രക്തസമ്മര്‍ദ്ദം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തുന്ന അവസ്ഥയെയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ (hypertension) എന്നു വിളിക്കുന്നത്. അപകടകരമായ ഈ അവസ്ഥ ലോകത്തെ ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്നുണ്ട്. നിങ്ങള്‍ക്ക് ഒരിക്കല്‍ രോഗം കണ്ടെത്തിയാല്‍ ചികിത്സ തേടേണ്ടതുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ലക്ഷണങ്ങള്‍ (symptoms) ഒന്നും തന്നെ ഇല്ലെങ്കിലും ഹൃദയ സ്തംഭനം, മസ്തിഷ്‌കാഘാതം, കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച്, 1990 മുതലാണ് ഹൈപ്പര്‍ടെന്‍ഷന്‍ രോഗികളുടെ എണ്ണം വര്‍ധിച്ചു തുടങ്ങിയത്.
ഒരാളുടെ സാധാരണ രക്തസമ്മര്‍ദ്ദ നില 120/80 mm hg ആണ്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ മരുന്നിന് പുറമെ, ജീവിതശൈലി മാറ്റങ്ങളും (lifestyle changes) സഹായിക്കും. നിങ്ങളോ നിങ്ങളുടെ വേണ്ടപ്പെട്ടവരോ ഈ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടെങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാം.
പതിവ് വ്യായാമം (regular exercising) ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവപ്പെടുന്ന എല്ലാ പ്രായത്തിലുള്ളവരും നിര്‍ബന്ധമായും വ്യായാമം ചെയ്യേണ്ടതുണ്ട്. പതിവായി വ്യായാമം ചെയ്യുന്നത് ഹൃദയത്തിന് ബലം നല്‍കും. ബലമുള്ള ഹൃദയത്തിന് കൂടുതല്‍ രക്തം പമ്പ് ചെയ്യാന്‍ കഴിയും. അതിലൂടെ ധമനികളുടെ സമ്മര്‍ദ്ദം കുറയുന്നു. ധമനിഭിത്തികളുടെ മേലുള്ള രക്തസമ്മര്‍ദ്ദം(hypertension) വര്‍ദ്ധിക്കുന്നത് രക്തസമ്മര്‍ദ്ദ നില ഉയരുന്നതിലേയ്ക്ക് നയിക്കുന്നു.
ലക്ഷണങ്ങളില്ലാത്ത രോഗം
മദ്യപാനവും പുകവലിയും ഒഴിവാക്കുക (cut down smoking, drinking)
പുകവലിയും മദ്യപാനവും എല്ലാവരുടെയും ആരോഗ്യത്തിന് ഹാനികരമാണ്. ഇത് രക്തസമ്മര്‍ദ്ദ നില ഉയരാനും ഹൃദയമിടിപ്പ് കൂടാനും ഇടയാക്കുന്നു. രക്തക്കുഴലുകള്‍ ചുരുങ്ങുന്നതിനും മറ്റും പുകവലി ഇടയാക്കാം.
യോഗ പരിശീലിക്കുക (practice yoga)ഹൈപ്പര്‍ടെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ രക്ത സമ്മര്‍ദ്ദത്തിന് പ്രധാന പങ്കുണ്ട്. സ്ട്രെസ്സ് ഹോര്‍മോണുകളായ കോര്‍ട്ടിസോണ്‍, അഡ്രിനാലിന്‍ തുടങ്ങിയവ ബി.പി കൂട്ടും. നന്നായി ഉറങ്ങുന്നതിലൂടെയും സമ്മര്‍ദ്ദം കുറയ്ക്കുന്നതിലൂടെയും രക്തസമ്മര്‍ദ്ദ നില കുറയ്ക്കാം. യോഗയോ ധ്യാനമോ ചെയ്യുന്നതിലൂടെ നിങ്ങളുടെ മാനസിക ആരോഗ്യത്തെ മെച്ചപ്പെടുത്താം. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഒരു പരിധി വരെ സഹായിക്കും.
