Yoga for Stamina

ശരീരത്തിലെ സ്റ്റാമിന കൂട്ടാന്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയാം. ശരീരത്തിന്റെയും ഒപ്പം മനസിന്റേയും സ്റ്റാമിന പ്രധാനവുമാണ്.

ശരീരത്തിന് സ്റ്റാമിന കൂട്ടാന്‍ വേണ്ടി പല വഴികളും പരീക്ഷിയ്ക്കുന്നവരുണ്ട്. നമ്മുടെ മനസില്‍ സ്റ്റാമിന എന്നു കേട്ടാല്‍ വരുന്ന ചിത്രം മസിലുള്ള ഒരാളുടേതാണ്. എന്നാല്‍ മസിലും സ്റ്റാമിനയും രണ്ടും രണ്ടാണ്. ശരീരത്തിന്റേയും മനസിന്റേയും ഫിറ്റ്‌നസാണ് സ്റ്റാമിന എന്നതുകൊണ്ടുദ്ദേശിയ്ക്കുന്നത്. എന്നാല്‍ മസിലുകള്‍ക്ക് ബലമുള്ളവര്‍ക്ക്, വലിയ മസിലുകള്‍ ഉള്ളവര്‍ക്ക് സ്റ്റാമിന വേണം എന്നില്ല(Yoga for Stamina). ചിലപ്പോള്‍ വലിയ മസിലുകള്‍ കാണും, എന്നാല്‍ മനസിന് ഉറപ്പുണ്ടാകില്ല. നിസാര പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ പതറിപ്പോകും. സ്റ്റാമിനയ്ക്ക് മനസിനും ഒപ്പം മസിലിനും ഉറപ്പ് വേണം എന്ന് ചുരുക്കിപ്പറയാം.

മനസിന്റെ വ്യായാമം ​

മനസിന്റെ വ്യായാമം മനസിന്റെ ഉറപ്പിന് പ്രധാനമാണ്. ഇതിന് യോഗ Increase Your Power and Performance: Enhance Your Stamina with Yoga പോലുള്ളവ സഹായിക്കും. ബ്രീത്തിംഗ് വ്യായാമങ്ങള്‍ (Yoga for Stamina)സഹായിക്കുന്നു. മനസിലുണ്ടാകുന്ന വികാരങ്ങള്‍ക്ക് അമിതമായി അടിമപ്പെടാതിരിയ്ക്കാന്‍ നാം ശ്രദ്ധിയ്ക്കണം. അമിതമായി സന്തോഷം, അമിതമായ ദുഖം, ടെന്‍ഷന്‍, ദേഷ്യം, സ്‌ട്രെസ് എല്ലാം തന്നെ മാനസിക ആരോഗ്യം ശരിയല്ലെന്ന് കാണിയ്ക്കുന്ന കാര്യങ്ങളാണ്. ഇത്തരം കാര്യങ്ങളെ നിയന്ത്രിയ്ക്കാന്‍ പഠിയ്ക്കുകയെന്നത് ഏറെ പ്രധാനപ്പെട്ടതാണ്. ഇതാണ് മനസിന്റെ സ്റ്റാമിനയ്ക്ക പ്രധാനം. സ്ഥിരം യോഗ ചെയ്യുന്നതും ബ്രീത്തിംഗ് വ്യായാമങ്ങള്‍ ചെയ്യുന്നതും മനസിനെ ഉറപ്പിച്ച് നിര്‍ത്തുന്നതും സ്റ്റാമിനയിലെ മനസിന്റെ ആരോഗ്യത്തെ സംരക്ഷിച്ച് നിര്‍ത്തുന്ന ഘടകങ്ങളാണ്.

​ഫിസിക്കലി ഫിറ്റായവര്‍ ​

നാം ഫിസിക്കലി ഫിറ്റായവര്‍പോലും ചിലപ്പോള്‍ അറ്റാക്ക് വന്ന് മരിയ്ക്കുന്നുവെന്നെല്ലാം നാം കേള്‍ക്കാറുണ്ട്. സ്റ്റാമിനയ്ക്ക് കാര്‍ഡിയാക് വ്യായാമങ്ങള്‍ ചെയ്ത് ഹൃദയാരോഗ്യവും ശരീരത്തിന് എല്ലാ രീതിയിലും ആരോഗ്യം നല്‍കുന്ന വ്യായാമങ്ങളും ചെയ്യണം. അല്ലാതെ മസില്‍ പെരുപ്പിയ്ക്കാനുള്ള വ്യായാമം മാത്രം ചെയ്തത് കൊണ്ട് സ്റ്റാമിന എന്ന് പറയാനാകില്ല. നല്ല മസിലുകള്ളവര്‍(Yoga for Stamina) പോലും കുഴഞ്ഞുവീണു മരിയ്ക്കുന്നതും മറ്റും നാം വായിച്ച് അദ്ഭുതപ്പെടുന്നതിന്റെ ഒരു കാരണം സ്റ്റാമിന എന്ന വാക്കിന്റെ അര്‍ത്ഥത്തെ നാം തെറ്റായി വ്യാഖ്യാനിയ്ക്കുന്നത് കൊണ്ടുകൂടിയാണ്.

