ജീവനുള്ള എല്ലാത്തിൻ്റെയും അടിസ്ഥാന ആവശ്യമാണ് ഭക്ഷണം. ശാരീരിക-മാനസിക പ്രവർത്തനങ്ങൾക്കും ആരോഗ്യം നിലനിർത്തുന്നതിനും ഭക്ഷണം കഴിച്ചേ മതിയാകൂ. വിശപ്പാണ് ഭക്ഷണത്തോട് നമ്മെ ആകർഷിപ്പിക്കുന്ന ഘടകം. Loss of appetite causes വിശന്നു കഴിക്കുമ്പോൾ ഏതു ഭക്ഷണത്തിനും രുചി ഇരട്ടിക്കുമെന്ന് പറഞ്ഞു കേട്ടിട്ടില്ലേ… എന്നാൽ വിശപ്പ് തോന്നാത്ത അവസ്ഥ വന്നാലോ? ഭക്ഷണം ചടങ്ങു പോലെയാകും.

വിശപ്പ് കുറയുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട്. ഉത്കണ്ഠ, വിഷാദം, മാനസിക പിരിമുറുക്കം പോലുള്ളവ തലച്ചോറിലേക്കുള്ള സിഗ്നലുകളെ തടയാം. കൂടാതെ അണുബാധ പോലുള്ള രോഗങ്ങളും ദഹനപ്രശ്നങ്ങളും വിശപ്പില്ലായ്മക്ക് കാരണമാകാറുണ്ട്. Loss of appetite causes കൃത്യമല്ലാത്ത ഭക്ഷണസമയം, ഉറക്കമില്ലായ്മ, അമിത ഫോൺ ഉപയോഗം എന്നിവ ശരീരത്തിന്റെ സ്വാഭാവിക താളം തെറ്റിക്കാം. മാത്രമല്ല, പ്രായമായവരിൽ മെറ്റബോളിസം കുറയുന്നതും ഹോർമോൺ വ്യതിയാനങ്ങളും വിശപ്പ് കുറയ്ക്കാം.
Loss of appetite causes വിശപ്പില്ലാത്തതു മൂലം ഭക്ഷണം ഒഴിവാക്കുന്നത് പോഷകക്കുറവ് ഉൾപ്പെടെ ഗുരുതര ആരോഗ്യ സങ്കീർണതകളിലേക്ക് നയിക്കാം. രോഗങ്ങളെ തടയാനുള്ള ശരീരത്തിന്റെ ശേഷി കുറയും. അമിതമായി ഭാരം കുറയുന്നതിനൊപ്പം പേശികളുടെ ബലം കുറയുകയും നടത്തത്തിനും മറ്റും പ്രയാസം നേരിടുകയും ചെയ്യുന്നു.
ശരീരത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കാതെ വരുമ്പോൾ, നിലവിലുള്ള ഊർജ്ജം സംരക്ഷിക്കാനായി ശരീരം മെറ്റബോളിസം പതുക്കെയാക്കുന്നു. ഇത് പിന്നീട് സാധാരണ രീതിയിൽ ഭക്ഷണം കഴിച്ചു തുടങ്ങുമ്പോൾ ദഹനം മന്ദഗതിയിലാകാനും ഹോർമോൺ വ്യതിയാനങ്ങൾക്കും കാരണമാകും.
വിശപ്പ് എങ്ങനെ കൂട്ടാം

ആരോഗ്യകരമായ ശീലങ്ങളിലൂടെ വിശപ്പിനെ തിരികെ കൊണ്ടുവരാം. ഒന്നിച്ച് വലിയ അളവിൽ കഴിക്കുന്നതിന് പകരം ചെറിയ അളവിൽ പല തവണയായി ഭക്ഷണം കഴിക്കുക. പരിപ്പുവർഗ്ഗങ്ങൾ, മുട്ട, പാലുൽപ്പന്നങ്ങൾ, പഴങ്ങൾ, നട്സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. Loss of appetite causes ലഘുവായ നടത്തമോ വ്യായാമമോ വിശപ്പ് ഉത്തേജിപ്പിക്കാൻ സഹായിക്കും. ഇഞ്ചി, പുതിന തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം സുഗമമാക്കും.
ഡോക്ടറെ കാണേണ്ടത് എപ്പോൾ?
തുടർച്ചയായി ഒരാഴ്ചയിൽ കൂടുതൽ വിശപ്പില്ലായ്മ അനുഭവപ്പെടുക, കാരണമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുക, അമിതമായ തളർച്ച, ഛർദ്ദി, ഭക്ഷണം ഇറക്കാൻ പ്രയാസം എന്നിവ അനുഭവപ്പെടുക, വയറുവേദനയോടൊപ്പം വിശപ്പില്ലായ്മ എന്നിവ വന്നാൽ എത്രയും പെട്ടെന്ന് ഡോക്ടറെ സമീപിക്കണം. Loss of appetite causesകൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് വിശപ്പ് നിലനിർത്താൻ സഹായിക്കും
