത്രിമ നിറം നൽകുന്ന വസ്‌തുക്കൾ, വൈകാരിക സംഘർഷം, അമിത കായികാധ്വാനം എന്നിവയും ആസ്‌മയ്ക്കു കാരണങ്ങളാണ്.

ലക്ഷണങ്ങൾ

ചെറിയ രീതിയിൽ തുടങ്ങുന്ന ചുമ പിന്നീട് ശ്വാസം മുട്ടൽ വരെയായി മാറും. നീണ്ട നിശ്വാസം, കിറുകിറുപ്പ്. കടുത്ത ശ്വാസം മുട്ടലുള്ള രോഗികളിൽ ശബ്ദത്തോടെയുള്ള ശ്വാസോച്ഛ്വാസം ചിലപ്പോൾ നിലയ്ക്കും.

പകരം, ശരീരത്തിൽ നീലനിറവും ശ്വാസമെടുക്കാനുള്ള പ്രയാസവുമുണ്ടെങ്കിൽ ഉടൻ ഡോക്‌ടറെ കാണണം. ഓക്സിജൻ ക്രമാതീതമായി കുറയുന്നതിന്റെ ലക്ഷണമാണിത്. ഇത് ഹൃദയത്തെ വരെ ബാധിക്കാം.

അലർജിയുടെ മൂക്കിൻറെ ലക്ഷണങ്ങളും ത്വക്കിലെ ലക്ഷണങ്ങളും കണ്ടെത്താനാകും. ചെറിയ തരത്തിലുള്ള ആസ്തമയം അധികരിക്കാത്ത സമയത്തും ശാരീരിക പരിശോധനയിൽ ഒന്നും കണ്ടെത്താനായി ഇല്ലെന്നു വരാം. സ്പൈറോമെട്രി അഥവാ പി.എഫ്. റ്റി (PFT) എന്ന ടെസ്റ്റ് വഴിയാണ് രോഗനിർണയവും ആസ്തമയയുടെ കാഠിന്യവും വ്യക്തമായി മനസ്സിലാക്കുവാൻ സാധിക്കുന്നത് ആസ്തമയോടെ വരുന്നവർ ഈ ടെസ്റ്റ് നടത്തിയശേഷം ആസ്തമയ്ക്ക്(Asthma) എതിരെയുള്ള മരുന്ന് നൽകിയശേഷം വീണ്ടും ടെസ്റ്റ് നടത്തുമ്പോൾ ഇതിൻറെ ഫലം സാധാരണക്കാരനെ പോലെ ആകുന്നത് കൊണ്ട് ആസ്തമനിർണയം പൂർണവും കൃത്യതയും ആകും. 300 മുതൽ 500 രൂപ വരെയുള്ള ഈ ടെസ്റ്റുകൾ ഇപ്പോൾ എല്ലായിടത്തും ലഭ്യമാണ്. ഇതിന് സൗകര്യമില്ലാത്ത ഇടങ്ങളിൽ പീക് എക്സ്പിറേറ്ററി ഫ്ലോ എന്ന ടെസ്റ്റും സഹായകമാകും.ഇത് കൂടാതെ രക്ത പരിശോധന കഫ പരിശോധന നെഞ്ചിന്റെ എക്സ്-റേ അലർജി ടെസ്റ്റിംഗ് എന്നിവ  നിർണയത്തിന് സഹായകമായ പരിശോധനകൾ ആണ് ആസ്തമ പോലുള്ള ലക്ഷണങ്ങളെ മറ്റു രോഗങ്ങളൊന്നും അല്ലെന്ന് തീരുമാനിക്കാൻ മറ്റു കൂടിയ ടെസ്റ്റുകളും ആവശ്യമായി വന്നേക്കാം ഗർഭിണികൾക്കും പ്രായമായവർക്കും സമാന രോഗനിർണയവും ഇൻഫെലർ ചികിത്സ അത്യന്താപേക്ഷിതമാവുമാണ്.

ആസ്ത്മയ്ക്കുള്ള പരിശോധനകൾ

  1. പീക്ക് ഫ്ലോ മീറ്റർ (Peak flow meter)
  2. ബ്രോങ്കിയൽ ചലഞ്ച് ടെസ്റ്റ് (Bronchial Challenge Test)
  3. അലർജി പരിശോധന (Allergy test)
  4. ബ്രീത്ത് നൈട്രിക് ഓക്സൈഡ് ടെസ്റ്റ് (Breath Nitric oxide test)
  5. കഫത്തിലെ ഇസിനോഫിൽ അളവ് അളക്കുക (Measuring Sputum eosinophil counts)

ആസ്ത്മ(Asthma) ലക്ഷണങ്ങൾ നിയന്ത്രണവിധേയമാകാത്തതിന്റെ കാരണങ്ങൾ

  • പുകവലി
  • ജി.ഇ.ആർ.ഡി. (Gastro Esophageal Reflex Dose)
  • സൈനസൈറ്റിസ്
  • അമിതവണ്ണം
  • മരുന്നുകൾ എടുക്കുന്ന രീതിയിലുള്ള തെറ്റ്
  • അണുബാധ
  • ഫംഗൽ സെൻസിറ്റെഷൻ/ ABPA
  • അന്തരീക്ഷ മലിനീകരണം
  • അമിതരക്തസമ്മർദം / അനിയന്ത്രിതമായ പ്രമേഹം.

