ഫാറ്റി ലിവർ(Fatty liver)
ഈയിടെയായി ഏറ്റവുമധികം പേരിൽ ഡയഗ്നോസ്ചെയ്യുന്ന ഒരവസ്ഥ യാണ് Fatty liver. ഇതുള്ളവരെ രോഗി എന്ന് വിളിക്കാൻ സാധിക്കില്ല എങ്കിലും സൂക്ഷിച്ചില്ലെങ്കിൽ രോഗമായി തീരാൻ സാധ്യതയുണ്ട്. ഏറെ പ്രതിരോധമാർഗ്ഗ ങ്ങളുള്ള ഒരവസ്ഥയാണ് ഫാറ്റി ലിവർ.
എല്ലാ Fatty liver ഒരു പോലെയല്ല. പലരിലും തുടക്കത്തിൽ തന്നെ ജീവിത ശൈലി നന്നായി നിയന്ത്രിച്ചാൽ പിന്നീട് മരുന്നോ മറ്റു ചികിത്സകളോ ഇല്ലാതെ തന്നെ ആരോഗ്യം നിലനിർത്താനാകും എന്നാൽ മറ്റു ചിലരിൽ കൊഴുപ്പിനോടൊപ്പം കരളിൽ നീർക്കെട്ട് (inflammation) ഉണ്ടായി വരാറുണ്ട്. അതിന് നാഷ് (N എന്നാണ് പറയാറ്. ഇക്കൂട്ടരിൽ കരളിൻ് ബയോപ്സി എടുത്തു നോക്കിയാൽ കരൾ കോശങ്ങൾക്കിടയിൽ വെളുത്ത രക്ത അണുക്കൾ (WBC) ധാരാളമായി കാണപ്പെ ടും, നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ ഇക്കൂട്ടരിൽ ചിലർക്ക് പിന്നീട് ഫൈബ്രേ സിസ് എന്നു വിളിക്കുന്ന രോഗാവസ്ഥ ഉണ്ടാകുന്നു. അതിനു ശേഷം ലിവർ സിറോസിസ്
കരളിലിന്റെ പല സ്റ്റേജിലുള്ള രോഗാവസ്ഥയെ എളുപ്പം മനസിലാക്കാനാ യി നമുക്കു സുപരിചിതമായ, ലളിതമായ ഒരു ഉദാഹരണം കൊണ്ടു വിശദീകരിക്കാം.
നല്ല ആരോഗ്യമുള്ള കരൾ, ഫ്രഷ് ആയി ഉണ്ടാക്കിയ ഒരു മൃദുവായ (സോഫ്റ്റായ) അലുവ ആണെന്നു സങ്കൽപ്പിക്കുക. അതിൽ എണ്ണമയം കൂടിയാൽ അതിനെ ഫാറ്റി ലിവർ എന്നു കരുതാം. ഇനി, മേൽപ്പറഞ്ഞ അലുവ ഉണ്ടാക്കുമ്പോൾ അബദ്ധത്തിൽ അല്പം ചകിരി കൂടി ഉള്ളിൽ കലർന്നാൽ എങ്ങനെ യിരിക്കും? അതാണ് ഫൈബ്രോസിസ് .
ഇതു ക്രമേണ വർദ്ധിച്ചാൽ പിന്നീട് സിറോസിസിനുള്ള പുറപ്പാടായി. ഒടുവിൽ വിറങ്ങലിച്ച് ഉണങ്ങിയ തൊണ്ടു പോലെ ആകുന്നതാണ് ലിവർ സിറോസിസ്.
ലിവർ സിറോസിസ് ഉള്ള വ്യക്തികളിൽ പിൽക്കാലത്ത് കരൾ കാൻസറിനുള്ള സാധ്യത കൂടുതലാണ്. മദ്യം, കരളിനെ ബാധിക്കുന്ന ചില വൈറസുകൾ എന്നിവ യ്ക്കു പുറമേ ലിവർ കാൻസറിൻ്റെ ഒരു പ്രധാന കാരണമാണ് ഫാറ്റി ലിവർ അഥവാ നൺ ആൽക്കഹോളിക് ഫാറ്റി വിലർ ഡിസീസ് (non alcoholic fatty liver disease). ലോക മെമ്പാടുമുള്ള കണക്കുകൾ നോക്കുമ്പോൾ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരു പ്രധാന കാരണവും ഈ ഗണത്തിൽ പെട്ട കരൾ രോഗമാണ്.
