Soaked Chia Seeds Benefits

സബ്ജ വിത്തുകള്ക്കൊപ്പം ചിയ വിത്തുകള്ചേര്ക്കുമ്പോള്ഉദരാരോഗ്യത്തിന് ഇരട്ടിഗുണം ചെയ്യും.

Soaked Chia Seeds Benefits

രോ​ഗ്യം മെച്ചപ്പെടുത്താൻ സ്ഥിരമായി ചിയവിത്തുകൾ കഴിക്കുന്നവർ ഇന്ന് ധാരാളമാണ്. ഭക്ഷ്യനാരുകളും പ്രോട്ടീനും ആന്റിഓക്സിഡന്റുകളും ആരോ​ഗ്യകരമായ കൊഴുപ്പും അടങ്ങിയ ചിയ വിത്തുകൾ നമ്മുടെ ഉ​ദരാരോ​ഗ്യത്തിനും മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും ഉത്തമമാണ്. Soaked Chia Seeds Benefits ചിയവിത്തുകൾ ഏറ്റവും എളുപ്പത്തിലും ആരോ​ഗ്യകരവുമായി കഴിക്കാവുന്ന ഒരു മാർ​ഗമാണ് വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത്. എന്നാൽ വെള്ളത്തെക്കാൾ ആരോ​ഗ്യകരമായി ചിയ വിത്തുകൾ ഡയറ്റിൽ ചേർക്കാൻ ഇതാ മൂന്ന് വഴികൾ:

ചിയ വിത്തുകള്‍ പൊടിച്ചു ചേർക്കാം

Soaked Chia Seeds Benefits

ചിയ വിത്തുകളില്‍ അടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ലഭ്യമാകുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ചിയ വിത്തുകള്‍ പൊടിച്ചു ഉപയോഗിക്കുന്നത്. ചിയ വിത്തുകള്‍ പൊടിച്ചു ഉപയോഗിക്കുന്നത് അതിലെ ഫൈബറിന്റെ അളവു കുറയ്ക്കുന്നില്ല.Soaked Chia Seeds Benefits മാത്രമല്ല, ഇത് ഭക്ഷണത്തിൽ എളുപ്പത്തിൽ ചേർക്കാനും ദഹിക്കാനും സഹായിക്കുന്നു.

ചിയ വിത്തുകള്‍ സബ്ജ വിത്തുകള്‍ക്കൊപ്പം ചേര്‍ത്ത് കഴിക്കാം

Soaked Chia Seeds Benefits

സബ്ജ വിത്തുകള്‍ക്കൊപ്പം ചിയ വിത്തുകള്‍ ചേര്‍ക്കുമ്പോള്‍ ഉദരാരോഗ്യത്തിന് ഇരട്ടിഗുണം ചെയ്യും. കാരണം, ചിയ വിത്തുകളില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ലയിക്കാത്തതും സബ്ജ വിത്തുകളില്‍ അടങ്ങിയ നാരുകള്‍ ലയിക്കുന്നതുമാണ്. ഇത് രണ്ടും ഉദരാരോഗ്യത്തിന് പ്രധാനമാണ്. Soaked Chia Seeds Benefits രണ്ടു ഓരേ അളവില്‍ ഉപയോഗിക്കാം.

ഇതിന് പകരമായി ചിയ വിത്തുകള്‍ ബെറിപ്പഴങ്ങള്‍ക്കൊപ്പവും കഴിക്കാം. ബെറിപ്പഴങ്ങളില്‍ നിന്നുള്ള പോളിഫെനോളുകള്‍ നാരുകളുമായി ചേര്‍ന്ന് വയറ്റിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കാന്‍ സഹായിക്കും.

യോഗര്‍ട്ടിനൊപ്പം ചിയ വിത്തുകള്‍

Soaked Chia Seeds Benefits

ഏറ്റവും കൂടുതല്‍ ആളുകള്‍ ചെയ്യുന്നത് ചിയ വിത്തുകള്‍ തലേന്ന് രാത്രി വെള്ളത്തില്‍ കുതിര്‍ത്ത ശേഷം രാവിലെ കുടിക്കുകയാണ് ചെയ്യുന്നത്. വെള്ളത്തിന് പകരം യോഗര്‍ട്ടിൽ ചിയ വിത്തുകൾ കുതിത്തു കഴിക്കുന്നത് അവ കൂടുതൽ രുചികരമാക്കാനും ഉദരാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.