പണ്ട് കാലം തൊട്ടേ മഴക്കാലം അറുതിയുടെയും വറുതിയുടെയും രോഗങ്ങളുടെയും കാലമായി കണക്കാക്കിയിരുന്നു. മഴക്കെടുതികൾ മൂലം ഉള്ള സാമൂഹിക സാമ്പത്തിക അസ്ഥിരതയിൽ നിന്ന് നമ്മുടെ ജനത പണ്ട് കാലത്തെ അപേക്ഷിച്ച് ഇന്ന് ഒരു പരിധി വരെ മുക്തി നേടിയിട്ടുണ്ട്. എന്നാൽ സാംക്രമിക രോഗങ്ങൾ ഇന്നും മഴക്കാലത്ത് ജനങ്ങളെ നട്ടം തിരിക്കുന്നു(Common Monsoon Diseases). ജലത്തിലൂടെയും വായുവിലൂടെയും ഒക്കെ ഉള്ള രോഗാണുപ്പകർച്ച മൂലം പലവിധ സാംക്രമിക രോഗങ്ങൾ മഴക്കാലത്ത് കൂടിയ തോതിൽ കാണപ്പെടുന്നു. കുടി വെള്ളം മലിനപ്പെടുന്നതും, രോഗാണുക്കൾക്ക് പെറ്റ് പെരുകാൻ കൂടുതൽ അനുയോജ്യമായ താഴ്ന്ന അന്തരീക്ഷ താപനിലയും ഈർപ്പവും ഒക്കെ മഴക്കാലത്ത്(Common Monsoon Diseases) ഈ വിധ രോഗങ്ങൾ കൂടാൻ കാരണമാവുന്നു. മഴക്കാലത്ത് കൊതുകളുടെ പ്രജനനത്തിന് ആവശ്യമായ കെട്ടിക്കിടക്കുന്ന വെള്ളത്തിൻ്റെ സാന്നിധ്യം കൊതുകുകൾ പെരുകാനും തന്മൂലം കൊതുക് പകർത്തുന്ന രോഗങ്ങളുടെ ആധിക്യത്തിനും ഇടയാവുന്നു. ഇതിന് പുറമേ രോഗാണു വാഹകരായ ഈച്ചകൾ പെരുകുന്നതും വയറിളക്ക രോഗങ്ങൾക്കും, ടൈഫോയിഡിനും ഒക്കെ കാരണമാവും.

പ്രധാന മഴക്കാല രോഗങ്ങൾ(Common Monsoon Diseases)
ജലജന്യ രോഗങ്ങൾ : വയറിളക്ക രോഗങ്ങൾ, ടൈഫോയിഡ്, മഞ്ഞപ്പിത്തം (വൈറൽ ഹെപ്പറ്റൈറ്റിസ് എ. ഇ എന്നിവ), കോളറ ചർദ്ദി, അതിസാരം തുടങ്ങിയവ.
കൊതുക് പകർത്തുന്ന രോഗങ്ങൾ :- മലേറിയ, ഡെങ്കി പനി & ചിക്കൻ ഗുനിയ, ജാപ്പനീസ് എൻസേഫലൈടിസ് എന്നിവ.
മറ്റു പകർച്ച വ്യാധികൾ :- മറ്റു വൈറൽ പനികൾ, എലിപ്പനി തുടങ്ങിയവ.
രോഗലക്ഷണങ്ങൾ
വയറിളക്കം
റോട്ട വൈറസ് ഉണ്ടാക്കുന്ന സാധാരണ രോഗങ്ങളിൽ ഒന്നാണ് വയറിളക്കം, വയറിളക്കം ലക്ഷണമായി കാണുന്ന മറ്റൊരു പ്രധാന രോഗം Vibrio Cholerae എന്ന ബാക്‌ടീരിയ പരത്തുന്ന കോളറ ആണ്.