കരൾ രോഗത്തിൻ്റെ ഒരു സവിശേഷത,തുടക്കത്തിൽ മിക്കവർക്കും തന്നെ യാതൊരു വിധത്തിലുള്ള ലക്ഷണവും ഉണ്ടാകാറില്ല എന്നുള്ളതാണ്. തുടക്കത്തിൽ മാത്രമല്ല, പലപ്പോഴും സിറോസിസ്സ്‌റ്റേജ് ആയാലും ചിലർക്ക് ബാഹ്യമായരോഗലക്ഷണങ്ങൾ അനുഭവപ്പെടണം എന്നില്ല. മാത്രമല്ല, രക്തപരിശോധനയിൽ പ്രകടമായ മാറ്റവും ഉണ്ടാകണം എന്നുമില്ല.
അതുകൊണ്ടുതന്നെ, മറ്റെന്തെങ്കിലും ഒരാവശ്യത്തിനു വേണ്ടി ചെയ്യുന്ന സ്കാനി ലും രക്തപരിശോധനയിലും കമ്പനി ആവശ്യത്തിനായി ചെയ്യുന്ന ചെക്കപ്പുക ളിലും മറ്റുമാണ് ആദ്യമായി ഇത് ശ്രദ്ധയിൽ പെടുക.
മദ്യപാനം മൂലമല്ലാത്ത Fatty liver ഉള്ളവരിൽ ചിലർക്കു മാത്രമേ മേൽപ്പറ ഞ്ഞ ഗുരുതരമായ അവസ്ഥകൾ പിൽക്കാ ലത്ത് ഉണ്ടാവാറുള്ളൂ, അതിനാൽ ഫാറ്റി ലിവർ ഉണ്ടെന്നറിഞ്ഞ് പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. തുടക്കത്തിൽ അൽപം ശ്രദ്ധിച്ചാൽ പിൽക്കാലത്തു പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും.
ഫാറ്റി ലിവർ ഒരിക്കലും ഒറ്റയ്ക്ക് നില നിൽക്കുകയില്ല. ഒപ്പം ശരീരത്തിൽ മറ്റു പ്രശ്നങ്ങളും ഉണ്ടാവാൻ നല്ല സാധ്യത യുണ്ട്. ഉദാഹരണത്തിന് അമിതവണ്ണം, കുടവയർ ബിപി ,പ്രമേഹം , ഹൃദ്രോഗം അസിഡിറ്റി ,രക്തത്തിൽ അമിതമായ കൊഴുപ്പും കൊളസ്ട്രോളും ,യൂറിക് ആസിഡ് മുതലായവ കണ്ടുവരുന്നു.. അതിനാൽ ഫാറ്റി ലിവർ ശ്രദ്ധ യിൽ പെട്ടാൽ വിശദമായ പരിധോധന വേണ്ടതാണ്. ‘സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ടെടുക്കേണ്ട അവസ്ഥ ഉണ്ടാകാതിരിക്കാൻ’ ഇതു സഹായിക്കും. ഇവയിൽ പലതും ബാഹ്യ ലക്ഷണങ്ങൾ ഇല്ലാത്തവയാണ്. അത് കൊണ്ട് ‘ഇപ്പോൾ അസുഖമൊന്നും തോന്നുന്നില്ലല്ലോ, എന്തെങ്കിലും സുഖക്കേട് തോന്നിയാൽ മാത്രം നോക്കിയാൽ പോരേ’ എന്നുള്ള നിലപാട് തെറ്റാണ്. മേൽപ്പറഞ്ഞ സംഗതികളൊക്കെയും തന്നെ നേരത്തെ കണ്ടെത്തി ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്താൻ സാധിച്ചാൽ തന്നെ വളരെ നല്ല ഒരു ഭാവി പ്രതീക്ഷിക്കാം. അതിനു വിപരീതമായി ‘ഇതിലൊന്നും ഒരു കാര്യമില്ല’ എന്നുള്ള നിലപാടെടുത്താൽ ചിലപ്പോൾ പിൽക്കാലത്തു ഭാരിച്ച ചിലവുള്ള ചികിത്സ വേണ്ടി വന്നേക്കാം.
