ബേബി വാക്കര്‍ കുഞ്ഞുങ്ങള്‍ക്ക് എത്രത്തോളം നല്ലതാണ്?(Baby walkers: Are they bad for babies?)
കുഞ്ഞുങ്ങള്‍ക്ക് പിച്ച വച്ചു തുടങ്ങുമ്പോള്‍ എളുപ്പത്തില്‍ നടക്കാനായി വാക്കര്‍ നല്‍കുന്നവരുണ്ട്. ഇത് ഇവര്‍ക്ക് എത്രത്തോളം നല്ലതാണ് എന്നതിനെക്കുറിച്ചറിയാം
കുഞ്ഞുങ്ങള്‍ പിച്ചവച്ചു തുടങ്ങുന്നത് കാത്തിരിയ്ക്കുന്നവരാണ് മാതാപിതാക്കള്‍. ഇതിനായി അവരുടെ കൈപിടിച്ച് പിച്ച വയ്പ്പിക്കുന്നവരുമുണ്ട്. ഇതിനായി ബേബി വാക്കര്‍ ഉപയോഗിയ്ക്കുന്നവരുമുണ്ട്(Baby walkers: Are they bad for babies?). ബേബി വാക്കര്‍ കുഞ്ഞുങ്ങള്‍ക്ക് അത്യാവശ്യമില്ല. ഇത് കുട്ടികളുടെ നാച്വറലായുളള നടത്തരീതിയെ ബാധിയ്ക്കുകയും നടക്കുന്നത് പതുക്കെയാകുകയും ചെയ്യുന്നു. ഇത് കുട്ടികളുടെ സ്വാഭാവികമായ മസില്‍ വളര്‍ച്ചയെ ബാധിച്ചാണ് കുഞ്ഞിന്റെ സാധാരണ രീതിയിലുള്ള നടത്തരീതിയെ ബാധിയ്ക്കുന്നത്. ഇതിലൂടെ കുഞ്ഞിന്റെ ബാലന്‍സിനേയും ബാധിയ്ക്കുന്നു. വാക്കറില്‍ കുഞ്ഞ് നടക്കുമ്പോള്‍ ഇത് വലിച്ചു വലിച്ചാണ് കുഞ്ഞിനെ നടക്കാന്‍ സഹായിക്കുന്നത്. ഇത് കുഞ്ഞിന്റെ സ്വാഭാവിക നടത്ത രീതിയുമല്ല. കുഞ്ഞ് നടക്കാന്‍ പഠിയ്‌ക്കേണ്ടത് തനിയെയാണ്. അതേ രീതിയിലാണ് കുഞ്ഞിന് ബാലന്‍സുണ്ടാകുന്നത്. മസിലുകളുടെ ഏകോപനത്തിലൂടെ കുഞ്ഞ് വാക്കറിലാത്തെ തന്നെ നടക്കാന്‍ പഠിയ്ക്കുകയെന്നത് അത്യാവശ്യമാണ്.
ബേബി വാക്കറുകള്‍ വില്ലന്മാര്(Baby walkers: Are they bad for babies?)
കുട്ടികളുടെ അസ്ഥികളുടെ മൃദുത്വം അവയുടെ രൂപപ്പെടലിനെ സഹായിക്കുന്നതിനുള്ളതാണെന്നും അതിലുള്ള അനാവശ്യ ഇടപെടലുകൾ അസ്ഥികളുടെ രൂപമാറ്റത്തിനും വളവിനുമൊക്കെ കാരണമായേക്കാം. മുതിര്‍ന്നവരെ അപേക്ഷിച്ച് ശിശുക്കളുടെ അസ്ഥികള്‍ തരുണാസ്ഥികള്‍ക്ക് സമാനമാണ്. ഇത് പ്രായമേറുന്തോറുമാണ് ഉറപ്പുള്ള അസ്ഥികളായി മാറുന്നത്. മുട്ടുകളുടെ സന്ധിക്കു ചുറ്റുമുള്ള വളര്‍ച്ചയാണ് കുട്ടികളുടെ ഉയരം വര്‍ധിപ്പിക്കുന്നത്. ശിശുക്കളില്‍ ഇത് വളരെ ദുര്‍ബലമായ ഒന്നായിരിക്കും. ഭാരം കൂടുതലുള്ള ശിശുക്കള്‍ വേച്ചുവീഴുന്നതും കുനിഞ്ഞുപോകുന്നതും ഇതുമൂലമാണ്. ദുര്‍ബലമായ അസ്ഥികളില്‍ അമിത ഭാരവും സമ്മര്‍ദ്ദവും ഏല്‍പിക്കുന്നത് അതുകൊണ്ടുതന്നെ പ്രോല്‍സാഹിപ്പിക്കാനാകുന്ന കാര്യമല്ല. വാക്കറുകൾ ഉപയോഗിക്കുമ്പോൾ കുട്ടികൾ ഉരുണ്ടുവീഴാനും പടിക്കെട്ടുകളിൽ നിന്ന് താഴേക്കു പതിക്കാനുമൊക്കെ കാരണമാകും.
വാക്കറുകൾ ഉപയോഗിക്കുന്ന കുട്ടികൾ അവരുടെ ശ്രദ്ധയിൽപെടാതെ വച്ചിരിക്കുന്ന സാധനങ്ങൾക്ക് അടുത്തെത്താനും അവ കൈകാര്യം ചെയ്യുന്നതിലൂടെ അപകടങ്ങളുണ്ടാക്കാനും സാധ്യതയുണ്ട്. ജംപറുകളിൽ ഇരിക്കുന്ന കുട്ടികളെ മറ്റു കുട്ടികൾ തള്ളി വിടുമ്പോഴോ ഭിത്തികൾക്കോ വസ്തുക്കൾക്കോ ഇടയിൽ തട്ടി മടങ്ങുമ്പോഴോ അതിലെ ചങ്ങലയ്ക്കിടയിൽ വിരലുകൾ കുടുങ്ങിയായിരിക്കും മുറിവുകൾ ഉണ്ടാകുക.
ശിശുക്കളുടെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായത് സാധാരണ തറകൾ തന്നെയാണെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. കമിഴ്ന്നു വീഴാനും ഇഴഞ്ഞുനടക്കാനും എഴുന്നേറ്റ് ഇരിക്കാനുമൊക്കെ സ്വാഭാവികമായ തറകൾ തന്നെയാണ് നല്ലത്. അതുകൊണ്ട് കുഞ്ഞുങ്ങൾ വേഗം പിച്ചവയ്ക്കുന്നതു കാണാൻ വാക്കറുകളും ജംപറുകളും വാങ്ങാൻ ഉദ്ദേശിക്കുന്നവർ അതിനുമുൻപ് ഒന്നാലോചിക്കുക.