An apple a day keeps the doctor away.. നമ്മൾ പണ്ടു മുതലേ കേൾക്കുന്ന ഒരു ചൊല്ലാണിത്. ഇത്രയും എന്തു മഹിമയാണ് ആപ്പിളിനുള്ളതെന്ന് നിങ്ങൾതന്നെ ചിന്തിച്ചില്ലേ? ആപ്പിൾ പതിവായി കഴിക്കുന്നത്(8 Health Benefits of Apples) കാൻസർ, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. അവയിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് – നാരുകൾ, വിറ്റാമിനുകൾ, ഫ്ലേവനോയ്ഡുകൾ എന്നറിയപ്പെടുന്ന പ്രധാനപ്പെട്ട രാസ സംയുക്തങ്ങൾ. ആപ്പിൾ പോഷകസമൃദ്ധമായ ഒരു പഴമാണ്, രോഗപ്രതിരോധ പ്രവർത്തനത്തിനും കൊളാജൻ ഉൽപാദനത്തിനും അത്യാവശ്യമായ വിറ്റാമിൻ സി ഉൾപ്പെടെയുള്ള വിറ്റാമിനുകളുടെ സമ്പന്നമായ ഉറവിടമാണ്. ഹൃദയാരോഗ്യത്തിനും രക്തസമ്മർദ നിയന്ത്രണത്തിനും അത്യാവശ്യമായ ഒരു ധാതുവായ പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടം കൂടിയാണിത്. കൂടാതെ, ആപ്പിളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും, സംതൃപ്തി വർധിപ്പിക്കുകയും, ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ആപ്പിൾ എങ്ങനെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം
ആരോഗ്യ ഗുണങ്ങൾ നേടാൻ ദൈനംദിന ഭക്ഷണത്തിൽ ആപ്പിൾ ഉൾപ്പെടുത്തുന്നത് പരിഗണിക്കണം(8 Health Benefits of Apples). ലഘുഭക്ഷണമായി ആപ്പിൾ കഴിക്കാം, സാലഡുകളിലോ ഓട്‌സ്മീലിലോ ആപ്പിൾ കഷ്ണങ്ങൾ ചേർക്കാം, അല്ലെങ്കിൽ രുചികരമായ മധുരപലഹാരങ്ങൾ തയ്യാറാക്കാം. ആപ്പിൾ ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നതിലൂടെ ആരോഗ്യം വർധിപ്പിക്കാൻ കഴിയും.
An Apple A Day: 10 Health Benefits of Apples
An apple a day keeps the doctor away ,എന്നാൽ അറിഞ്ഞോളു എങ്ങനെയാണ് ആപ്പിൾ ഡോകടറെ അകറ്റുന്നതെന്ന്(8 Health Benefits of Apples)

അൽഷിമേഴ്സിനെ ചെറുക്കുന്നു
ആപ്പിളിൽ അടങ്ങിയിരിക്കുന്ന quercetin തലച്ചോറിൻ്റെ കോശങ്ങൾ നശിക്കുന്നതിൽ നിന്ന് തടയുന്ന ശക്തമായ ആന്റി ഓക്‌സിഡൻ്റ് ആണ് ആപ്പിളിൻ്റെ തൊലി കഴിക്കുന്നത് വഴി കൂടുതൽ പ്രയോജനം ലഭിക്കുന്നു.
വൻകുടലിലെ കാൻസർ തടയുന്നു
ആപ്പിളിലടങ്ങിയിരിക്കുന്ന നാര് വൻകുടലിൽ വച്ച് പുളിക്കാൻ (fermentation) തുടരുമ്പോൾ അത് കാൻസറിനെ ചെറുക്കുന്ന രാസപദാർത്ഥം പുറപ്പെടുവിക്കുന്നതായി ജർമനിയിൽ നിന്നുള്ള പഠനങ്ങൾ വ്യക്തമാക്കുന്നു. ആപ്പിളിൽ കാണുന്ന procyaniơins എന്ന ആന്റി ഓക്സിഡന്റ്സ് കോശ ഘടനക്ക് തുടർച്ചയായി സിഗ്നലുകൾ നൽകുന്നു. ഇത് അർബുദ കോശങ്ങളുടെ നാശത്തിനു കാരണമാകുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നു
ലയിച്ചു ചേരുന്ന നാരുകൾ കൊണ്ട് ആപ്പിൾ സമ്പന്നമാണ്(8 Health Benefits of Apples). ഇത് ദഹനം പതിയെ ആക്കുകയും ഗ്ലൂക്കോസ് രക്തത്തിൽ പ്രവേശിക്കുന്ന പ്രക്രിയ മന്ദമാക്കുകയും ചെയ്യുന്നു. ദിവസവും ഒരാപ്പിൾ എങ്കിലും കഴിക്കുന്ന സ്ത്രീകൾക്ക് ആപ്പിൾ കഴിക്കാത്ത സ്ത്രീകളെക്കാൾ 28% പ്രമേഹസാധ്യത കുറവാണെന്ന് ഗവേഷകർ കണ്ടുപിടിച്ചിട്ടുണ്ട്.