വൈകിയ ഘട്ടത്തിൽ എടുക്കുന്ന ചികിത്സകൾ പ്രതീക്ഷിക്കൊത്ത് ഫലിച്ചില്ലെന്നും വരാം. ഫാറ്റി ലിവർ മാറ്റാനുള്ള ഒറ്റമൂലികൾ അല്ലെങ്കിൽ കുറുക്കുവഴികൾ ഇല്ല, ധാരാളം തട്ടിപ്പുകൾ ഈ പേരിൽ നടക്കുന്നുണ്ട് എന്നറിയുക തക്കതായ യോഗ്യതയുള്ള ഒരു ഡയറ്റീഷ്യൻ്റെ സഹായത്തോടു കൂടിയുള്ള ഭക്ഷണത്തിനുള്ള അമിതസത്തി പതിവായ വ്യായാമവും ശരീരഭാരം നിയന്ത്രിക്കലും മദ്യപാനം ആണ് ഫാറ്റി ലിവറിൻ്റെ ഒഴിവാക്കലും ചികിത്സകൾ. സോഷ്യൽ മീഡിയയിൽ ലാഭേച്ഛയോടു കൂടിയുള്ള പല അവകാശ വാദങ്ങളും ഉണ്ടെങ്കിലും മരുന്നുകൾ ഒഴിവാക്കിയുള്ള ചികിത്സയാണ് (uncomplicated) ഫാറ്റി ലിവറിന് ഔദ്യോഗിക മായി നിഷ്കർഷിച്ചിട്ടുള്ളത്.
വിശദമായ പരിശോധനയ്ക്കു ശേഷം ചില രോഗികൾക്ക് അവരവരുടെ അവസ്ഥ യ്ക്കനുസരിച്ച് ഡോക്ടർമാർ ചില മരുന്നു കൾ കുറിക്കാനിടയുണ്ട്. തുടർച്ചയായ ഫോളോ അപ്പ് വേണ്ടിവരുന്ന ഒരവസ്ഥ യാണ് ഫാറ്റി ലിവർ. ശരീരഭാരം നിയന്ത്രി ച്ചു നിർത്തുന്നതിലാണ് കാര്യം.
കുടുംബത്തിൽ മറ്റാർക്കെങ്കിലും ഗുരുതരമായ കരൾ രോഗം വന്നിട്ടുണ്ട ങ്കിൽ ഇക്കാര്യം ഡോക്ടറോട് പറയാൻ മറക്കരുത്, ഇവരിൽ പ്രത്യേക ടെസ്റ്റുകൾ വേണ്ടി വന്നേക്കാം.
അസിഡിറ്റി
ഗ്യാസ്ട്രോ ക്ലിനിക്കിൽ വരുന്ന രോഗികളിൽ ഒരു നല്ല ശതമാനം പേരും അസിഡിറ്റി മൂലം ബുദ്ധിമുട്ടനുഭവപ്പെടു ന്നവരാണ്. ‘അസിഡിറ്റി’ എന്ന് പൊതുവെ പറയുമെങ്കിലും ഇത് ഒരൊറ്റ രോഗം ആണ് എന്നു പറയാൻ സാധിക്കില്ല. അനേകം രോഗാവസ്ഥകൾ അടങ്ങിയ ഒരു സമുച്ചയമാണ് എന്ന് വേണമെങ്കിൽ പറയാം. GERD എന്നു വിളിക്കാറുള്ള (gastroesophageal reflux disease), ഡിസ്പെപ്സിയ (functional dyspesia)അഥവാ ദഹനക്കുറവ്, എച്ച് പൈലോറി അണുബാധ, അൾസർ ഇവയെല്ലാം അസിഡിറ്റിയുടെ കുടക്കീഴിൽ വരുന്നു.
പല കാരണങ്ങൾ ഉള്ള ഒരു പ്രശ്നം തന്നെയാണ് അസിഡിറ്റി. പ്രധാനമായും ക്രമമില്ലാത്ത ഭക്ഷണരീതി, കോളകൾ മുതലായ ജങ്ക് ഫുഡിന്റെ ഉപയോഗം. അമിതയായി കാപ്പി കുടിക്കുക. പുകവലി, ഉറക്കക്കുറവ്, മാനസിക പിരിമുറുക്കം, വ്യായാമക്കുറവ്, അസമയത്തുള്ള ആഘോഷ ഭക്ഷണം, രുചിയെ മാത്രം മുൻനിർത്തിയുള്ള ആർത്തിയോടെയു ആഹാരരീതി (handemic എന്ന് ഇതിന ഇംഗ്ളീഷിൽ പറയും), ഭക്ഷണരീതിയിൽ പൊടുന്നനെ ഉണ്ടാക്കുന്ന മാറ്റങ്ങൾ ഇതെല്ലാം തന്നെ അസിഡിറ്റിക്ക് കരണമാകാറുണ്ട്.
