ലോകത്തിൽ തന്നെ ഏറ്റവും ആരോഗ്യകരമായ പഴങ്ങളിൽ ഒന്നാണ് ഈന്തപ്പഴം. ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നത് ദിവസവും മുഴവൻ ഊർജ്ജം നൽകാൻ സഹായിക്കും.Dates for memory improvement ഇതിൽ അടങ്ങിയ പൊട്ടാസ്യവും ആന്റിഓക്സിഡൻ്റുകളും ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിച്ചു കൊണ്ട് ദഹനം മെച്ചപ്പെടുത്താനും മിതമായ അളവിൽ ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്.
ഈന്തപ്പഴത്തിലുള്ള ആന്റിഓക്സിഡന്റുകൾക്ക് തലച്ചോറിൽ ഉണ്ടാകാൻ സാധ്യതയുള്ള വീക്കം കുറയ്ക്കാൻ സാധിക്കും.Dates for memory improvement ഇത് അൽഷിമേഴ്സ്, പാർക്കിൻസൺസ് പോലുള്ള ന്യൂറോ ഡീജെനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കും. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തി ഓർമ്മശക്തിയും ഏകാഗ്രതയും വർധിപ്പിക്കാൻ സഹായിക്കും.
പോഷകങ്ങളുടെ കലവറ

ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നതിലൂടെ ക്ഷീണം അകറ്റാനും പേശികളുടെ ബലം വര്‍ധിപ്പിക്കാനും സഹായിക്കും. ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനുകളും ഈന്തപ്പഴത്തിലുണ്ട്. Dates for memory improvement കാല്‍സ്യം, ഫോസ്ഫറസ്, സള്‍ഫര്‍, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്.
Dates for memory improvement ഈന്തപ്പഴത്തിലെ സെലിനിയം, മാംഗനീസ്, മഗ്നീഷ്യം, കോപ്പർ തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകൾ എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇതിലെ കൂടിയ അളവിലുള്ള പൊട്ടാസ്യം നാഡീവ്യൂഹത്തിന് ശക്തി വർധിപ്പിക്കുന്നു. കൂടാതെ, ഈന്തപ്പഴത്തിൽ അടങ്ങിയ വിറ്റാമിൻ സി, വിറ്റാമിൻ ഡി എന്നിവ ചർമത്തിന്‍റെ ആരോഗ്യവും തിളക്കവും നിലനിര്‍ത്തുന്നു. ഉയര്‍ന്ന അളവില്‍ ഇരുമ്പ് ഉള്ളതിനാല്‍ വിളര്‍ച്ചയും മുടികൊഴിച്ചിലും തടയാനും ഈന്തപ്പഴം പതിവായി കഴിക്കുന്നത് സഹായിക്കും.
ഉദരാരോഗ്യം

ആമാശയ കാന്‍സര്‍ തടയുന്നതിനും നാഡികളുടെ ആരോഗ്യത്തിനും ഈന്തപ്പഴം ഉത്തമമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല പുരുഷ ഹോര്‍മോണുകളായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പ്പാദനത്തിനും ഇതിന് കഴിവുണ്ട്.
കണ്ണുകളുടെ ആരോഗ്യം

കണ്ണുകളുടെ ആരോഗ്യം നശിപ്പിക്കുന്ന മാക്യുലർ ഡീജനറേഷന്‍റെ സാധ്യതകളെ ഗണ്യമായി കുറയ്ക്കുന്നതിനുള്ള കഴിവിന് പേരുകേട്ട കരോട്ടിനോയിഡുകളും ഈന്തപ്പഴത്തില്‍ ധാരാളം അടങ്ങിയിരിക്കുന്നു.
പ്രമേഹരോഗികള്ക്ക്
ഈന്തപ്പഴത്തില്‍ ഉയര്‍ന്ന അളവില്‍ ഊര്‍ജം അടങ്ങിയിട്ടുണ്ട്. Dates for memory improvement ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിങ്ങനെ, ഈ ഊർജത്തിന്‍റെ ഭൂരിഭാഗവും പഞ്ചസാരയുടെ രൂപത്തിലാണെങ്കിലും ധാരാളം നാരുകളും കുറഞ്ഞ ഗ്ലൈസെമിക് സൂചികയും കാരണം, മിതമായ അളവില്‍ പ്രമേഹരോഗികള്‍ക്കും കഴിക്കാം.
ഇത് ശരീരഭാരവും രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കാന്‍ സഹായിക്കും. ഈന്തപ്പഴത്തിന് ഇൻസുലിൻ ഉൽപാദനം വർധിപ്പിക്കാനുള്ള കഴിവുണ്ട്, കൂടാതെ കുടലിൽ നിന്ന് ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നതിന്‍റെ തോത് കുറയ്ക്കാനും ഈന്തപ്പഴത്തിന് കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു
