രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളിൽ ഡിജിറ്റൽ മീഡിയ ഉപയോഗം മിക്കപ്പോഴും ദോഷഫലങ്ങളാണ് (Social Media Addiction)ഉണ്ടാക്കുക. രണ്ടു വയസ്സു മുതൽ അഞ്ചു വയസ്സു വരെയുള്ളു പ്രീസ്കൂൾ പ്രായത്തിലുള്ള കുട്ടികളിൽ ഡിജിറ്റൽ മീഡിയ ഉപയോഗത്തിന് ഗുണവും ദോഷവുമുണ്ടാകാം. അധ്യയനപരമായ പരിപാടികൾക്ക് ഈ പ്രായത്തിൽ ബുദ്ധിവികാസത്തെ ഗുണപരമായി സ്വാധീനിക്കാൻ കഴിയും. അതേസമയം നിശ്ചിത സമയത്തിൽ കൂടുതൽ അനാരോഗ്യകരമായ ഉപയോഗം മസ്തിഷ്കത്തിന്റെ വികാസത്തെ പ്രതികൂലമായി ബാധിക്കും.
സ്കൂൾ പ്രായത്തിലുള്ള കുട്ടികളിലും കൗമാരപ്രായക്കാരിലും അധ്യയനപരമായ പരിപാടികൾക്കായി ഡിജിറ്റൽ മീഡിയ ഉപയോഗിക്കുന്നത് ബുദ്ധിപരമായ ശേഷികളെയും പഠനത്തെയും നല്ല രീതിയിൽ സ്വാധീനിക്കുന്നതായി കണ്ടിട്ടുണ്ട്. കൂടുതൽ സമയം ഡിജിറ്റൽ മീഡിയ ഉപയോഗിക്കുന്ന കുട്ടികളിൽ വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങൾ കൂടുതലാണെന്ന് ചില പഠനങ്ങളുണ്ട്. അതോടൊപ്പം ശ്രദ്ധയും ഏകാഗ്രതയും കുറയുക, സാമൂഹികമായ ഇടപെടലുകളിൽ നിന്ന് പിൻവലിയുക, പെരുമാറ്റ പ്രശ്നങ്ങൾ, അമിതദേഷ്യം എന്നിവയൊക്കെ ഡിജിറ്റൽ മീഡിയയുടെ അമിതോപയോഗവുമായി ബന്ധപ്പെട്ടു കാണാറുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഡിജിറ്റൽ മീഡിയ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം.
സോഷ്യൽ മീഡിയ (social media) ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. സമൂഹ മാധ്യമങ്ങളെ മിതമായി ഉപയോഗിക്കുന്നതിന് പകരം ഇതിന് അടിമകളാകുന്നത് നിരവധി ശാരീരിക, മാനസിക പ്രശ്നങ്ങളുണ്ടാക്കുന്നു. 19 നും 32 നും ഇടയിൽ പ്രായമുള്ള 1,787 മുതിർന്നവരിൽ നിന്നുള്ള സർവേ ഡാറ്റ ഉപയോഗിച്ച് 2016 ലെ ഒരു പഠനത്തിൽ സോഷ്യൽ മീഡിയ ഉപയോഗവും വർദ്ധിച്ച വിഷാദവും(Social Media Addiction) തമ്മിലുള്ള ബന്ധത്തെ കുറിച്ച് സൂചിപ്പിക്കുന്നു.
സോഷ്യൽ മീഡിയ ഉപയോഗം ഉറക്കക്കുറവിനും വിഷാദരോഗത്തിനും(Social Media Addiction) കാരണമാകും.
ഒന്നിലധികം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന്റെ സ്വാധീനത്തെ കുറിച്ച് 2017ൽ ഒരു പഠനം നടത്തി. 7 മുതൽ 11 വരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് 0 നും 2 നും ഇടയിൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നവരേക്കാൾ(Social Media Addiction) വിഷാദവും ഉത്കണ്ഠയും അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠന ഫലങ്ങൾ സൂചിപ്പിക്കുന്നു.
പഠനത്തിൽ ഫേസ്ബുക്ക്, സ്‌നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം എന്നിവ 3 ആഴ്‌ചയ്‌ക്ക് 10 മിനിറ്റ് മാത്രം ഉപയോഗിക്കുന്ന പങ്കാളികൾക്ക് സാധാരണയായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന പങ്കാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ വിഷാദവും ഏകാന്തതയും കുറഞ്ഞതായും കണ്ടെത്തി.