പുളിച്ചു തികട്ടൽ, നെഞ്ചെരിച്ചിൽ, അമിതമായ എമ്പക്കം, ആയാസപ്പെടാതെ യുണ്ടാകുന്ന നഞ്ചുവേദന, വയറുവേദന, വയറുവീർക്കൽ അങ്ങനെ പലരിലും പല ലക്ഷണങ്ങൾ കണ്ടു വരുന്നു. ആമാശയ ത്തിലെ അമ്ലാംശം അറിയാതെ ഇടയ്ക്കിട നിക്ക് തൊണ്ടയിൽ എത്തുന്നതിനാൽ ചിലരിൽ വിട്ടുമാറാത്ത ചുമ, ആസ്താ ലക്ഷണങ്ങൾ, സംസാരിക്കുമ്പോൾ ശബ്ദത്തിലുള്ള മാറ്റം ഇവ കണ്ടുവരുന്നു.
സ്ഥിരമായി ഇത്തരം ലക്ഷണങ്ങൾ ഉള്ളവർ ഡോക്ടറെ കാണുക തന്നെ വേണം. എന്തെന്നാൽ, ലക്ഷണത്തെ മാത്രം ചികിത്സിച്ചാൽ പോരാ, കൃത്യമായ രോഗനിർണയം പ്രധാനമാണ്. അതിനാൽ തുടക്കത്തിൽ സ്വയം ചികിത്സ ഒഴിവാക്കു ന്നതാണ് നല്ലത്.
ഭക്ഷണം, ജോലി, വ്യായാമം, ഉറക്കം എന്നിവ ഉൾപ്പെടെയുള്ള ജീവിതശൈലി യിൽ ഏറെ നിയന്ത്രണങ്ങൾ വേണ്ടി വരും. ഇവരിൽ ചിലർക്ക് എൻഡോസ്കോപ്പി പരിശോധനയും വേണ്ടി വന്നേയ്ക്കാം.
റെഡ് ഫ്ലാഗ് സിംപ്റ്റംസ് അഥവാ ഗ്യാസ്ട്രോ എൻ്ററോളജിയിലെ അപായ ലക്ഷണങ്ങൾ
- സ്ഥിരമായ വിശപ്പില്ലായ്‌മ വിഴുങ്ങുമ്പോൾ തടസ്സം അല്ലെങ്കിൽ വേദന അനുഭവപ്പെടുക
- കഴിച്ച ഭക്ഷണം സ്ഥിരമായി ഛർദിച്ചു പോകുക
- അപ്രതീക്ഷിതമായി ഭാരം കുറയുക
- വിട്ടുമാറാത്ത അല്ലെങ്കിൽ കഠിനമായ വയറുവേദന
- മഞ്ഞപ്പിത്തം
- ഛർദ്ദിയിലോ ശോധനയിലോ രക്തം കാണപ്പെടുക
വയർ ഒഴിയാൻ മുൻപില്ലാതിരുന്ന, വിട്ടുമാറാത്ത തടസ്സം അനുഭവപ്പെടുക മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഉള്ളവർക്കെല്ലാം എന്നില്ല എങ്കിലും, കുഴപ്പമില്ല എന്നുറപ്പാക്കാൻ തേടേണ്ടതാണ്. ഗുരുതരമായ യ രോഗങ്ങൾ ഉണ്ടാവണം താൻ ഡോക്ടറെ കണ്ട് ഉപദേശം തേടേണ്ടതാണ്.
നടക്കാവിൽ ഹോസ്പിറ്റൽ വളാഞ്ചേരി
വയറുസംബന്ധമായ എല്ലാ അസുഖങ്ങൾക്കും ഗ്യാസ്ട്രോഎന്ററോളജി വിഭാഗത്തിൽ
ഡോ. ഫഹദുസ്സമാന്റെ സേവനം എല്ലാ ചൊവ്വാഴ്കളിലും വൈകുന്നേരം 4 30 മുതൽ 6 30 വരെ ലഭ്യമാണ്
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ☎️
9946147238
9946174038
8136912910
Please Read Also:https://nadakkavilhospital.com/2024/03/28/appendicitis-symptoms/