Amebic Meningoencephalitis

അമീബിക് മെനിഞ്ചൈറ്റിസ് (Amebic Meningoencephalitis)അപൂർവ്വമായി ഉണ്ടാകുന്ന ഈ രോഗം നീഗ്ലേറിയ ഫൗളേറി എന്ന ഏകകോശ ജീവിയാണ് പരത്തുന്നത്. മലിനമായ വെള്ളത്തിലൂടെയാണ് രോഗാണു മനുഷ്യരിലേക്ക് പടരുന്നത്.

മലിനമായ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ രോഗാണുവിന്റെ സാന്നിധ്യമുണ്ടാകാൻ സാധ്യതയുണ്ട്.തലച്ചോർ തിന്നുന്ന ‘അമീബ’ എന്ന് വിശേഷണമുളള നീഗ്ലേറിയ ഫൗളേറി അമീബ ജലത്തിൽ നിന്ന് മൂക്ക് കണ്ണ്, ചെവി, മറ്റു മുറിവുകൾ എന്നിവയിൽ കൂടിയാണ് മനുഷ്യശരീരത്തിൽ പ്രവേശിക്കുക. ഇത് നാഡീവ്യൂഹത്തെയും തലച്ചോറിനെയും നശിപ്പിക്കുന്നത് വഴി മരണം സംഭവിക്കാം. മറ്റു മെനിഞ്ചൈറ്റിസ് രോഗങ്ങളെക്കാൾ(Amebic Meningoencephalitis) കൂടുതൽ വേഗത്തിൽ തലച്ചോറിന് നാശം വരുത്തുന്നതാണ് അമീബിക് മെനിഞ്ചൈറ്റിസ്(Amebic Meningoencephalitis).


നമ്മുടെ നാട്ടിലെ ശുദ്ധജലതടാകങ്ങൾ,പുഴകൾ,ചെറിയ തോടുകൾ,കുളങ്ങൾ എന്നിവിടങ്ങളിൽ നീന്തുന്നതിലൂടെയാണ് ഈ അമീബ ശരീരത്തിലത്തുന്നത്. നീന്തുമ്പോൾ മുക്കിനുള്ളിലൂടെ ഈ അമീബ ശരീരത്തിൽ പ്രവേശിച്ച് തലച്ചോറിലെത്തുകയും അവിടെയുള്ള കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. അമീബ ശരീരത്തിലെത്തി 1 മുതൽ 18 ദിവസങ്ങൾക്കുള്ളിൽ മരണം സംഭവിക്കുന്നു. തോടുകൾ കൂടാതെ ശരിയായി അണുനശീകരണം നടത്താത്ത സ്വിമ്മിംഗ് പുളുകൾ, അമ്യൂസ്മെൻ്റ് പാർക്കുകളിലെ വേവ് പൂൾസ്, കുട്ടികൾക്കു കളിക്കാനുള്ള വാട്ടർ സ്‌പ്ലാഷ് ഇവിടെയൊക്കെ അമീബ പകരുന്നതിനുള്ള സാധ്യതയുണ്ട്.ശരിയായി ക്ലോറിനേഷൻ നടത്താത്ത ടാപ്പ് വാട്ടർ ഉപയോഗിച്ച് മൂക്കിൻ്റെ അകം ക്ലീൻ ചെയ്യുകയാണെങ്കിലും ഈ അസുഖം വരുന്നതിനുള്ള സാധ്യതയുണ്ട്.

അമീബിക് മസ്തിഷ്ക ജ്വരം (Amebic Meningoencephalitis)ലക്ഷണങ്ങൾ

  • ശക്ത‌മായ പനി
  • തലവേദന
  • ഛർദ്ദി
  • കഴുത്തിനു വരുന്ന മറുക്കം (കഴുത്ത് കുനിയാൻ പറ്റാതെയിരിക്കുക)
  • ബോധ നിലയിലുള്ള വ്യത്യാസം
  • ബോധക്ഷയം

അസുഖം ബാധിച്ചവരിൽ 97-100 ശതമാനം ആൾക്കാരും മരണപ്പെടുകയാണ് ചെയ്യുന്നത്. മരുന്നുകളുണ്ടെങ്കിലും ഫലപ്രദമായ ചികിത്സകൾ ഇല്ലെന്നുള്ളതാണ് വാസ്‌തവം. ഈ അസുഖം പ്രധാനമായിട്ടും വരുന്നത് വേനൽക്കാലത്താണ്.

