Foods for Winter Skin Glow

മഞ്ഞുകാലം ചര്‍മത്തിന് ഗുണകരമായ സമയമല്ല. ചര്‍മം വരണ്ടുപോകുന്നതും ചര്‍മത്തിന് കരുവാളിപ്പുണ്ടാകുന്നതും തിളക്കം നഷ്ടപ്പെടുന്നതുമെല്ലാം സാധാരണയാണ്. ഇതിന് Foods for Winter Skin Glow പരിഹാരമായി തൊലിപ്പുറത്തെ സംരക്ഷണം കൊണ്ടുമാത്രം കാര്യമുണ്ടാകില്ല. കാരണം ചര്‍മത്തിന്റെ ആരോഗ്യം വാസ്തവത്തില്‍ ശരീരത്തിന് ഉള്ളില്‍ നിന്നാണ് ആരംഭിയ്ക്കുന്നത്. മഞ്ഞുകാലത്ത് ചര്‍മത്തിന് സംരക്ഷണം നല്‍കാന്‍ സഹായിക്കുന്ന ചില പ്രത്യേക ഭക്ഷണവസ്തുക്കളുണ്ട്. ഇവ കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. ഇവയെക്കുറിച്ചറിയാം.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ് അഥവാ സ്വീറ്റ് പൊട്ടെറ്റോ ഇത്തരത്തില്‍ ഒന്നാണ്. ആരോഗ്യത്തിനും ചര്‍മത്തിനും ഏറെ ഗുണം നല്‍കുന്ന ഒന്നാണിത്. ഇത് Foods for Winter Skin Glow ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊളാജന്‍ ഉല്‍പാദത്തിനും ചര്‍മത്തിന് തിളക്കമുണ്ടാകാനും പ്രായക്കുറവിനുമെല്ലാം നല്ലതാണ്. ഇതിലെ നാരുകള്‍ കുടല്‍ ആരോഗ്യത്തിന് മികച്ചതുമാണ്. കുടല്‍ ആരോഗ്യം ചര്‍മാരോഗ്യവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. മധുരക്കിഴങ്ങ് ഏത് വിഭവത്തിലും ഉൾപ്പെടുത്താൻ സാധിക്കുന്ന ഒന്നാണ്. ഇത് പുഴുങ്ങിയോ സൂപ്പ് ആയോ കഴിക്കാം. എയർ ഫ്രൈയറിലോ ബേക്ക് ചെയ്തോ ആരോഗ്യകരമായ ഫ്രൈസ് ആയും ഇത് തയ്യാറാക്കാം.

ക്യാരറ്റ്

ക്യാരറ്റ് ശൈത്യകാലത്ത് സാധാരണയായി കഴിക്കുന്ന ഒന്നാണ്. Foods for Winter Skin Glow ക്യാരറ്റില്‍ ചര്‍മാരോഗ്യത്തിന് സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കാനും നിറം നല്‍കാനുമെല്ലാം ഇതേറെ മികച്ചതാണ്. ഇത് പച്ചയായി കഴിക്കാം അല്ലെങ്കിൽ പുലാവ്, ഉപ്മ, സൂപ്പ് എന്നിവയിൽ ചേർക്കാം.ക്യാരറ്റ് ഹല്‍വയുണ്ടാക്കി കഴിയ്ക്കുകയും ചെയ്യാം. എന്നാല്‍ മധുരം ചേര്‍ക്കാതെ കഴിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം. അതും സാലഡ് രൂപത്തില്‍

ഓറഞ്ച്

ഓറഞ്ച് ആരോഗ്യത്തിനും ചര്‍മത്തിനും ചേര്‍ന്ന ഒരു ഫലവര്‍ഗമാണ്. Foods for Winter Skin Glow ഇത് വൈറ്റമിന്‍ സിയുടെ മുഖ്യ ഉറവിടമാണ്. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടം. ഇതിനാല്‍ തന്നെ ചര്‍മത്തിന് നിറവും തിളക്കവും ഉന്മേഷവും നല്‍കാന്‍ ഇതേറെ നല്ലതാണ്. ഓറഞ്ച് നീര് മുഖത്ത് പുരട്ടുന്നതും ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് ഫേസ് പായ്ക്കായി ഉപയോഗിയ്ക്കുന്നതുമെല്ലാം നല്ലതാണ്. ഓറഞ്ച് നേരിട്ട് കഴിക്കുന്നതാണ് ഏറ്റവും എളുപ്പം. സാലഡുകളിൽ ഓറഞ്ച് കഷ്ണങ്ങൾ ചേർക്കുന്നത് നല്ലതാണ്. ഓറഞ്ച് ജ്യൂസ് ഡ്രെസ്സിംഗുകളിൽ ചേർത്ത് രുചി കൂട്ടാം.

ചീര

ചീര ചര്‍മാരോഗ്യത്തിന് വിന്ററില്‍ കഴിയ്ക്കാവുന്ന ഒന്നാണ്. Foods for Winter Skin Glow ഇതിലെ പോഷകങ്ങള്‍ ചര്‍മത്തിന് ഏറെ ഗുണകരമാണ്. കുടല്‍ ആരോഗ്യത്തിനും ഇതേറെ നല്ലതാണ്. ചീര ഏത് വിഭവത്തിലും ചേർക്കാം. ദാൽ, പാസ്ത, ഓംലെറ്റ്, ഖിച്ഡി എന്നിവയിൽ ഇത് ഉപയോഗിക്കാം. സ്മൂത്തികളിൽ കുറച്ച് ചീര ചേർത്താൽ രുചിയിൽ വലിയ മാറ്റം വരില്ല.ഈ പറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നതിനോടൊപ്പം നല്ല ചർമ്മ സംരക്ഷണ ദിനചര്യകളും ആരോഗ്യകരമായ ഭക്ഷണക്രമവും പിന്തുടരുകയാണെങ്കിൽ സ്വാഭാവികവും ആരോഗ്യകരവുമായ തിളക്കം മുഖത്ത് ലഭിക്കും.