വ്യായാമം​

ശരീരത്തിന്റെയും മനസിന്റെയും സ്റ്റാമിനയ്ക്ക് വ്യായാമം ശീലമാക്കുക. ആഴ്ചയില്‍ 5 ദിവസമെങ്കിലും വ്യായാമം ചെയ്യണം. ശരീരത്തിന് വേണ്ടി ചെയ്യുന്ന വ്യായാമം മനസിനും ഗുണകരമാകും. ഇത് ബ്രെയിന്‍ ആരോഗ്യത്തെ സഹായിക്കും. ഹോര്‍മോണുകളെ സഹായിക്കും. ഇതെല്ലാം മാനസികാരോഗ്യത്തേയും സ്വാധീനിയ്ക്കുന്ന ഘടകങ്ങളാണ്. നാം ഫിസിക്കലി ഫിറ്റാണെങ്കിലും മാനസിക ആരോഗ്യം ശരിയല്ലെങ്കില്‍, മെന്റല്‍ സ്റ്റാമിന ഇല്ലെങ്കില്‍ പല രോഗങ്ങളും ബാധിയ്ക്കും. കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യണം. അല്ലെങ്കില്‍ ഗുണം ലഭിയ്ക്കില്ല. നമ്മുടെ ശരീരത്തിലെ കൊഴുപ്പിനെ ഊര്‍ജമാക്കി മാറ്റാനും കൊളസ്‌ട്രോള്‍ പോലുള്ളവ കുറയ്ക്കാനും ഇത് നല്ലതാണ്.

ഉറക്കം​

Yoga for Stamina

നല്ല സ്റ്റാമിനയ്ക്ക് പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. നാം സ്ഥിരമായി 7-8 മണിക്കൂര്‍ ഉറങ്ങുക. ഇത് മനസിന്റെ സ്റ്റാമിനക്കും പ്രധാനമാണ്. പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അതിനെ നേരിടാനും പ്രശ്‌നപരിഹാരം കണ്ടെത്താനുമെല്ലാം തലച്ചോര്‍ പ്രവര്‍ത്തിയ്ക്കാന്‍ ഉറക്കം അത്യാവശ്യമാണ്. ചിലര്‍ക്ക് പെട്ടെന്ന് രോഗങ്ങളുണ്ടാകും. അടിക്കടി വൈറല്‍ ഇന്‍ഫെക്ഷനുകള്‍ ബാധിയ്ക്കും, പ്രതിരോധശേഷി കുറയും. ഇതിനുള്ള പ്രധാനപ്പെട്ട കാരണമാണ്.

​മുട്ട​

Hen Eggs Realistic Icon Set

നല്ലതുപോലെ വെളളം കുടിയ്ക്കുന്നത് മനസിന്റേയും ശരീരത്തിന്റെയും സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ പ്രധാനമാണ്. ഇതുപോലെ ചില ഭക്ഷണങ്ങളും നല്ലതാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് ഏത്തപ്പഴം. ഇതില്‍ പൊട്ടാസ്യവും മഗ്നീഷ്യവും കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. ഇതില്‍ പൊട്ടാസ്യമുള്ളതിനാല്‍ പെട്ടെന്ന് ക്ഷീണം മാറും. ദിവസവും രണ്ട് ഏത്തപ്പഴം കഴിയ്ക്കാം. മുട്ട ഇത്തരത്തില്‍ ഒന്നാണ്. ഇതുപോലെ ചിക്കനും നല്ലതാണ്. ഏത് പ്രായത്തിലുള്ളവര്‍ക്കും ഇത് നല്ലതാണ്. ചെറുപയര്‍ സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് സ്ഥിരം കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. ഇതില്‍ ധാരാളം നാരുകളുമുണ്ട്. ബ്രൗണ്‍ റൈസ് ഏറെ നല്ലതാണ്. ഇതും ശരീരത്തിന് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. പാലും പഞ്ചസാരയും ചേര്‍ക്കാതെ കാപ്പി കുടിയ്ക്കുന്നത് നല്ലതാണ്. ഇതിലെ കഫീന്‍ സഹായിക്കുന്നു. മനസിലെ(Yoga for Stamina) ടെൻഷൻ ഒഴിവാക്കാൻ നല്ലതാണ്. ഫാറ്റി ഫിഷ് നല്ലതാണ്. ചാള, ചൂര, അയല പോലുള്ളവ നല്ലതാണ്. ഇവയില്‍ ഒമേഗ അടങ്ങിയിട്ടുണ്ട്. ഇത് ഏറെ ഗുണം നല്‍കും.