Hypertension സവിശേഷ ലക്ഷണങ്ങളൊന്നുമില്ലെന്നതാണ് പ്രശ്നം. രോഗലക്ഷണങ്ങളാണല്ലോ രോഗിയെ ഡോക്‌ടറുടെ അടുത്തെത്തിക്കുന്നതും പരിശോധനയ്ക്ക് പ്രേരിപ്പിക്കുന്നതും. പലരും വിചാരിക്കുന്നതുപോലെ തലവേദനയും തലകറക്കവുമൊന്നും ഹൈപ്പർടെൻഷന്റെ സാധാരണ ലക്ഷണങ്ങളല്ല. രാവിലെ എഴുന്നേൽക്കുമ്പോൾ തലയുടെ പുറകിലായനുഭവപ്പെടുന്ന തലവേദനയും ഹൈപ്പർടെൻഷനുള്ളവരിൽ കാണാറുണ്ട്. കൂടാതെ നെഞ്ചിടിപ്പ്, തലയ്ക്ക് പെരുപ്പ്, ക്ഷീണം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളും ഹൈപ്പർടെൻഷനുള്ളവർ(hypertension) പറയാറുണ്ട്
ഏത് രീതിയിലാണെങ്കിലും ബി.പി. പരിശോധനയെ ഗൗരവത്തോടെ കാണണം
- ബി.പി. പരിശോധിക്കുന്നതിന് 30 മിനിറ്റ് മുൻപായി പുകവലിക്കുകയോ ചായ, കാപ്പി തുടങ്ങിയ പാനീയങ്ങൾ കുടിക്കുകയോ വ്യായാമത്തിലേർപ്പെടുകയോ ചെയ്യരുത്.
- പരിശോധനയ്ക്ക് മുൻപായി അഞ്ചുമിനിറ്റ് പൂർണവിശ്രമമെടുക്കണം.
- മൂത്രശങ്ക ഉണ്ടെങ്കിൽ ടോയ്‌ലറ്റിൽ പോയതിനുശേഷമായിരിക്കണം പരിശോധന.
- നടുനിവർത്തി പുറകുവശം കസേരയിൽ ചാരി ശാന്തമായി ഇരിക്കണം. സംസാരം വേണ്ട.
- പാദങ്ങൾ രണ്ടും തറയിൽ ചവിട്ടണം.
- ബി.പി. പരിശോധിക്കുന്ന കൈ മേശമേൽ വയ്ക്കുക. കൈമുട്ട് ഹൃദയത്തോട് സമനിലയിലായിരിക്കണം.
- ബി.പി. അപ്പാരറ്റസിന്റെ കഫ് (കൈയിൽ കെട്ടുന്ന ഭാഗം) കൈമുട്ടിന് തൊട്ടുമുകളിലായിരിക്കണം.
