ഇന്നത്തെ തിരക്കിട്ട ജീവിതത്തിൽ കൃത്യമല്ലാത്ത ഭക്ഷണശീലങ്ങളും മാനസിക സമ്മർദ്ദവും കാരണം പലതരം അസുഖങ്ങൾ നമുക്ക് വരാൻ സാധ്യതയുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വൃക്ക രോഗം. ഈ ലക്ഷണങ്ങൾ അവഗണിക്കരുത്.
മുഖത്തും കഴുത്തിലുമുള്ള നീര്

ശരീരത്തിലെ അധികമുള്ള വെള്ളം പുറന്തള്ളാൻ വൃക്കകൾക്ക് കഴിയാതെ വരുമ്പോൾ ഈ വെള്ളം മുഖത്തെയും കഴുത്തിലെയും കോശങ്ങളിൽ കെട്ടിനിൽക്കും. Neck signs of kidney trouble ഇതുമൂലം കണ്ണുകൾക്കും കവിളുകൾക്കും കഴുത്തിനും നീര് വെച്ചതുപോലെ തോന്നും.
ചർമ്മത്തിലെ നിറംമാറ്റം

വൃക്കകൾ തകരാറിലാകുമ്പോൾ ശരീരത്തിൽ വിഷവസ്തുക്കൾ അടിഞ്ഞുകൂടും.Neck signs of kidney trouble ഇത് മുഖത്തെയും കഴുത്തിലെയും ചർമ്മത്തിന്റെ നിറം മങ്ങിയതുപോലെയാകാൻ കാരണമാകും.
നിരന്തരമായി ചൊറിച്ചിൽ അനുഭവപ്പെടുക

ശരീരത്തിലെ മാലിന്യങ്ങളും ധാതുക്കളും പുറന്തള്ളാൻ വൃക്കകൾക്ക് സാധിക്കാതെ വരുമ്പോൾ ചർമ്മത്തിൽ ചൊറിച്ചിലും പുകച്ചിലും ചുവന്ന തടിപ്പുകളും ഉണ്ടാകാം.
കഴുത്തിലെ രക്തക്കുഴലുകൾ തടിക്കുന്നത്

വൃക്കകളുടെ പ്രവർത്തനം മോശമാകുമ്പോൾ ശരീരത്തിൽ വെള്ളത്തിന്റെ അളവ് കൂടും. ഇത് കഴുത്തിലെ രക്തക്കുഴലുകളിൽ സമ്മർദ്ദം കൂട്ടുകയും അവ തടിച്ച് പുറത്തേക്ക് കാണുന്ന അവസ്ഥയുണ്ടാക്കുകയും ചെയ്യും.