ചർദ്ദി
പനിയോടു കൂടിയോ അല്ലാതെയോ വരുന്ന മറ്റു മിക്ക വയറിളക്ക, ഛർദ്ദി രോഗങ്ങളും ധാരാളം ശുദ്ധജലവും ORS ലായനിയും കുടിച്ചു ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടാതെ നോക്കിയാൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് മരുന്നുകൾ ഇല്ലാതെ തന്നെ സുഖപ്പെടാവുന്നതെ ഉള്ളു. എന്നാൽ വയറിളക്കത്തിനും ഛർദ്ദിക്കും ആനുപാതികമായി ശരീരത്തിലെ ജലാംശം നില നിർത്താൻ കഴിഞ്ഞില്ലെങ്കിൽ വ്യക്കകളുടെ പ്രവർത്തനം തകരാർ വരുന്നതുൾപ്പെടെ അസുഖം മാരകമായേക്കാം. തക്ക സമയത്ത് ചികിത്സ തേടൽ വളരെ അത്യാവശ്യമാണ്.
പനി
- ഇടവിട്ടുള്ള പനി, തലവേദന, ചർദ്ദി, വിറയൽ എന്നിവ മലേറിയ അഥവാ മലമ്പനിയിൽ കാണപ്പെടുന്നു.
- ലെപ്ടോസ്പൈറ എന്ന ഒരിനം രോഗാണു ഉണ്ടാക്കുന്ന ജന്തുജന്യ രോഗം ആണ് എലിപ്പനി അഥവാ ലെപ്ടോസ്പൈറോസിസ്. രോഗാണു വാഹകരായ ജന്തുക്കളുടെ വൃക്കയിൽ ഇവ കാണപ്പെടുമെങ്കിലും ഈ ജന്തുക്കളിൽ രോഗമുണ്ടാവില്ല. നായ, കന്നുകാലികൾ, പന്നി എന്നിവ രോഗാണു വാഹകർ ആവാമെങ്കിലും നമ്മുടെ നാട്ടിൽ സാധാരണയായി എലികളാണ് ഈ രോഗം പടർത്തുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നത് എന്നതിനാലാവണം എലിപ്പനി എന്ന പേര് ഈ രോഗത്തിന് വന്നുഭവിച്ചത്.
Common Monsoon Diseases and Prevention Tips
പ്രതിരോധം എങ്ങനെ?
- രോഗങ്ങൾ തടയാൻ വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസര(Common Monsoon Diseases)ശുചിത്വം എന്നത് മറക്കാതെ മാലിന്യ നിർമ്മാർജ്ജനത്തിലും പരിസരവ്യത്തിയിലും ഒരു പോലെ ശ്രദ്ധ ചെലുത്തുക.
- ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും, മലവിസർജനത്തിന് ശേഷവും, ഭക്ഷണം പാചകം ചെയ്യുന്നതിന് മുൻപും കൈകൾ സോപ്പുപയോഗിച്ച് കഴുകുക.
- പഴങ്ങൾ, പച്ചക്കറികൾ ഇവ വൃത്തിയായി കഴുകി ഉപയോഗിക്കുക.

- ആഹാരം വൃത്തിയായി പാകം ചെയ്‌ത് മാത്രം കഴിക്കുക, ഇടവേളകളിൽ മുടി വെക്കുക, പഴകിയതും തുറന്നുവച്ചിരിക്കുന്നതുമായ ഭക്ഷണ സാധനങ്ങൾ കഴിക്കാതിരിക്കുക.
- തിളച്ച വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ. വെള്ളം അഞ്ചു മിനുട്ടോളം വെട്ടി തിളപ്പിക്കണം. തിളച്ച വെള്ളത്തിലേക്ക് തിളപ്പിക്കാത്ത വെള്ളം ഒഴിച്ച് ഉപയോഗിക്കാൻ പാടില്ല.
