WIMA

ലോക വനിതാ ദിനത്തോടനുബന്ധിച്ച് WIMA വളാഞ്ചേരി ബ്രാഞ്ച് സൗഹൃദ കൂട്ടായ്മ വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റൽ വെച്ച് നടന്നു.

ഡോ.ഇന്ദിര വേണുഗോപാൽ, ഡോക്ടർ സുബൈദ, വളാഞ്ചേരിക്കാരുടെ ഡോക്ടറായ ഗോവിന്ദൻ ഡോക്ടറുടെ ഭാര്യ വസന്ത ഗോവിന്ദൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.

വർണ്ണശബളമായ പരിപാടിയിൽ പ്രമുഖ വനിത ഡോക്ടർമാർ പങ്കെടുത്തു.
WIMA വളാഞ്ചേരി ബ്രാഞ്ച് പ്രസിഡൻറ് ഡോക്ടർ അനു റിയാസ്, ഡോ. ബസ്മ ജമാൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

ചടങ്ങിൽ ആരോഗ്യ രംഗത്ത് പ്രമുഖ ഡോക്ടർമാരെ ആദരിക്കുകയും കലാ കായിക പരിപാടികൾ , വിവിധ തരം ഗെയ്മുകളും അരങ്ങേറുകയും ചെയ്തു.