സോഷ്യൽ മീഡിയ (social media) ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. സമൂഹ മാധ്യമങ്ങളെ മിതമായി ഉപയോഗിക്കുന്നതിന് പകരം ഇതിന് അടിമകളാകുന്നത് നിരവധി ശാരീരിക, മാനസിക പ്രശ്നങ്ങളുണ്ടാക്കുന്നു. 19 നും 32 നും ഇടയിൽ പ്രായമുള്ള 1,787 യുഎസിലെ മുതിർന്നവരിൽ നിന്നുള്ള സർവേ ഡാറ്റ ഉപയോഗിച്ച് 2016 ലെ ഒരു പഠനത്തിൽ സോഷ്യൽ മീഡിയ ഉപയോഗവും വർദ്ധിച്ച വിഷാദവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സൂചിപ്പിക്കുന്നു.
സോഷ്യൽ മീഡിയ ഉപയോഗം ഉറക്കക്കുറവിനും വിഷാദരോഗത്തിനും കാരണമാകും. ഒന്നിലധികം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന്റെ സ്വാധീനത്തെ കുറിച്ച് 2017ൽ ഒരു പഠനം നടത്തി. 7 മുതൽ 11 വരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് 0 നും 2 നും ഇടയിൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നവരേക്കാൾ വിഷാദവും ഉത്കണ്ഠയും അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠന ഫലങ്ങൾ സൂചിപ്പിക്കുന്നു.
പഠനത്തിൽ ഫേസ്ബുക്ക്, സ്‌നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം എന്നിവ 3 ആഴ്‌ചയ്‌ക്ക് 10 മിനിറ്റ് മാത്രം ഉപയോഗിക്കുന്ന പങ്കാളികൾക്ക് സാധാരണയായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന പങ്കാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ വിഷാദവും ഏകാന്തതയും കുറഞ്ഞതായും കണ്ടെത്തി.
എപ്പോഴും ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ട്വിറ്ററും നോക്കിയിരിപ്പാണെങ്കിൽ നിങ്ങൾ സോഷ്യൽ മീഡിയ അഡിക്റ്റാണെന്ന് (Social Media Addiction)പറയേണ്ടിവരും. ഇത്തരക്കാർ മറ്റ് പ്രധാന ജോലികൾ മാറ്റിവച്ച ശേഷം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരാണ്. സോഷ്യൽ മീഡിയ ലഭ്യമാകാത്ത സാഹചര്യത്തിൽ ഇവർ നിരാശരാവുകയും ദേഷ്യപ്പെടുകയും ചെയ്‌തേക്കാം. ഇവർ സോഷ്യൽ മീഡിയയ്ക്ക് അടിമപ്പെട്ട് കഴിഞ്ഞതായി വിദഗ്ധർ പറയുന്നു.
നേരിട്ട് പരിചയമില്ലാതെ സോഷ്യൽ മീഡിയയിലൂടെ പരിചയമുള്ളവരുമായുള്ള ബന്ധം നിലനിർത്തിയില്ലെങ്കിൽ “ജീവിതം” നഷ്ടപ്പെടുമെന്ന ഭയമുള്ളവർ നിശ്ചയമായും(Social Media Addiction) സോഷ്യൽ മീഡിയ അഡിക്റ്റാണ്. സ്ഥിരമായി ചാറ്റ് ചെയ്യുന്നവർ ഒരു ദിവസം ഓൺലൈനിൽ വന്നില്ലെങ്കിൽ ഇത്തരക്കാർ അസ്വസ്ഥരാകും. ഇവരുടെ സോഷ്യൽ മീഡിയ ഉപയോഗം പഠനത്തെ പ്രതികൂലമായി ബാധിക്കും. ആരോടെങ്കിലും ഗൗരവമായി സംസാരിക്കുന്ന സമയത്തുപോലും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുന്നവരാണെങ്കിൽ നിങ്ങൾ ഇതിന് (Social Media Addiction)അഡിക്റ്റാണെന്ന് ഉറപ്പിക്കാം.
https://providenceproject.org/resource-hub/tips-for-preventing-social-media-addiction/
കമ്പ്യൂട്ടറിലും ലാപ്ടോപ്പിലും ദീർഘനേരം ജോലി ചെയ്യുന്നവരെ നിരവധി ആരോഗ്യപ്രശ്‌നങ്ങൾ അലട്ടാറുണ്ട്. ഭാരം കൂടുക, നടുവേദന തുടങ്ങിയവയാണ് ഒട്ടുമിക്കപേരെയും അലട്ടുന്ന ആരോഗ്യപ്രശ്നങ്ങൾ. ദീർഘനേരം ഇരിക്കുന്നത് രക്തസമ്മർദം വർധിപ്പിക്കുന്നു. വ്യായാമമില്ലായ്മ രക്തയോട്ടമില്ലായ്‌മയും ഉയർന്ന രക്തസമ്മർദത്തിനും കാരണമാകും. ദീർഘനേരം ഇരിക്കുന്നത് അമിതവണ്ണത്തിനും ഇതുമൂലം ഹൃദ്രോഗമടക്കമുള്ളവയിലേക്ക് നയിക്കുമെന്നും പഠനങ്ങൾ പറയുന്നു. രോഗങ്ങളെ അകറ്റി നിർത്തി ജോലി മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
ഭക്ഷണം വീട്ടിൽ നിന്നാകാം
ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്നതിന് പകരം പരമാവധി വീട്ടിൽ നിന്ന് തന്നെഉച്ചഭക്ഷണം കൊണ്ടുപോകാൻ ശ്രദ്ധിക്കുക. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.