രക്തസമ്മർദം കുറയ്ക്കുന്നു
ആപ്പിൾ കഴിക്കുന്ന മുതിർന്ന വ്യക്‌തികളിൽ 37% ആളുകൾക്ക് ഹൈപ്പർ ടെൻഷൻ കുറവാണെന്ന് ഭക്ഷണവുമായി ബന്ധപ്പെട്ട സ്‌ഥിതി വിവര കണക്കുകൾ സൂചിപ്പിക്കുന്നു.
മോണയുടെ ആരോഗ്യത്തിനു സഹായിക്കുന്നു
പ്രകൃതിയുടെ ടൂത്ത് ബ്രഷ് എന്നു പണ്ടു മുതലേ അറിയപ്പെട്ടിരുന്ന ഒന്നാണ് ആപ്പിൾ. ആപ്പിൾ കഴിക്കുന്നതുകൊണ്ട്(8 Health Benefits of Apples) പല്ല് ശുദ്ധീകരിക്കപ്പെടുകയല്ല ചെയ്യുന്നത് മോണകളെ ചലിപ്പിക്കുകയും ആപ്പിളിൽ അടങ്ങിയിരിക്കുന്ന മധുരം ഇമിനീർ ധാരാളം ഉണ്ടാകാൻ സഹായിക്കുകയും ചെയ്യുന്നു. അൽ ബാക്ടീരിയയുടെ അളവ് കുറച്ച് ദന്തക്ഷയം ചെറുക്കുന്നു.
വണ്ണം കുറയ്ക്കുന്നു
ആപ്പിളിൽ ധാരാളം നാരും ജലവും അടങ്ങിയിട്ടുള്ളതിനാൽ കുറച്ചു ഭക്ഷണം മാത്രമേ വയറിനാവശ്യമുള്ളു വാഷിങ്‌ടൺ സ്‌റ്റേറ്റ്. ബ്രസീൽ എന്നിവടങ്ങളിൽ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത്. കുറഞ്ഞത് 3 ആപ്പിൾ ദിവസവും കഴിക്കുന്നവരുടെ തൂക്കം ഗണ്യമായി കുറയുന്നതായാണ്.

ഹൃദ്രോഗങ്ങളെ പ്രതിരോധിക്കുന്നു
ആപ്പിൾ നല്ല ലഘുഭക്ഷണമാണ്. ഫ്ലവനോയ്‌ഡ്, ആൻാക്‌സിഡൻ്റ് ഇവയാൽ സമ്പന്നമായതിനാൽ അത് ഹൃദ്രോഗത്തെ പ്രതിരോധിക്കുന്നു. പക്ഷേ കഴിക്കുമ്പോൾ തൊലി കൂടി കഴിക്കണമെന്നു മാത്രം.
രക്തത്തിലെ കൊഴുപ്പ് കുറയ്ക്കുന്നു
കലോറി കുറഞ്ഞതും പെട്ടെന്ന് അലിഞ്ഞു ചേരുന്നതുമായ ഒപ്ടിക്കൽ (pection) നാരുകൾ ധാരാളമുള്ളതിനാൽ ഹൃദയധമനികളെ തകരാറിലാക്കുന്നഎൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
ഇങ്ങനെയൊക്കെ ആണെങ്കിലും ചില അപകട വശങ്ങളും ആപ്പിളിനുണ്ട്.
കീടനാശിനികൾ
കീടം, പുഴു, പ്രാണികൾ എന്നിവ പെട്ടന്ന് ബാധിക്കുന്നതിനാൽ ആപ്പിൾ കൃഷി ചെയ്യുമ്പോൾ കീടനാശിനികൾ ഉപയോഗിക്കുന്നു. അതിനാൽ നന്നായി കഴുകിയതിനു ശേഷം മാത്രം ഭക്ഷിക്കുക
മെഴുക് പുരട്ടിയ ആപ്പിൾ
ഇത്തരം ആപ്പിൾ തൊലി കളഞ്ഞതിനു ശേഷം കഴിക്കുക.
അലർജി
ഉണങ്ങിയ ആപ്പിളിൻ്റെ നിറവും ഈർപ്പവും നഷ്‌ടപ്പെടാതിരിക്കാൻ സൾഫർ ഡയോക്സൈഡ് ചേർക്കുന്ന പതിവുണ്ട് ചിലർക്ക്. ഇത് അലർജി പ്രശ്നം ഉണ്ടാക്കുന്നു.
ബാക്ടീരിയയുടെ ആക്രമണം
അണുനാശം വരുത്താതെ പായ്ക്കുകളിൽ വിതരണം നടത്തുന്ന ആപ്പിൾ പാനീയങ്ങൾ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ചിലരിൽ സൃഷ്‌ടിക്കാറുണ്ട്. കുട്ടികൾ, ഗർഭിണികൾ വയോധികർ, രോഗപ്രതിരോധ ശക്തി കുറഞ്ഞവർ എന്നിവർ അണുനാശീകരണം നടത്താത്ത ആപ്പിൾ പാനീയങ്ങൾ കുടിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണം. കുപ്പിയിലെ ലേബൽ ശ്രദ്ധിച്ചു വായിക്കുക