Foods to eat for Piles patients

പൈൽസ് രോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ(Foods to eat for Piles patients)

മലദ്വാരത്തിലെ രക്തക്കുഴലുകൾക്കുണ്ടാകുന്ന വീക്കമാണ് പൈൽസ്. ഹെമറോയ്ഡുകൾ എന്നും പറയാറുണ്ട്. മൂലക്കുരുവെന്നാണ് പൊതുവേ ഇത് ആളുകൾക്കിടയിൽ അറിയപ്പെടുന്നത്. മലദ്വാരത്തിലെ ഏറ്റവും താഴെയുള്ള ഭാഗത്തെ രക്തക്കുഴലുകളുടെ ഭിത്തിക്ക്‌ കൂടുതൽ വലിച്ചിലുണ്ടാകുമ്പോഴും കനംകുറയുമ്പോഴും പൈൽസുണ്ടാകാം. ഇത്തരത്തിൽ വീക്കം വന്ന രക്തക്കുഴലുകളുടെ മുകളിൽ മർദം കൂടുമ്പോൾ അവ പൊട്ടി രക്തസ്രാവവുമുണ്ടാകും(Foods to eat for Piles patients). മലദ്വാരത്തിനകത്ത് മലദ്വാരത്തിന്റെയും മലാശയത്തിന്റെ കീഴ്ഭാഗത്തെയും ലൈനിങ്ങിൽ പൈൽസ് രൂപപ്പെടുന്ന അവസ്ഥയെയാണ് ഇന്റേണൽ പൈൽസ് എന്നുപറയുന്നത്. അകത്തുള്ള പൈൽസിനെ കാണാനോ സ്പർശിച്ച് മനസ്സിലാക്കാനോ സാധിക്കില്ല. പലപ്പോഴും വേദനയും ഉണ്ടാകാറില്ല. രക്തസ്രാവമുണ്ടാകുന്നതാണ് ഇന്റേണൽ പൈൽസിന്റെ ലക്ഷണം. ചിലപ്പോൾ ഈ പൈൽസ് വലുതായി മലദ്വാരത്തിൽനിന്ന് പുറത്തേക്കിറങ്ങുകയും വീണ്ടും സ്വയം ഉള്ളിലേക്ക് കയറിപ്പോവുകയും ചെയ്യും. ഈഘട്ടത്തിൽ വേദനയും അസ്വസ്ഥതയും ഉണ്ടാകും(Foods to eat for Piles patients).

ആർക്കൊക്കെ പൈൽസ് വരാം ?

ഏതുപ്രായക്കാർക്കും സ്ത്രീപുരുഷഭേദമെന്യേ പൈൽസ് വരാം. ഗർഭിണികളിലും പ്രായമായവരിലും ഇത് കൂടുതൽ കാണുന്നു. ഗർഭിണികളിൽ രക്തക്കുഴലുകൾ വികസിക്കുന്നതാണ് കാരണം. ഗർഭകാലത്തിന്റെ അവസാനത്തെ ആറുമാസമാണ് പൈൽസ് മൂലമുള്ള അസ്വസ്ഥതകൾ കൂടുന്നത്.

  • സ്ഥിരമായി മലബന്ധവും വയറിളക്കവും ഉള്ളവർക്ക്.
  • മലവിസർജ്ജനത്തിനായി കൂടുതൽ സമയം ചെലവഴിക്കുന്നവർക്ക്.
  • മലബന്ധം മൂലം മലവിസർജനത്തിന് അമിതമായി മുക്കുന്നവർക്ക്.
  • അമിതവണ്ണവും അമിതഭാരവും ഉള്ളവരിൽ പൈൽസ് സാധ്യത കൂടുതലാണ്.
  • കൂടുതൽ സമയം ഇരിക്കുന്നത്.
  • വെയ്റ്റ് ലിഫ്റ്റിങ് പോലുള്ള കഠിനവ്യായാമങ്ങൾ ചെയ്യുന്നത് ശീലമാക്കിയവർക്ക് രോഗസാധ്യതയുണ്ട്. ഇത്തരം വ്യായാമങ്ങൾ കുടലിനും ശരീരത്തിന്റെ കീഴ്‌ഭാഗത്തിനും ക്ഷതമേൽപ്പിക്കാനിടയാക്കാം