വെള്ളം കുടിക്കാൻ മറക്കരുത്
ജോലിക്കിടയിൽ വെള്ളം ആവശ്യത്തിന് കുടിക്കാൻ മറന്നുപോകുന്നവർ ശ്രദ്ധിക്കുക. ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ധാരാളം വെള്ളം കുടിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും. അനാവശ്യമായി ലഘുഭക്ഷണം കഴിക്കണമെന്ന തോന്നൽ കുറക്കാനും ഇടക്കിടെ വെള്ളം കുടിക്കുന്നത് സഹായിക്കും.
ഇടക്കൊന്ന് എഴുന്നേറ്റ് നടക്കാം
ഡ്യൂട്ടി തുടങ്ങിയത് മുതൽ അവസാനിക്കുന്നത് വരെ ദീർഘനേരം ഇരിക്കുന്നത് പരമാവധി കുറക്കുക. അരമണിക്കൂർ കൂടുമ്പോഴേ അല്ലെങ്കിൽ ഓരോ മണിക്കൂർ കൂടുമ്പോഴേ സീറ്റിൽ നിന്ന് എഴുന്നേറ്റ് അൽപ്പം നടക്കുക. സ്ട്രെച്ചിങ് വ്യായാമങ്ങളും ചെയ്യാം. നിങ്ങളുടെ ഇരിപ്പിന്റെ ദൈർഘ്യം കുറക്കാൻ വാച്ചിൽ ടൈമർ സജ്ജീകരിക്കുന്നതും നല്ലതാണ്.
ഭക്ഷണം കഴിക്കുന്നതിലും വേണം ശ്രദ്ധ
തിരക്കിനിടയിൽ ഓടിപ്പോയി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. വിശക്കുമ്പോൾ സമയത്തിനനുസരിച്ച് ഭക്ഷണം കഴിക്കുക. ഭക്ഷണം ആസ്വദിച്ച് കഴിക്കുക. എല്ലാ ദിവസവും ഒരേ സമയത്ത് ഭക്ഷണം കഴിക്കുക. വയറും മനസും നിറയുന്ന രീതിയിൽ ഭക്ഷണം കഴിക്കുക.
ലളിതം, ലഘുഭക്ഷണം
ജോലിയുടെ ഇടവേളയിൽ കൊറിക്കാനായി ലഘുഭക്ഷണങ്ങൾ പലരും കരുതാറുണ്ട്. മധുര പലഹാരങ്ങളോ,പാക്കറ്റ് ഭക്ഷണങ്ങളോ സ്ഥിരമായി കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കും. ഇതിന് പകരം പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കാം
ബേക്കറി ഭക്ഷണങ്ങള്‍
ബേക്കറി ഭക്ഷണങ്ങള്‍, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, ജങ്ക് ഫുഡ് തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. അതിനാല്‍ ഇവയെല്ലാം ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടര്‍ന്നാല്‍ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അത്തരത്തില്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
നട്സാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും വിറ്റാമിനുകളും ഫൈബറും മറ്റും അടങ്ങിയ നട്സ് കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇതിനായി ബദാം, വാള്‍നട്സ്, അണ്ടിപ്പരിപ്പ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ഓട്സ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ബീറ്റാ ഗ്ലൂക്കനും അടങ്ങിയ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയവയിലെ ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
പയറു വര്‍ഗങ്ങളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
ക്യാരറ്റ്, വെള്ളരിക്ക തുടങ്ങിയവ അടങ്ങിയ സാലഡ് കഴിക്കുന്നതും കൊളസ്ട്രോള്‍ കൂടാതിരിക്കാന്‍ സഹായിക്കും.
ഫൈബര്‍ അടങ്ങിയ പഴങ്ങള്‍ കൊണ്ടുള്ള സാലഡുകള്‍ കഴിക്കുന്നതും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.
പോപ്കോണ്‍ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ കഴിക്കുന്നതും കൊളസ്ട്രോള്‍ കൂടാതിരിക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാകും നല്ലത്.