
പോഷകാഹാരത്തെക്കുറിച്ചുള്ള അവബോധം വർധിക്കുന്നുണ്ടെങ്കിലും ഭക്ഷണക്രമത്തിൽ അത് പ്രതിഫലിക്കുന്നില്ലെന്നാണ് പഠനങ്ങൾ പറയുന്നത്ദിവസവും പ്രോട്ടീൻ കഴിക്കുന്നുണ്ടോ? ആവശ്യത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാണോ?(Daily Protein Requirements)

ശരീരത്തിന്റെ വളർച്ചയ്ക്കും പേശികളുടെ ആരോഗ്യത്തിനും പ്രതിരോധശേഷി നിലനിർത്തുന്നതിനും പ്രോട്ടീൻ അത്യാവശ്യമാണ്. എന്നാൽ പ്രോട്ടീന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയുന്നവരെല്ലാം ആവശ്യമായ അളവിൽ അത് ഭക്ഷണത്തിലൂടെ ശരീരത്തിൽ എത്തിക്കുന്നുണ്ടോ? പോഷകാഹാരത്തെക്കുറിച്ചുള്ള അവബോധം വർധിക്കുന്നുണ്ടെങ്കിലും ഭക്ഷണക്രമത്തിൽ അത് പ്രതിഫലിക്കുന്നില്ലെന്നാണ് പഠനങ്ങൾ പറയുന്നത്.ദിവസവും പ്രോട്ടീൻ കഴിക്കുന്നുണ്ടോ? ആവശ്യത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാണോ?(Daily Protein Requirements)

‘സ്റ്റേറ്റ് ഓഫ് പ്രോട്ടീൻ ആൻഡ് ഫൈബർ ഇൻ അർബൻ ഇന്ത്യ’ യുടെ പഠനമനുസരിച്ച്, 74 ശതമാനം പേർക്കും ദിവസവും പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിവുണ്ട്. 56 ശതമാനം പേർക്ക് പ്രോട്ടീനെക്കുറിച്ച് തെറ്റായ ധാരണകളാണുള്ളത്. പഠനത്തിൽ പങ്കെടുത്ത 70 ശതമാനം പേരും പ്രതിദിനം 41 ഗ്രാമിൽ താഴെ മാത്രമാണ് പ്രോട്ടീൻ ഭക്ഷണത്തിലൂടെ സ്വന്തമാക്കുന്നത്.ദിവസവും പ്രോട്ടീൻ കഴിക്കുന്നുണ്ടോ? ആവശ്യത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാണോ?(Daily Protein Requirements)

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ശുപാർശ പ്രകാരം, ആരോഗ്യമുള്ള മുതിർന്നവർ ശരീരഭാരത്തിന്റെ ഓരോ കിലോഗ്രാമിനും ഏകദേശം 0.83 ഗ്രാം പ്രോട്ടീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇതനുസരിച്ച്, 65 കിലോഗ്രാം ഭാരമുള്ള ഒരാൾക്ക് പ്രതിദിനം ഏകദേശം 54 ഗ്രാം പ്രോട്ടീൻ ആവശ്യമാണ്.
55 കിലോഗ്രാം ഭാരമുള്ള ഒരാൾക്ക് ഏകദേശം 46 ഗ്രാം ആവശ്യമായി വരും. അതിനാൽ പ്രായം, ശരീരഭാരം, ആരോഗ്യസ്ഥിതി, ശാരീരിക പ്രവർത്തനങ്ങൾ എന്നിവയ്ക്കനുസരിച്ച് പ്രോട്ടീൻ ആവശ്യകതയിൽ വ്യത്യാസമുണ്ടാകാം.
പെപ്സിക്കോ ഇന്ത്യ, യൂറോമോണിറ്റർ ഇന്റർനാഷണൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ച് (ഐഐഎംആർ) എന്നിവയുടെ നേതൃത്വത്തിൽ കൊച്ചി ഉൾപ്പെടെ രാജ്യത്തെ അഞ്ച് നഗരങ്ങളിലാണ് പഠനം നടത്തിയത്. 18 മുതൽ 50 വയസ്സുവരെയുള്ള ആയിരത്തിലധികം പേരുടെ ജീവിതസാഹചര്യങ്ങളും ഭക്ഷണശീലങ്ങളും വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അഞ്ച് നഗരങ്ങളിലെയും പഠനപങ്കാളികളിൽ 70 ശതമാനം പേരും പ്രതിദിനം 41 ഗ്രാമിൽ താഴെ പ്രോട്ടീൻ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി.
പ്രോട്ടീൻ മാത്രമല്ല, ഫൈബറിന്റെ കാര്യത്തിലും ഭക്ഷണക്രമത്തിൽ വലിയ കുറവുണ്ടെന്നാണ് പഠനത്തിലെ മറ്റൊരു കണ്ടെത്തൽ. 59 ശതമാനം പേർക്ക് പ്രതിദിനം എത്ര ഫൈബർ ആവശ്യമാണെന്ന് അറിയാമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, 89 ശതമാനം പേർക്കും ഇതുമായി ബന്ധപ്പെട്ട് തെറ്റായ ധാരണകളാണുള്ളത്. കൂടാതെ, 61 ശതമാനം പേരും ആവശ്യമായ അളവിൽ താഴെയാണ് ഫൈബർ ഉപയോഗിക്കുന്നത്.

പയർവർഗങ്ങൾ, മുട്ട, പാൽ, തൈര്, മത്സ്യം, മാംസം, സോയ തുടങ്ങിയവ പ്രോട്ടീന്റെ പ്രധാന സ്രോതസ്സുകളാണ്. പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, പയർവർഗങ്ങൾ എന്നിവയിലൂടെ ഫൈബറും ലഭിക്കും. ഭക്ഷണത്തിൽ ഇവയ്ക്ക് ആവശ്യമായ സ്ഥാനം നൽകുന്നതിലൂടെ പോഷകക്കുറവ് ഒഴിവാക്കാനും സമീകൃതാഹാരശീലം വളർത്താനും സാധിക്കും.
