6 health benefits of cucumber

ചൂടിന്റെ കാഠിന്യം ദിവസംപ്രതി കൂടി വരികയാണ്. പല തരത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങളാണ് ചൂട് കാരണം പലരും നേരിടുന്നത്. ദൈനംദിന ഭക്ഷണത്തിൽ ആവശ്യത്തിന് പോഷകങ്ങളും അതുപോലെ ശരീരത്തെ തണുപ്പിക്കുന്ന ഭക്ഷണങ്ങളും ഉൾപ്പെടുത്താൻ ശ്രമിക്കുക. വേനൽക്കാലത്ത് ദിവസവും വെള്ളരിക്ക (6 health benefits of cucumber)കഴിക്കുന്നത് പല തരത്തിലുള്ള ​ഗുണങ്ങളാണ് നൽകുന്നത്. ശരീരത്തെ തണുപ്പിക്കാൻ ഇത് ഏറെ നല്ലതാണ്. മാത്രമല്ല ഇതിലുള്ള പോഷകങ്ങൾ പല തരത്തിലുള്ള ആരോ​ഗ്യ ​ഗുണങ്ങൾ നൽകും.

വേനൽക്കാലത്ത് വെള്ളരിക്ക കഴിച്ചാൽ എന്തൊക്കെ ​ഗുണങ്ങൾ ലഭിക്കുമെന്ന് നോക്കാം(6 health benefits of cucumber).

തണുപ്പ് നൽകുന്നു

ചൂട് സമയത്ത് പുറത്ത് മാത്രമല്ല ശരീരത്തിന് ഉള്ളിലും തണുപ്പ് ലഭിക്കേണ്ടത് ഏറെ പ്രധാനമാണ്. ചൂട് കാലത്ത സ്നാക്സ് ആയിട്ട് കുക്കുമ്പർ കഴിക്കാൻ ശ്രമിക്കുക. ചൂട് കുറയ്ക്കാൻ മാത്രമല്ല ഹൃദ്രോഗ സംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാനും കുക്കുമ്പർ(6 health benefits of cucumber) ഏറെ നല്ലതാണ്.

ജലാംശം

ചൂട് കാലത്ത് ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്ന് പറയാറുണ്ട്. അതുപോലെ ഭക്ഷണത്തിൽ വെള്ളരിക്ക ഉൾപ്പെടുത്തിയാൽ ശരീരത്തിന് ആവശ്യമായ ജലാംശം ലഭിക്കാൻ ഇത് സഹായിക്കും(6 health benefits of cucumber). കുക്കുമ്പറിൽ 95 ശതമാനവും വെള്ളമാണ്. ശരീരത്തിലെ ചൂടും മെറ്റബോളിസവും അതുപോലെ മൊത്തത്തിലുള്ള ആരോ​ഗ്യവും മെച്ചപ്പെടുത്താൻ വെള്ളരിക്ക നല്ലതാണ്.

ദഹനത്തിന് നല്ലത്

ജലാംശം നൽകാൻ മാത്രമല്ല ദഹനത്തിനും ഏറെ മികച്ചതാണ് കുക്കുമ്പർ. ഇതിലെ വെള്ളത്തിൻ്റെ അംശവും ഫൈബറും ദഹന കൂടുതൽ സുഗമമാക്കുന്നു. മാത്രമല്ല മലബന്ധം പോലെയുള്ള പ്രശ്നങ്ങൾ മാറ്റാനും കുക്കുമ്പർ ഏറെ നല്ലതാണ്. ദിവസവും ശരിയായ അളവിൽ കുക്കുമ്പർ കഴിക്കാൻ ശ്രമിക്കുക.

ഇലക്ട്രോലൈറ്റ് ബാലൻസ്

ശരീരത്തിന് ആവശ്യമായ ഇലക്ട്രോലൈറ്റുകളെ തരാൻ കുക്കുമ്പറിന് കഴിയും(6 health benefits of cucumber). പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം പോലെയുള്ള കുറവുള്ളവർ തീർച്ചയായും കുക്കുമ്പർ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം. ശരീരത്തിൽ ശരിയായ ജലാംശം നിലനിർത്താൻ ഏറെ നല്ലതാണ് കുക്കുമ്പർ.

 Top Health Benefits of Daily Cucumber Consumption

കിഡ്നി, പിത്തസഞ്ചി എന്നിവയ്ക്കുള്ള ഗുണങ്ങൾ

ഒരു നല്ല ഡൈയൂററ്റിക് ആയതിനാൽ, കുക്കുമ്പർ കിഡ്നിയിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കും. ഇതിലെ സൾഫറിന്റെയും നല്ല സിലിക്കണിന്റെയും സാന്നിധ്യം യൂറിക് ആസിഡ് ഫലപ്രദമായി നീക്കം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ, വെള്ളരിക്ക പിത്തസഞ്ചി, വൃക്കയിലെ കല്ലുകൾ എന്നിവയെ സുഖപ്പെടുത്തുകയും കൂടുതൽ കല്ലുകൾ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു.

6 health benefits of cucumber

മലബന്ധം അകറ്റുന്നു

നിങ്ങൾക്ക് വിട്ടുമാറാത്ത മലബന്ധം പ്രശ്‌നമുണ്ടെങ്കിൽ ദിവസവും കുക്കുമ്പർ കഴിക്കുക. ഇതിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. മറുവശത്ത്, കുക്കുമ്പറിന്റെ പുറം തൊലിയിൽ ലയിക്കാത്ത നാരുകൾ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് നാരുകൾ സ്ഥിരമായ മലവിസർജ്ജനം എളുപ്പമാക്കാൻ സഹായിക്കുന്നു