എങ്ങനെ പ്രതിരോധിക്കാം ?

  • . അടിസ്ഥാനപരമായ കാര്യമായ കൈകളുടെ ശുചിത്വം ഉറപ്പാക്കുക.
  • . ആസ്ത്മയ്ക്ക് കാരണമാകുന്ന വസ്‌തുക്കളിൽ നിന്ന് അകലം പാലിക്കുക.
  • . ആസ്ത്മയുള്ളവരുടെ കിടപ്പുമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
  • . മെത്തയും തലയണയും വെയിലത്ത് നന്നായി ഉണക്കി ഉപയോഗിക്കുക.
  • . ആഴ്ചയിൽ ഒരിക്കലെങ്കിലും ഫാനിലെ പൊടി തുടയ്ക്കുക.
  • . ആസ്ത്മ രോഗികൾ പുകവലി ഉപേക്ഷിക്കുക.
  • അതുപോലെ തന്നെ പുകവലിക്കുന്നവരിൽ നിന്ന് അകലം പാലിക്കുക.
  • . കാലാവസ്ഥ അനുസരിച്ച് ജീവിതശൈലിയിൽ മാറ്റം വരുത്താം.
  • . തണുപ്പ് വളരെ കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.
  • ആസ്ത്മ രോഗികൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
  • ഇലക്കറികൾ, സാൽമൺ ഫിഷ്, നെല്ലിക്ക, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ, കുരുമുളക്, ഗ്രീൻ ടീ തുടങ്ങിയവയൊക്കെ ആസ്ത്മ രോഗികൾക്ക് ഡയറ്റിൽ ഉൾപ്പെടുത്താം.

രോഗികളുടെ ശ്രദ്ധയ്ക്ക്

മൂന്നു വയസ്സിനു ശേഷം കുട്ടികളിൽ ചെറിയ ചുമയോടെയുണ്ടാകുന്ന ശ്വാസം മുട്ടൽ ഭൂരിഭാഗവും എട്ടു വയസ്സിനുള്ളിൽ മാറും. കടുപ്പമില്ലാത്തതും വർഷത്തിൽ നാലോ അഞ്ചോ പ്രാവശ്യം ഉണ്ടാകുന്ന ആസ്മ‌ 10-12 വയസ്സിനുള്ളിൽ ഭേദമാകും. ഇത്തരക്കാർ മരുന്നുകളോട് എളുപ്പത്തിൽ പ്രതികരിക്കും. രണ്ടു വയസ്സിനു മുൻപ് തന്നെ രോഗ ലക്ഷണങ്ങൾ കണ്ടാൽ കൂടുതൽ ശ്രദ്ധിക്കണം. ഇതു കടുത്ത ആസ്‌മയായി മാറാം. ഇത്തരക്കാർക്ക് ആഴ്‌ചയിലൊരിക്കൽ രോഗം വരും. രോഗമില്ലാത്ത സമയത്തു പോലും ശ്വാസമെടുക്കാനുള്ള പ്രയാസവും ചെറിയ ചുമയുമുണ്ടാകും. ചെറിയ കായികാധ്വാനം പോലും ശരീരത്തിനു താങ്ങാനാവില്ല. ഈ അസുഖം സ്വയം ഭേദമാകില്ല. ഡോക്‌ടറെ കാണണം. അതിശക്‌തമായ ആസ്മയുള്ളവർക്കു മൂന്നു മാസത്തിൽ 10-12 തവണയെങ്കിലും രോഗംവരും. മിക്ക ദിവസവും ശ്വാസോച്ഛ്വാസത്തെ തടസ്സപ്പെടുത്തി വായു കെട്ടി നിൽക്കും. ഉറക്കത്തെയും ഇതു ബാധിക്കും. അഞ്ചു ശതമാനത്തിൽ താഴെ പേർക്കു മാത്രമാണ് ഇത്രയും കടുത്ത രോഗമുണ്ടാകുന്നത്.

എങ്ങനെ തിരിച്ചറിയാം

നീണ്ടു നിൽക്കുന്ന ശബ്‌ദത്തോടെയുള്ള ശ്വാസോച്ഛ്വാസം, ശ്വാസ-നിശ്വാസത്തിനു കൂടെകൂടെയുണ്ടാകുന്ന ബുദ്ധിമുട്ട്, ഇടയ്ക്കിടെ ചുമ, നിറമില്ലാത്തതോ, മഞ്ഞ നിറത്തോട് കൂടിയതോ ആയ കഫം, കുടുംബത്തിൽ നേരത്തെ അലർജിക് അസുഖമുള്ളവർ, വിട്ടുമാറാത്ത മൂക്കൊലിപ്പ്, ചർമത്തിലുള്ള അലർജിക് രോഗങ്ങൾ, കുട്ടിക്കാലത്ത് ബ്രോങ്കോ ലൈറ്റിസ് പിടിപെട്ടവർ എന്നിവർ ആസ്‌ പരിശോധന നടത്തുന്നത് നല്ലതാണ്.

Please Read this Also:https://www.healthdirect.gov.au/asthma