പ്രമേഹം നിയന്ത്രണത്തില്‍ നിര്‍ത്തിയില്ലെങ്കില്‍ ശരീരത്തിലെ പല അവയവങ്ങളേയും ബാധിച്ച് ഗുരുതരമായി മാറാവുന്ന ഒരു അവസ്ഥയാണ്. ഇതുപോലെയാണ് പ്രമേഹ രോഗികളെ ബാധിയ്ക്കാവുന്ന ഡയബെറ്റിസ് കോമ.ഇതെക്കുറിച്ച് അറിയാം.

പ്രമേഹം അഥവാ ഡയബെറ്റിസ് എന്നത് പണ്ട് പ്രായമായവരെ ബാധിയ്ക്കുന്ന ഒന്നായിരുന്നുവെങ്കില്‍ ഇന്ന് അത് കുട്ടികളെപ്പോലും ബാധിയ്ക്കുന്നു. ജീവിതശൈലികളും ഭക്ഷണശീലങ്ങളുമെല്ലാമാണ് ഇതിന് പ്രധാനമായും കാരണമായി വരുന്നത്. പ്രമേഹത്തിന് കാരണങ്ങള്‍ പലതാണ്. പാരമ്പര്യരോഗം എന്നതില്‍ മുന്‍നിരയില്‍ വരുന്ന ഒന്നാണിത്. ഇതുപോലെ സ്‌ട്രെസ്, വ്യായാമക്കുറവ്, ചില മരുന്നുകള്‍, ചില രോഗാവസ്ഥകള്‍പ്രമേഹ രോഗികളെ ബാധിയ്ക്കും ഡയബെറ്റിക് കോമ Dangerous diabetic emergency, മോശം ഭക്ഷണശീലം എന്നിവയെല്ലാം തന്നെ പ്രമേഹത്തിന് കാരണമാകുന്നു പ്രമേഹം വന്നാല്‍ പിന്നെ പൂര്‍ണമായ നിയന്ത്രണം സാധ്യമല്ല. ഇത് നിയന്ത്രിച്ച് നിര്‍ത്തുകയേ നടക്കൂ. പ്രമേഹരോഗികളെ ബാധിയ്ക്കുന്ന മറ്റൊരു അവസ്ഥയാണ് ഡയബെറ്റിക് കോമ എന്നത്. Dr Srinivasa Chary A, Consultant General Medicine, Gleneagles Aware Hospital, LB Nagar, Hyderabad ഇതെക്കുറിച്ച് വിശദീകരിയ്ക്കുന്നു.
രക്തത്തില്‍ പഞ്ചസാര കൂടുന്നത്

രക്തത്തില്‍ പഞ്ചസാര കൂടുന്നത് മാത്രമല്ല, കുറയുന്നതും പ്രശ്‌നം തന്നെയാണ്. കൂടുന്നത് ഹൈപ്പര്‍ഗ്ലൈസീമിയ എന്ന അവസ്ഥ വരുന്നു, അതേ സമയം കുറഞ്ഞാല്‍ ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയുമുണ്ടാകും. സാധാരണഗതിയിൽ നിന്നും ഒരു വ്യക്തിയുടെ രക്തത്തിലെ ഷുഗർ ലെവൽ അളവ് 70 mg/dL അല്ലെങ്കിൽ 3.9 mmol/L-ൽ താഴെയാകുമ്പോഴാണ് ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥ വികസിക്കുന്നത്. ഹൈപ്പോഗ്ലൈസീമിയ സംഭവിക്കുന്നത് മൂലം Dangerous diabetic emergency ശരീരത്തിന് പല പ്രശ്നങ്ങളും ഉണ്ടാകാം. വിറയൽ,
തലകറക്കം, അമിതമായ വിയർക്കുക, അമിതവിശപ്പ്, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുന്നത്, ആശയക്കുഴപ്പം, അമിതക്ഷോഭം, ഉത്കണ്ഠ തലവേദന തുടങ്ങിയ പല അവസ്ഥകള്‍ക്കും ഇത് വഴിയൊരുക്കും.
ഹൈപ്പര്‍ഗ്ലൈസീമിയ

പ്രമേഹരോഗികളെ ബാധിയ്ക്കുന്ന മറ്റൊരു അവസ്ഥയാണ് ഡയബെറ്റിക് കോമ എന്നത്. ഈ അവസ്ഥ ജീവന്‍ വരെ കവര്‍ന്നെടുക്കാവുന്ന ഒന്നാണ്. ഹൈപ്പര്‍ഗ്ലൈസീമിയയും ഹൈപ്പോഗ്ലൈസീമിയയും ഒരു പരിധിയില്‍ കൂടുതലാകുമ്പോഴാണ്Dangerous diabetic emergency ഈ അവസ്ഥയില്‍ എത്തുന്നത്. ഇത് രോഗിയുടെ ബോധം നഷ്ടപ്പെടാന്‍ ഇടയാക്കുന്നു. പെട്ടെന്ന് തന്നെ ചികിത്സ നേടേണ്ട ഒന്നാണിത്. അല്ലെങ്കില്‍ ജീവന്‍ വരെ അപകടത്തിലാകാവുന്ന ഒന്ന്.