- വീട്ടിൽവെച്ചുതന്നെ പരിശോധിക്കുമ്പോൾ ഒരുമിനിറ്റ് ഇടവേളയിൽ മൂന്ന് പ്രാവശ്യമാണ് ബി.പി. രേഖപ്പെടുത്തേണ്ടത്. അവസാനത്തെ രണ്ട് റിസൾട്ടുകളുടെ ശരാശരിയായിരിക്കും രക്തസമ്മർദമായി സ്ഥിരീകരിക്കുന്നത്
What to know about high blood pressure
ഹൈപ്പർടെൻഷൻ: കാരണങ്ങൾ
തൊണ്ണൂറ് ശതമാനത്തിലേറെ രോഗികളിലും ഹൈപ്പർ ടെൻഷൻ്റെ കൃത്യമായ കാരണം കണ്ടെത്താൻ കഴിയാറില്ല. ഈ വിഭാഗത്തെ പ്രൈമറി ഹൈപ്പർ ടെൻഷൻ അഥവാ എസൻഷ്യൽ ഹൈപ്പർ ടെൻഷൻ എന്നാണ് വിളിക്കുന്നത്. നിരവധി ബാഹ്യഘടകങ്ങളുടെയും ജനിതക ഘടകങ്ങളുടെയും ഇടപെടലുകൾ മൂലമാണ് രക്തസമ്മർദം ഉയരുന്നതെന്നാണ് നിഗമനം. മറ്റ് രോഗങ്ങൾ ഉൾപ്പെടെ കൃത്യമായ കാരണങ്ങൾ മൂലം രക്ത സമ്മർദം ഉയരുന്നതിനെ സെക്കൻഡറി ഹൈപ്പർ ടെൻഷൻ എന്നുപറയുന്നു
ജീവിതശൈലി നന്നായാൽ
ഹൈപ്പർടെൻഷൻ നിയന്ത്രിക്കാൻ ജീവിതശൈലിയുടെ ആരോഗ്യകരമായ പുനഃക്രമീകരണത്തിനാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ടത്. പ്രീഹൈപ്പർടെൻഷനിൽ (രക്താതിസമ്മർദ പൂർവാവസ്ഥ) ബി.പി. നിയന്ത്രിക്കാൻ ഇതുമാത്രം മതിയാകും.
- പ്രതിദിനം 30-45 മിനിറ്റ് വ്യായാമം ചെയ്യണം. നടപ്പ്, ജോഗിങ്, സൈക്ലിങ് തുടങ്ങിയവ ഗുണകരമാണ്.
- ആരോഗ്യകരമായ ഭക്ഷണരീതി ശീലിക്കണം. പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, മുഴുധാന്യങ്ങൾ തുടങ്ങിയവ ധാരാളമടങ്ങിയ ഡാഷ് ഡയറ്റ് ബി.പി. കുറയ്ക്കാൻ നല്ലതാണ്. അമിതമായി ഉപ്പ്, കൊഴുപ്പ്, പഞ്ചസാര തുടങ്ങിയവ അടങ്ങിയ ഭക്ഷണ വിഭവങ്ങൾ ഒഴിവാക്കണം.
- പ്രതിദിന ഉപ്പ് ഉപയോഗം 5 ഗ്രാമിൽ താഴെ.
- പൊട്ടാസ്യം അടങ്ങിയ ഏത്തപ്പഴം, ഓറഞ്ച്, മുന്തിരി, ഉരുളക്കിഴങ്ങ്, ഇലക്കറികൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
- പുകവലി പൂർണമായി ഒഴിവാക്കണം.
- മദ്യപാനം പരമാവധി ഒഴിവാക്കുക.
- ശരീരഭാരം നിയന്ത്രിക്കണം.
- മാനസിക സമ്മർദം കുറയ്ക്കാൻ യോഗ. മെഡിറ്റേഷൻ എന്നിവ ശീലിക്കാം
120/80 എന്ന മാജിക് നമ്പർ
നമ്മുടെ നോർമൽ ബി.പി. 120/80 ആണ്. ഹൃദയം സങ്കോചിക്കു മ്പോഴുള്ള സിസ്‌റ്റോളിക് മർദമാണ് 120.ഹ്യദയം വികസിക്കുമ്പോഴുളള ഡയസ്‌റ്റോളിക് മർദമാണ് 80. സിസ്‌റ്റോളിക് ബി.പി 120 മുതൽ 139 വരെയും ഡയസ്‌റ്റോളിക് ബി.പി. 80 നും 89 നും ഇടയ്ക്കു വരെയും പ്രീ ഹൈപ്പർ ടെൻഷൻ (രക്താതിസമ്മർദത്തിന് മുമ്പുള്ള അവസ്‌ഥ) ഉളളവർ എന്നു വിളിക്കുന്നു. ബി.പി. 140/90 ന് മുകളിലുളളവരെയാണ് ഹൈപ്പർ ടെൻഷൻ രോഗികളെന്ന് രേഖപ്പെടുത്തുന്നത്.