പൈൽസ് രോഗത്തിനു വഴിവയ്ക്കുന്നതും അതു രൂക്ഷമാക്കുന്നതും മലബന്ധം എന്ന പ്രശ്‌നമാണ്. മലബന്ധം വരാതിരിക്കാനും ഉള്ളവരിൽ അതു ശമിപ്പിക്കാനും ഏറ്റവും പ്രായോഗികമായ മാർഗം നാരു കൂടുതലുള്ള ഭക്ഷണം കഴിക്കുകയെന്നതാണ് മുഴുധാന്യങ്ങൾക്കു ഭക്ഷണത്തിൽ പ്രാധാന്യം കൊടുക്കുകയാണ് അതിനുള്ള ആദ്യപടി. തവിട് കളയാത്ത അരി, ഗോതമ്പ് ഇവ ഉപയോഗിക്കുന്നത് ഉത്തമം. ഓട്‌സിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇതു ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഭക്ഷണത്തിലെ ആകെ നാരിന്റെ അളവിനെ കൂട്ടാൻ സഹായിക്കും ബ്രഡ് വാങ്ങുമ്പോൾ തവിടുള്ള ബ്രഡ് വാങ്ങുവാൻ ശ്രദ്ധിക്കുക. സാധാരണ ബ്രഡ് മലബന്ധം കുട്ടും . പയറുവർഗങ്ങൾ തൊലി കളയാതെ ഉപയോഗിക്കുന്നതാണ് നല്ലത്. സാമ്പാറിൽ പരിപ്പിനു പകരം ചെറുപയർ ഉപയോഗിക്കുന്നതാണ് ഉത്തമം മുളപ്പിച്ച പയർ വർഗങ്ങൾ കൂടുതൽ കഴിക്കുന്നതും നല്ലതാണ്. സാധാരണയായി, മോശം ഭക്ഷണക്രമം, വൃത്തിഹീനമായ ജീവിതശൈലി, ശുചിത്വമില്ലാത്ത ശുചിമുറി ശീലങ്ങൾ എന്നിവയുള്ള ആളുകളിൽ പൈൽസ്/ഹെമറോയ്ഡുകൾ(Foods to eat for Piles patients) ശ്രദ്ധിക്കപ്പെടുന്നു.

ഒഴിവാക്കേണ്ട ഭക്ഷണം?

ചില ഭക്ഷ്യവസ്തുക്കൾ മൂലവ്യാധിയുള്ളവർ ഒഴിവാക്കണം. പ്രത്യേകിച്ചും പൈൽസ് രോഗമുള്ളവർ കൂടുതൽ ശ്രദ്ധിക്കണം കഫീൻ കൂടുതൽ അടങ്ങിയ ചോക്ലേറ്റ് ഫ്ളേവർ അടങ്ങിയ പലഹാരങ്ങൾ ,കാപ്പി, ചായ എന്നിവ പൂർണമായും ഒഴിവാക്കുകയോ സാധിക്കുന്നില്ലെങ്കിൽ പരമാവധി കുറയ്ക്കുകയോ ചെയ്യുക. കൂടാതെ കൊഴുപ്പു കൂടുതലുള്ള റെഡ് മീറ്റ് (ചുവന്ന മാംസം), ബീഫ്, മട്ടൻ പ്രോസസ്ഡ് മീറ്റ് മുതലായവയും കഴിക്കേണ്ട.

മസാല കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ, വറുത്തരച്ച കറികൾ, എരിവ് കൂടുതൽ അടങ്ങിയ കറികൾ എന്നിവയും ഒഴിവാക്കണം. ഇവ മലബന്ധത്തിന് ആക്കം കുട്ടുന്നവയാണ്. മൈദ ഉപയോഗിച്ചുള്ള പലഹാരങ്ങൾ, പൊറോട്ട, കേക്ക്, പേസ്ട്രി, പഫ്സ് എന്നിവ ഒഴിവാക്കണം പുകവലിയും മദ്യപാനവും പൂർണമായും ഒഴിവാക്കുന്നതും പൈൽസ് രോഗിക്ക് ആശ്വാസം നൽകും

വെള്ളം കൂടുതൽ കുടിക്കണോ?

