പഞ്ചസാര ചേർത്ത ചായയോ, വൈകുന്നേരെ ചായക്കൊപ്പം ബിസ്കറ്റ് പോലുള്ള മധുരപലഹാരഹങ്ങളോ ദിവസവും കഴിക്കുന്നത് പ്രമേഹത്തി(Too Much Sugar Cause Diabetes?)ന്കാരണമാകുമോയെന്ന സംശയം പലർക്കുമുണ്ട്.
എന്നാൽ പതിവായി, അമിതമായി പഞ്ചസാര കഴിക്കുന്നത്, പ്രത്യേകിച്ച് പഞ്ചസാര ചേർത്ത പാനീയങ്ങൾ, മധുരപലഹാരങ്ങൾ, പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ, വ്യായാമം ചെയ്യാതിരുന്നാൽ ശരീരഭാരം വർധിപ്പിക്കാൻ കാരണമാകും(Too Much Sugar Cause Diabetes?). ഈ അധിക കലോറികൾ വയറിനു ചുറ്റും കൊഴുപ്പായി അടിഞ്ഞുകൂടുമെന്ന് അവർ പറഞ്ഞു. ഇത് ഇൻസുലിൻ റെസിസ്റ്റൻസിന് ഇടയാക്കും. ഇൻസുലിൻ രക്തത്തിൽ നിന്ന് കോശങ്ങളിലേക്ക് ഊർജത്തിനായി ഗ്ലൂക്കോസ് നീക്കാൻ സഹായിക്കുന്നതിനാൽ, അതിന്റെ പ്രവർത്തനത്തിലെ തകരാറുകൾ ഊർജത്തിനായി ഗ്ലൂക്കോസിനെ കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തിക്കുന്നു. ഇതിന്റെ ഫലമായി രക്തത്തിൽ ഗ്ലൂക്കോസ് അടിഞ്ഞുകൂടുന്നത് തുടരുന്നു.



രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിനായി പാൻക്രിയാസ് കൂടുതൽ ഇൻസുലിൻ പുറത്തുവിടുന്നു. കാലക്രമേണ, ഇത് പ്രമേഹത്തിന് (Too Much Sugar Cause Diabetes?)കാരണമാകും. ചുരുക്കി പറഞ്ഞാൽ പഞ്ചസാര നേരിട്ട് പ്രമേഹത്തിന് കാരണമാകില്ല

How Sugar Affects Diabetes

ശരീരഭാരം കുറയ്ക്കുന്നതിലൂടെ ഷുഗറിന്റെ അളവ് പരിധിയിൽ നിലനിർത്താനാകുമോ?(Too Much Sugar Cause Diabetes?)

  • പഞ്ചസാര അടങ്ങിയ പാനീയങ്ങൾ കഴിക്കുന്നത് നിർത്തുക
  • ചായയിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക
  • ലഘുഭക്ഷണങ്ങൾ കുറയ്ക്കുക, പകരം സാലഡുകൾ കഴിക്കുക
  • കൂടുതൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ കഴിക്കുക, കാർബോഹൈഡ്രേറ്റ് പരിമിതപ്പെടുത്തുക
  • ദിവസവും 30-40 മിനിറ്റ് നടക്കുക തുടങ്ങിയവയൊക്കെ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും.

ശരീരഭാരം കുറയ്ക്കുന്നതിലൂടെ ഷുഗറിന്റെ അളവും നിയന്ത്രണത്തിലാക്കാൻ സാധിക്കും. പഞ്ചസാര പൂർണ്ണമായും ഉപേക്ഷിക്കേണ്ടതില്ല, മറിച്ച് മിതമായ അളവിൽ കഴിക്കുക. അമിതമായി പഞ്ചസാര കഴിക്കുന്നതിനൊപ്പം വ്യായാമമില്ലാത്ത ജീവിതശൈലിയുമാണ് യഥാർത്ഥ അപകടം

ആരോഗ്യകരമായ ജീവിതത്തിനുള്ള ചില ടിപ്സുകൾ

  • സോഡ, എനർജി ഡ്രിങ്കുകൾ, പായ്ക്ക് ചെയ്ത ജ്യൂസുകൾ തുടങ്ങി പഞ്ചസാര അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക. ഇവയ്ക്ക് പകരം വെള്ളം, മോര് അല്ലെങ്കിൽ നാരങ്ങാവെള്ളം എന്നിവ കുടിക്കുക.
  • ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുക
  • മധുരപലഹാരങ്ങൾ, ചോക്ലേറ്റുകൾ, ഡെസർട്സ് എന്നിവ കഴിക്കുന്നത് പരിമിതപ്പെടുത്തുക
  • പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങിയ നാരുകൾ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക
  • എല്ലാ പായ്ക്കറ്റ് ഭക്ഷണങ്ങളും സോസുകളും ഉപേക്ഷിക്കുക
  • 30 മിനിറ്റ് നടക്കുക