മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്കകൾ. നമ്മൾ സാരമില്ലെന്ന് അവഗണിച്ചു കളയുന്ന ചില ലക്ഷണങ്ങൾ ചിലപ്പോൾ വൃക്ക തകരാറിലാകുന്നു എന്നതിന്റെ ലക്ഷണങ്ങളാകാം. എല്ലാവർഷവും മാർച്ച് മാസത്തിലാണ് ലോക വൃക്കദിനം ആചരിക്കുന്നത്. skin lightening cream risks എല്ലാ മാർച്ച് മാസത്തിലെയും രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോകവൃക്കദിനം, ഈ വർഷം അത് മാർച്ച് 12 നായിരുന്നു. വൃക്കസംബന്ധമായ രോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ലോക വൃക്കദിനാചരണം.
വൃക്കരോഗങ്ങൾ രണ്ട് രീതിയിൽ

ഡയബറ്റിസ് മൂലമുള്ള വൃക്കരോഗങ്ങളാണ് ഒന്നാമത്തേത്. 50 ശതമാനം ആളുകൾക്കും പ്രമേഹം മൂലമുള്ള വൃക്കരോഗങ്ങളാണ് കണ്ടുവരുന്നത്. മറ്റൊരു കാരണം അമിത രക്തസമ്മർദമാണ്. രോഗമുണ്ടാകാനുള്ള മറ്റൊരു കാരണം കിഡ്നി സ്റ്റോൺസ്, അണുബാധ എന്നിവയാണ്. ജനിതകമായും മറ്റ് മരുന്നുകൾ കഴിക്കുന്നതിലൂടെയും വൃക്കരോഗമുണ്ടാകാം. താത്ക്കാലികമായും സ്ഥിരമായും വരുന്ന കിഡ്നി രോഗങ്ങളുണ്ട്.
skin lightening cream risks മലേറിയ, ഡെങ്കിപ്പനി, എലിപ്പനി എന്നിങ്ങനെയുളള അസുഖം വരുമ്പോൾ കിഡ്നിയുടെ പ്രവർത്തനം താത്ക്കാലികമായി നിന്നുപോകും. ഈ അവസ്ഥയിൽ ചിലപ്പോൾ ഡയാലിസിസ് വേണ്ടി വന്നേക്കാം. അല്ലെങ്കിൽ മരുന്നുകൾ കൊണ്ട് ശരിയായേക്കാം. ചിലർക്ക് സ്ഥായിയായ വൃക്കരോഗങ്ങളുണ്ടായേക്കാം. പ്രമേഹം, അധിക രക്തസമ്മർദം എന്നിവ മൂലമാണ് ഇത് സംഭവിക്കുക. ശരിയായ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഡയാലിസിസിലേക്കോ വൃക്ക ട്രാൻസ്പ്ലാന്റ് ചെയ്യേണ്ട സാഹചര്യത്തിലേക്കോ പോയേക്കാം.
എന്തൊക്കെയാണ് ലക്ഷണങ്ങൾ?
വൃക്കരോഗങ്ങള്‍ക്ക് പലപ്പോഴും ലക്ഷണങ്ങൾ ഉണ്ടാകാറില്ല. അതുകൊണ്ട് തന്നെ ആളുകൾ ശ്രദ്ധിക്കാറില്ല. പിന്നീട് എപ്പോഴെങ്കിലും സംശയം തോന്നി പരിശോധിക്കുമ്പോഴായിരിക്കും രക്തത്തിൽ ക്രിയാറ്റിൻ അളവ് കൂടൂതലാണെന്ന് അറിയുന്നത്. വൃക്കകൾ തകരാറിലാണ് എന്നതിന്റെ ഏറ്റവും സാധാരണ ലക്ഷണം കാലിൽ നീര് കാണപ്പെടുക എന്നതാണ്. skin lightening cream risks ചെറിയ തോതിൽ കിതപ്പ്, യൂറിനറി ഇൻഫക്ഷൻ വഴി വേദനയോ പനിയോ കുളിരോ ഉണ്ടാകുക, നട്ടെല്ലിന് ഇരുവശത്തും വേദനയുണ്ടാകുക എന്നിവയും ലക്ഷണങ്ങളാണ്.
എന്നാൽ കാലിലെ നീര് വൃക്കസംബന്ധമായ അസുഖത്തിന്റെ ലക്ഷണമാണെന്ന് പറയാൻ സാധിക്കില്ല. മറ്റ് രോഗാവസ്ഥകളുള്ളവർക്കും കാലിൽ നീരുണ്ടാകാം. ജീവിത ശൈലിയിലെ മാറ്റങ്ങളും കിഡ്നി രോഗത്തിന് കാരണമായിത്തീരാം. മദ്യപാനം, പുകവലി, ജങ്ക് ഫുഡിന്റെ ഉപയോഗം, അമിതവണ്ണം ഇവയെല്ലാം വൃക്കരോഗത്തിലേക്ക് നയിക്കുന്ന രോഗാവസ്ഥകളാണ്. മൂത്രത്തിലെ നിറവ്യത്യാസം, മൂത്രത്തിൽ പത കാണുക, മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയും വൃക്കരോഗത്തിന്‍റെ ലക്ഷണങ്ങളാണ്.
വെളുക്കാൻ ഉപയോഗിക്കുന്ന ക്രീമുകൾ വൃക്കകളെ തകരാറിലാക്കുമോ?

ചർമ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ക്രീമുകൾ വൃക്കകളെ ദോഷകരമായി ബാധിച്ചേക്കാം. മെഡിക്കലി ഉപയോഗിക്കുന്ന ക്രീമുകൾക്ക് പൊതുവെ വലിയ പ്രശ്നങ്ങളുണ്ടാകാറില്ല. skin lightening cream risks എന്നാൽ ഇന്റർനെറ്റ് സെർച്ച് ചെയ്ത് വൈറ്റനിംഗ് ക്രീമുകൾ ഉപയോഗിക്കുന്ന പ്രവണതയുണ്ട്. ഇത്തരത്തിലുള്ള ക്രീമുകളിൽ ഹൈ കണ്ടന്റ് മെർക്കുറി ഉണ്ടാകാം. മെർക്കുറിക്ക് സ്കിൻ വൈറ്റനിംഗ് എഫക്റ്റ് ഉണ്ട്. മെർക്കുറി കിഡ്നിക്ക് അപകടമുണ്ടാക്കുന്ന വസ്തുവാണ്. വേറൊരു വസ്തുവാണ് ആഴ്സനിക്.
ഇവയുടെ ഒക്കെ കണ്ടന്റ് പല ക്രീമുകളിലും വളരെ അധികമായിരിക്കും. തുടർച്ചയായി ഉപയോഗിക്കുന്നതിലൂടെ ത്വക്കിലൂടെ രക്തത്തിൽ കലർന്ന് അത് കിഡ്നിയിലെത്തി അപകടമാകുന്നത് കാണാറുണ്ട്. ഇവരോട് പറയാനുള്ളത് മെഡിക്കൽ അഡ്വൈസ് പ്രകാരം ഉപയോഗിക്കുക എന്നാണ്. സോഷ്യൽ മീഡിയയുടെ നിർദേശം അനുസരിച്ച് ട്രീറ്റ്മെന്റിന് പോകരുത് എന്നാണ് പറയാനുള്ളത്. ഡെർമറ്റോളജിസ്റ്റിന്റെ ഉപദേശം തേടുന്നതായിരിക്കും നല്ലത്.