ശോധന നന്നായി നടക്കാൻ വേണ്ടത് വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. മലത്തിന്റെ കട്ടി കുറയ്ക്കാൻ ഇതു സഹായിക്കും സാധാരണ ഒരാൾ എട്ടുഗ്ലാസ് വെള്ളം കുടുക്കണമെന്നാണ് നിർദേശം. കാലാവസ്‌ഥയ്ക്ക് അനുസരിച്ചു അതിൽ മാറ്റം വരാം. പൈൽസ്, ഫിഷർ പോലുള്ള രോഗമുള്ളവർ വെള്ളംകുടി കുറയ്ക്കരുത്. ചായയും കാപ്പിയും ഒഴിവാക്കേണ്ടതിനാൽ പഴങ്ങളോ പഴച്ചാറുകളോ ആയി ശരീരത്തിൽ ജലാശം എത്തുന്നകാര്യം ശ്രദ്ധിക്കണം. ഉറക്കമെണീറ്റ ഉടൻ ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് പലർക്കും സുഗമമായ മലശോധന സാധ്യമാക്കാറുണ്ട്. അതു പ്രയോജനം ചെയ്യുന്നവർക്ക് അതു ശീലിക്കാം.

Food for Piles: 15 Foods to Fight Hemorrhoids

താറാവുമുട്ട പൈൽസ് മാറ്റുമോ?

ഇല്ല, അതൊരു തെറ്റിദ്ധാരണയാണ്. അടിസ്‌ഥാനപരമായി താറാവിൻ്റെയും കോഴിയുടേയും മുട്ടകൾ തമ്മിൽ വ്യത്യാസമില്ല. കോഴിമുട്ട പൈൽസ് രോഗിക്കു ഉത്തമമല്ലെന്നു പറയുന്നത് മഞ്ഞക്കരുവിലെ കൊഴുപ്പിന്റെ സാന്നിധ്യംകൊണ്ടാണ്. ഇതേകാരണം കൊണ്ടുതന്നെ താറാവുമുട്ടയും ഒഴിവാക്കുന്നതാണു നല്ലത്. മുട്ടയുടെ വെള്ള കഴിക്കുന്നതിൽ തെറ്റില്ല. രക്തസ്രാവവും വേദനയുമുള്ളപ്പോൾ കട്ടിയുള്ള ആഹാരം പരമാവധി ഒഴിവാക്കി ദ്രാവക രൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നതാണ് ഈ സമയത്ത് കൂടുതൽ നല്ലത്(Foods to eat for Piles patients). നന്നായി വേവിച്ച, ധാരാളം വെള്ളം ചേർത്ത കഞ്ഞി കുടിക്കാം. പഴച്ചാറുകൾ, പച്ചക്കറിസുപ്പ് എന്നിവ നല്ലതാണ്. അച്ചാറുകൾ, പപ്പടം പോലുള്ളവ ഈ സമയത്ത് പൂർണമായും ഒഴിവാക്കണം.

കോഴിയിറച്ചി കഴിക്കാമോ?

കോഴിയിറച്ചിയോ കോഴിമുട്ടേയാ പൈൽസ് രോഗിക്കു കഴിക്കാൻ പാടില്ല എന്നതിനു ശാസ്ത്രീയമായ ഒരു തെളിവുമില്ല. നാരുകുറഞ്ഞ ഏതു ഭക്ഷണവും മലബന്ധത്തിനും അതിനെതുടർന്നുള്ള രക്തസ്രാവത്തിനും കാരണമാകാം. മാംസഭക്ഷണത്തിൽ നാരുകളില്ല ഏതു മാംസഭക്ഷണവും പൈൽസ് രോഗിക്ക് ഉചിതമല്ല. പക്ഷേ വേണ്ടത്ര നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്ന ഒരു രോഗി അൽപം മാംസം കഴിച്ചുവെന്നു കരുതി വലിയ കുഴപ്പമുണ്ടാകുമെന്നു തോന്നുന്നില്ല(Foods to eat for Piles patients). മറ്റൊന്നുള്ളത് നമ്മുടെ മാംസഭക്ഷണത്തിൽ കൊഴുപ്പിൻറെയും മസാലക്കൂട്ടുകളുടേയും അളവ് കൂടുതലാണ്. ഇവ രണ്ടും പൈൽസ് രോഗിക്കു നല്ലതല്ല. അഥവാ മാംസഭക്ഷണം കഴിക്കേണ്ടി വന്നാൽ എണ്ണയിൽ വറുത്തവയും ധാരാളം മസാലചേർത്തവയും ഒഴിവാക്കുക. ഗ്രേവി പരമാവധി ഒഴിവാക്കി കഴിക്കുന്നതും കൂടുതൽ നല്ലതാണ്.