ആയുർവേദ പ്രകാരം ഭക്ഷണം കഴിക്കുന്നതിന് പല രീതികളും ചിട്ടകളുമൊക്കെയുണ്ട്. ആയുർവേദ പ്രകാരം പല കാര്യങ്ങളും ശ്രദ്ധിക്കുന്നത് ആരോഗ്യത്തിന് വ്യത്യസ്തയമായ നിരവധി ഗുണങ്ങൾ നൽകും. ഭക്ഷണം എപ്പോൾ കഴിക്കണം, എങ്ങനെ ചവയ്ക്കണം(How to chew your food properly) എന്നൊക്കെ ആയുർവേദം പറയുന്നുണ്ട്. ഇത് മാത്രമല്ല, കൃത്യ സമയത്ത് കഴിച്ചാൽ ആരോഗ്യത്തിന് നല്ല ഭക്ഷണം ഏതെന്നും ആയുർവേദത്തിൽ വിവരിക്കുന്നുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ നന്നായി ചവച്ച് അരച്ച് കഴിയ്ക്കുന്നതിന് പലതുണ്ട് ഗുണങ്ങൾ. വെറുതെ രണ്ടോ മൂന്നോ തവണ ചവച്ചിട്ട് കാര്യമില്ല 32 തവണ ചവച്ചാൽ മാത്രമാണ് ശരിയായ രീതിയിലുള്ള ഭക്ഷണം കഴിക്കൽ ആകുകയുള്ളൂ.

എത്ര തവണ ചവയ്ക്കണം?(How to chew your food properly)
പലരും ധൃതി പിടിച്ച് വാരി വലിച്ച് ഭക്ഷണം കഴിച്ചിട്ട് പോകുന്നതാണ് പതിവ്. ജോലി തിരക്കും മറ്റ് പ്രശ്നങ്ങളും കാരണമാണിങ്ങനെ ചെയ്യുന്നത്. എന്നാൽ ഇത് ഒരിക്കലും വയറിന് നല്ലതല്ല. നന്നായി ചവച്ച് അരച്ച് (How to chew your food properly)ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ഭക്ഷണം വിഴുങ്ങുന്നതിന് മുമ്പ് 32 തവണ ചവച്ചരച്ച് കഴിക്കണമെന്ന് പോഷകാഹാര വിദഗ്ധരും ഡയറ്റീഷ്യൻമാരും പറയുന്നുണ്ട്. ഇത് വെറുമൊരു സംഖ്യയല്ല. ഭക്ഷണം ശരിയായി 32 തവണ ചവച്ചാൽ മാത്രമേ ശരീരത്തിന് ശരിയായ പോഷകങ്ങൾ ലഭിക്കുകയും ശരീരത്തിന് പോഷകങ്ങൾ ആഗിരണം ചെയ്യാനും കഴിയുകയുമുള്ളൂ.
ചെറിയ കഷണങ്ങളാക്കണം
ഭക്ഷണം വായിലേക്ക് കുത്തി കയറ്റി കഴിക്കുന്ന സ്വഭാവം ചിലർക്കുണ്ട്. എന്നാൽ ഇത് അത്ര നല്ലതല്ല. ഭക്ഷണം ചവയ്ക്കുമ്പോൾ പല്ലുകൾ അതിനെ ചെറിയ കഷണങ്ങളാക്കി മാറ്റുന്നു. വായിലെ ഉമിനീരിലെ എൻസൈമുകൾ ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റുകളെ തകർക്കുകയും ചെയ്യുന്നു. അതിനാൽ ചെറിയ കഷണങ്ങൾ ശരീരത്തിനുള്ളിൽ പോയാൽ ദഹനം എളുപ്പമാകും. ഭക്ഷണത്തിലെ പോഷകങ്ങൾ വേഗത്തിൽ ആഗിരണം ചെയ്യാനും ഇത് വളരെ നല്ലതാണ്.

ഭാരം കുറയ്ക്കും
ശരീരഭാരം കൂടിയാൽ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനായി ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഭക്ഷണം കഴിക്കുമ്പോൾ ഈ രീതി പിന്തുടരുന്നത് കൂടുതൽ സഹായിക്കും. സാവധാനം ശരിയായ രീതിയിൽ ചവയ്ക്കുന്നത് തലച്ചോറിന് വയർ നിറഞ്ഞിരിക്കുന്നു എന്ന സൂചനകൾ നൽകാനുള്ള സമയം തരുന്നു. ഇത് അമിത ഭക്ഷണം കുറയ്ക്കാനും ആരോഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കുന്നു.
ദഹനത്തിന് സഹായിക്കുന്നു

ഭക്ഷണം ശരിയായി ചവച്ചരച്ചാൽ(How to chew your food properly) അത് ആമാശയത്തെയും കുടലിനെയും ഭക്ഷണം ശരിയായി കൊണ്ടുപോകാൻ സഹായിക്കുന്നു. ഇത് വയറുവേദന, ഗ്യാസ്, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങൾ കുറയ്ക്കുന്നു. സാവധാനത്തിലും ശരിയായി ചവച്ചരച്ചാൽ, വയറ് നിറഞ്ഞിരിക്കുന്നു എന്ന സിഗ്നൽ അയയ്ക്കാൻ തലച്ചോറിനും സമയം ലഭിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാം.
പോഷകങ്ങളെ ആഗിരണം ചെയ്യുന്നു
ഭക്ഷണത്തിലെ പോഷകങ്ങളെ ശരീരത്തിന് കിട്ടേണ്ടത് വളരെ പ്രധാനമാണ്. പോഷകങ്ങൾ ആഗിരണം ചെയ്യണമെങ്കിൽ നന്നായി ചവച്ച് അരച്ച് വേണം കഴിക്കാൻ. ഭക്ഷണം 32 തവണയോ അതിൽ അധികമോ ചവയ്ക്കുമ്പോൾ കൂടുതൽ പോഷകങ്ങൾ പുറത്ത് വരുന്നു. ചെറിയ കഷണങ്ങളായി ചവച്ച് അരയ്ക്കുമ്പോൾ അതിൻ്റെ വൈറ്റമിനുകളും ധാതുക്കളുമൊക്കെ പുറത്ത് വരുന്നു. ഇത് എളുപ്പത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുന്നു.