മൂക്കിൽ കയ്യിടുന്ന ശീലമുണ്ടോ? ഇതൊരു മോശം ശീലമെന്നതിലുപരി അൽഷിമേഴ്സ് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സമീപകാല പഠനങ്ങൾ തെളിയിക്കുന്നു. Nose picking Alzheimer’s അൽഷിമേഴ്സ് രോഗത്തിന്റെ ആദ്യകാല സൂചനകളിലൊന്ന് മണം അറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നതാണ്. ഇത് രോഗാവസ്ഥയുടെ ആദ്യലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മാസങ്ങൾക്കോ വർഷങ്ങൾക്കോ മുൻപ് സംഭവിക്കാം.
മൂക്കിൽ കയ്യിടുന്നതും അൽഷിമേഴ്സും
സ്ഥിരമായ മൂക്കിൽ കയ്യിടുന്ന അവസ്ഥയായ റൈനോട്ടില്ലെക്സോമാനിയ ഉള്ളവരിൽ അൽഷിമേഴ്സ് രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. പലയിടങ്ങളിൽ നിന്നുള്ള രോഗാണുക്കളെ വഹിക്കുന്ന വിരലുകൾ മൂക്കിലിടുമ്പോൾ മൂക്കിനുള്ളിലെ ഉള്ളിലെ നേര്‍ത്ത കലകള്‍ പൊട്ടാനോ തകരാനോ കാരണമുന്നു. അതിലൂടെ നമ്മുടെ കൈകളില്‍ നിന്നുള്ള മാരകമായ ബാക്ടീരിയകള്‍ തലച്ചോറിലേക്ക് നേരിട്ട് എത്താന്‍ കാരണമാകുന്നു.

Nose picking Alzheimer’s മൂക്കിലുള്ള അതിലോലമായ മ്യൂക്കോസൽ പാളി തകരാറിലാകുമ്പോൾ മാരകമായ ബാക്ടീരിയ, വൈറസ് തുടങ്ങിയ രോഗകാരികൾക്ക് ഘ്രാണനാഡികളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ സാധിക്കുന്നു. ഇവ തലച്ചോറിൽ എത്തിയാൽ കലകളിൽ സ്ഥിരമായ കോശജ്വലന പ്രതികരണത്തിന് കാരണമാകാം.
ഇങ്ങനെയുണ്ടാകുന്ന ന്യൂറോ ഇന്റഫ്ലമേഷൻ അൽഷിമേഴ്സ് രോഗത്തിന് കാരണമായേക്കാവുന്ന പ്ലാക്കുകൾ രൂപപ്പെടാൻ കാരണമാകുന്ന അമിലോയിഡ്-ബീറ്റ എന്ന പ്രോട്ടീന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കും. Nose picking Alzheimer’s മൃഗങ്ങളിൽ നടത്തിയ ചില പരീക്ഷണങ്ങൾ ഇത് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഗവേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്ന് വിദഗ്ധർ പറയുന്നു.
അപകടസാധ്യത എങ്ങനെ കുറയ്ക്കാം
മൂക്കിൽ വിരലിടുന്ന ശീലം ഒഴിവാക്കുകയെന്നതാണ് പ്രധാനം. മൂക്ക് സ്വയം വൃത്തിയാക്കേണ്ട സാഹചര്യങ്ങളിൽ കോട്ടൺ ബഡ് ഉപയോഗിക്കുകയോ ടിഷ്യു ഉപയോഗിക്കുകയോ ചെയ്യുക
അൽഷിമേഴ്‌സ് രോഗം

ഡിമെൻഷ്യ അല്ലെങ്കിൽ ഓർമ്മക്കുറവിന്റെ ഏറ്റവും സാധാരണമായ കാരണങ്ങളിൽ ഒന്നാണ് അൽഷിമേഴ്‌സ് രോഗം. മയോ ക്ലിനിക് റിപ്പോർട്ട് പ്രകാരം, തലച്ചോറിലെ അമിലോയിഡ് പ്ലാക്കുകൾ, ന്യൂറോഫിബ്രില്ലറി ടാംഗിളുകൾ എന്നിവയുൾപ്പെടെയുള്ള പ്രോട്ടീൻ അഗ്രഗേറ്റുകളുടെ രൂപീകരണത്തോടെ ആരംഭിക്കുന്ന ഒരു പ്രക്രിയയാണിത്. Nose picking Alzheimer’s ഇത് കാലക്രമേണ മസ്തിഷ്ക കോശങ്ങൾ മരിക്കുന്നതിനും തലച്ചോറ് ചുരുങ്ങുന്നതിനും കാരണമാകുന്നു. രോഗത്തിന്റെ പ്രധാന ലക്ഷണം ഓർമ്മക്കുറവാണ്.