- കുടിവെള്ള സ്രോതസുകൾ ബ്ലീച്ചിംഗ് പൗഡർ, ക്ളോറിൻ ഗുളികകൾ ഉപയോഗിച്ച് ‘ശുദ്ധീകരിക്കുക.
- പൊതുടാപ്പുകളിലൂടെ ശുദ്ധജലം ലഭിച്ചില്ലെങ്കിൽ അത് റിപ്പോർട്ട് ചെയ്യണം.
- വീടും പരിസരവും ശുചിയായി സൂക്ഷിക്കണം.
- തുറസായ സ്ഥലത്ത് മലവിസർജനം ചെയ്യാതിരിക്കുക.
- പഴകിയ ഭക്ഷണവും മാലിന്യവും അലക്ഷ്യമായി വലിച്ചെറിയരുത്.
കൊതുകിന്റെ പ്രജനനം തടയാൻ (Common Monsoon Diseases)

- വെള്ളക്കെട്ടുകൾ രൂപപ്പെടുന്നത് ഒഴിവാക്കണം.
- ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശ പ്രകാരം ഉള്ള ‘ഡ്രൈ ഡേ ആചരണം” (കൊതുകിൻ്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ) നടത്തുന്നത് ശീലമാക്കുക.
- മഴവെള്ളമോ(Common Monsoon Diseases)മറ്റു ശുദ്ധജലമോ കെട്ടിനിൽക്കുന്ന പാത്രങ്ങൾ, ചിരട്ട, കുപ്പി, കപ്പ്, ആട്ടുകല്ല്, ടയർ, മരപ്പൊത്ത്, ഫ്രിഡ്ജിനു പിന്നിലെ ട്രേ മുതലായവയിൽ വെള്ളം കെട്ടി കിടക്കുന്നത് ഒഴിവാക്കുക. (ഡെങ്കുപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾക്ക് പെറ്റ് പെരുകാൻ ഒരു സ്‌പൂൺ വെള്ളം പോലും വേണ്ട എന്നത് ഓർക്കുക.)
- കൊതുക് കടിക്കാതെ ഇരിക്കാൻ വ്യക്തിഗത പ്രതിരോധ മാർഗ്ഗങ്ങൾ അവലംബിക്കുക. അതായത് കൊതുകുകടി ഏൽക്കാതിരിക്കാൻ ശരീര ഭാഗം പരമാവധി മറയ്ക്കുന്ന വസ്ത്രം ധരിക്കുക, പുറത്തു കാണുന്ന ഭാഗങ്ങളിൽ കൊതുകിനെ പ്രതിരോധിക്കുന്ന ലേപനങ്ങൾ പുരട്ടുക. കൊതുകുവല ഉപയോഗിക്കുക. ജനൽ, മറ്റു ദ്വാരങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ കൊതുകു കടക്കാത്ത വല അടിക്കുക.
എലിപ്പനി പ്രതിരോധിക്കാൻ
- കെട്ടി കിടക്കുന്ന മലിനജലവുമായുള്ള സമ്പർക്കം കഴിയുന്നതും ഒഴിവാക്കുക. എന്നാൽ വയലുകളിലും മറ്റു കൃഷിയിടങ്ങളിലും ഓടകളിലും ജോലി ചെയ്യേണ്ടി വരുന്നവർ കൈയുറ, റബ്ബർ ബുട്ട് എന്നിവ ഉപയോഗിക്കുക. മുറിവുകൾ കൃത്യമായി ബാൻഡേജ് കൊണ്ട് മറയ്ക്കുക, ജോലിക്ക് ശേഷം തിളപ്പിച്ചാറിയ വെള്ളം കൊണ്ട് കൈകാലുകൾ വൃത്തിയാക്കുക.
- എലിവിഷം, എലിപ്പെട്ടി, നാടൻ എലിക്കെണികൾ എന്നിവ ഉപയോഗിച്ച് എലികളെ നശിപ്പിക്കുക.
സ്വയം ചികിൽസ അപകടകരമാണ്. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടനെ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.