അസുഖം ബാധിച്ചവരിൽ 97-100 ശതമാനം ആൾക്കാരും മരണപ്പെടുകയാണ് ചെയ്യുന്നത്. മരുന്നുകളുണ്ടെങ്കിലും ഫലപ്രദമായ ചികിത്സകൾ ഇല്ലെന്നുള്ളതാണ് വാസ്‌തവം. ഈ അസുഖം പ്രധാനമായിട്ടും വരുന്നത് വേനൽക്കാലത്താണ്. വേനൽക്കാലത്ത് രണ്ടു കാര്യങ്ങളാണ് ഈ അമീബ പകരുന്നതിന് ഇടയാക്കുന്നത്. ഒന്ന് പുഴകളിലെയും ആറുകളിലേയും ജലാശയങ്ങളിലേയും ജലത്തിന്റെ താപനില കൂടുതലായിരിക്കും. രണ്ടാമത് അവിടെ വെള്ളത്തിന്റെ അംശവും കുറവായിരിക്കും. അതിനാൽ ഒരു മില്ലിലിറ്ററിലുള്ള ഈ അമീബയുടെ എണ്ണം കൂടുതലായിരിക്കുന്നതു കൊണ്ട് അത് ശരീരത്തിലെത്താനുള്ള സാധ്യത അധികമാണ്. ആ രോഗം കൂടുതലും കുട്ടികളെയാണ് ബാധിക്കുക. പ്രത്യേകിച്ചും വേനലവധിക്ക് കുട്ടികൾ നാടുകളിൽ പോകുമ്പോൾ അമീബ കലർന്നിട്ടുള്ള ഈ വെള്ളത്തിൽ നീന്തുകയും മറ്റും ചെയ്യും. സ്വാഭാവികമായും മുക്കിലൂടെ അമീബ ഉള്ളിൽ കയറുകയാണ് ചെയ്യുന്നത്. എന്നാൽ വെള്ളം കുടിക്കുന്നതിലൂടെ ഈ അമീബ നമ്മുടെ ശരീരത്തെ ബാധിക്കുന്നില്ല. ഇതിന് ഫലപ്രദമായിട്ടുള്ള ചികിത്സകൾ നിലവിലില്ല. ഇത് വരാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് പ്രധാനപെട കാര്യം.

എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്

  • പുഴകളിലോ കുളങ്ങളിലോ നീന്തുമ്പോൾ മൂക്ക് അടച്ചു പിടിച്ചു കൊണ്ടോ, മുക്കിൽ ഒരു ക്ലിപ് (nose clips) ഇട്ടുകൊണ്ടോ നീന്തുക. അപ്പോൾ മൂക്കിനുള്ളിൽ ജലം പ്രവേശിക്കുന്നത് തടയാനാകും
  • കഴിവതും ജലാശയങ്ങളിൽ നീന്തുമ്പോൾ തല പൊക്കിപ്പിടിച്ച് നീന്തുക.
  • കുടുതൽ ആഴങ്ങളിലേക്ക് ഊഴിയിട്ട് പോകാതിരിക്കാൻ ശ്രദ്ധിക്കുക
  • ടാപ്പ് വെള്ളം ഉപയോഗിച്ച് മൂക്ക് കഴുകുകയാണെങ്കിൽ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിച്ച് മൂക്കിൻന്റെ അകം വൃത്തിയാക്കുക.

നമ്മുടെ പൊതുജനാരോഗ്യ വിഭാഗം ശ്രദ്ധിക്കേണ്ടത് സ്വിമ്മിംഗ് പൂളുകൾ എല്ലായിടത്തും കൃത്യമായ രീതിയിൽ അണുനശീകരണം നടത്തുന്നുണ്ടോ എന്നാണ്. അവധിക്കാലത്ത് വാട്ടർ തീം പാർക്കുകളിലേക്ക് കുട്ടികളുടെ പ്രവാഹമാണ്. അവിടങ്ങളിൽ ശരിയായ രീതിയിൽ അണുനശീകരണം നടത്തുന്നുണ്ട് എന്ന് ഉറപ്പാക്കുക. വളരെ അപൂർവമാണെങ്കിലും അപകടകാരിയായിട്ടുള്ള ഒരു അസുഖമാണ് അതുകൊണ്ട് വേണ്ട മുൻകരുതലുകൾ എടുത്താൽ നമുക്കിത് തടയാൻ സാധിക്കും. ഇതിനെക്കുറിച്ച് കുട്ടികളെയും ബോധവാന്മാരാക്കുക.

പുഴയിലിറങ്ങിയവർ ജാഗ്രത പുലർത്തുക

കഴിഞ്ഞദിവസങ്ങളിൽ പുഴവെള്ളത്തിൽ ഇറങ്ങിയ ആർക്കെങ്കിലും പനി, കടുത്ത തലവേദന, ജലദോഷം, കണ്ണിന് ചുവപ്പ്, ഛർദ്ദി, ഓക്കാനം, കഴുത്തിന് വേദന തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കണമെന്നും ചികിത്സതേടണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

അപകടമാണ് വൃത്തിയില്ലാത്ത വെള്ളം

കെട്ടിക്കിടക്കുന്നതോ വൃത്തിയില്ലാത്തതോ ആയ വെള്ളത്തിൽ കുളിക്കുക, മൂക്കിലൂടെ വെള്ളമൊഴിക്കുക തുടങ്ങിയവയിലൂടെയാണ് അമീബ ശരീരത്തിലെത്തുക. കെട്ടിക്കിടക്കുന്ന വെള്ളത്തിലോ നീർച്ചാലിലോ കുളിക്കാതിരിക്കുക, മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക എന്നിവയിലൂടെ രോഗം വരാതെ നോക്കാം.

രോഗലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കാതെ പെട്ടെന്ന് ഡോക്ടറെ കാണിക്കുക.

Symptoms of Naegleria fowleri Infection

ഉയർന്ന രക്തസമ്മർദം: നിശബ്ദ കൊലയാളിയെ അറിയാം