തൈറോയ്ഡ് ഉള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ(Foods Avoid for Thyroid People)
തൈറോയ്ഡ് രണ്ട് തരമുണ്ടെങ്കിലും കൂടുതലായി കണ്ടു വരുന്ന ഹോര്‍മോണ്‍ കുറവ് കാരണമുണ്ടാകുന്ന ഹൈപ്പോതൈറോയ്ഡ് (hypothyroidism) തന്നെയാണ്. ഈ പ്രശ്‌നമുള്ളവര്‍ക്ക് ലക്ഷണങ്ങള്‍ പലതായി ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നു. ക്ഷീണം, തടി കൂടുക, ഡിപ്രഷന്‍, മലബന്ധം, കൊളസ്‌ട്രോള്‍ കൂടുക, സ്ത്രീകളെങ്കില്‍ ആര്‍ത്തവ സംബന്ധമായ പല പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം സാധാരണയാണ്. ഹൈപ്പോതൈറോയ്ഡുള്ളവര്‍ക്ക് കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതോ അതോ നിയന്ത്രിയ്‌ക്കേണ്ടതോ ആയതുമായ ഭക്ഷണങ്ങളുണ്ട്. ഇവ ഒരു പരിധി വരെ ഗുണം നല്‍കും. ഇത്തരത്തില്‍ കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണ വസ്തുക്കളെ കുറിച്ചറിയൂ.
സിങ്ക് അടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് തൈറോയ്ഡ് അസന്തുലിതാവസ്ഥയുടെ ലക്ഷണങ്ങളെ മറികടക്കുവാൻ സഹായിക്കും(Foods Avoid for Thyroid People).തൈറോയ്ഡ് ഹോർമോണുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ ധാതുവാണ് അയോഡിൻ().അയോഡിന്റെ കുറവ് അനുഭവിക്കുന്ന ആളുകൾക്ക് ഹൈപ്പോതൈറോയിഡിസം ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. അയൊഡിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കാം. ഇതു പോലെ തന്നെ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കാം. കടല്‍ വിഭവങ്ങള്‍ നട്‌സ് എന്നിവ സിങ്ക് സമൃദ്ധമാണ്.
തൈറോയ്ഡ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് നട്സ് നല്ല മരുന്നാണ്. ഇതില്‍ തൈറോയ്ഡിന് ഉപയോഗിയ്ക്കാവുന്ന നല്ല ഒന്നാണ് വാള്‍നട്‌സ്. ഇത് പ്രത്യേക രീതിയില്‍ കഴിയ്ക്കുന്നത് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും(Foods Avoid for Thyroid People). വാള്‍നട്‌സിനൊപ്പം തേനും കൂടി ചേര്‍ത്ത് കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. തൈറോയ്ഡ് രോഗികള്‍ നിര്‍ബന്ധമായും കഴിച്ചിരിയ്‌ക്കേണ്ട ഒന്നാണ് ബ്രസില്‍ നട്‌സ് എന്നത്. നാം പൊതുവേ നട്‌സിന്റെ കൂട്ടത്തില്‍ ബദാം, പിസ്ത, കശുവണ്ടിപ്പരിപ്പ് എന്നൊക്കെ പറയുമെങ്കിലും ബ്രസില്‍ നട്‌സ് അധികമാരും കഴിയ്ക്കുന്ന ഒന്നാകില്ല. പലരും കേട്ടിട്ടു പോലുമുണ്ടാകില്ല.
Thyroid Issue? Here’s What To Eat and What To Avoid
തൈറോയ്ഡ് ഗ്രന്ഥിയുടെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന സംയുക്തങ്ങളാണ് ഗോയിട്രോജനുകൾ. സോയ ഉൽപന്നങ്ങൾ, ബ്രൊക്കോളി പോലുള്ള പച്ചക്കറികൾ, കോളിഫ്ളവർ തുടങ്ങിയ പല ഭക്ഷണങ്ങളിലും ഗോയിട്രോജനുകൾ അടങ്ങിയിട്ടുണ്ട്(Foods Avoid for Thyroid People). ഇതു പോലെ ഗ്ലൂട്ടെന്‍ അടങ്ങിയവ ഭക്ഷണ വസ്തുക്കള്‍ ഒഴിവാക്കുക.ചപ്പാത്തി, ബ്രെഡ് പോലുള്ളവയില്‍ ഗ്ലൂട്ടെന്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം ധാന്യങ്ങള്‍ക്ക് പകരം റാഗി, ബ്രൗണ്‍ റൈസ് എന്നിവ ഗുണം നല്‍കും.
കഫീന്‍ അടങ്ങിയ ഉല്‍പന്നങ്ങള്‍ ഹൈപ്പോതൈറോയ്ഡിന് നല്ലതല്ല. ചോക്കലേറ്റ്, കാപ്പി, മദ്യം എന്നിവയെല്ലാം നിയന്ത്രിയ്ക്കുന്നത് ഗുണം നല്‍കും. ഇതു പോലെ മധുരം, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവയും നല്ലതല്ല.
വൈറ്റമിന്‍ ഡി, വൈറ്റമിന്‍ ബി12, മഗ്നീഷ്യം, അയേണ്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളും കഴിയ്ക്കാം. ഇവയുടെ അപര്യാപ്തതയുണ്ടാകാന്‍ സാധ്യതയേറെയാണ്. ഇവയ്‌ക്കൊപ്പം സ്‌ട്രെസ് കുറയ്ക്കുക, കൃത്യമായ വ്യായാമം, ശരീരഭാരം നിയന്ത്രിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക എന്നിവയെല്ലാം പ്രധാനമാണ്.