ശീതളപാനീയങ്ങള്‍ (Soft drinks)- അതും സോഡ പോലുള്ളവ- എന്നുവച്ചാല്‍ കാര്‍ബണേറ്റഡായ ശീതളപാനീയങ്ങള്‍ ആണ് ഏറ്റവും അപകടം. എന്തെല്ലാമാണ് ഇത് ആരോഗ്യത്തോട് ചെയ്യുന്നത് എന്ന് കൂടി മനസിലാക്കൂ

വേനൽക്കാലമെന്നോ ശൈത്യകാലമെന്നോ വ്യത്യാസമില്ലാതെ അമിതമായി ശീതളപാനീയങ്ങൾ കുടിക്കുന്നത് ചിലരുടെ ശീലമാണ്. വെള്ളം കുടിക്കുന്നതിനേക്കാൾ കൂടുതൽ പഞ്ചസാര നിറഞ്ഞ ഇത്തരം പാനീയങ്ങൾ കുടിക്കുന്നവരും ഏറെയാണ്. എന്നാൽ ഈ ശീലം ശരീരഭാരം വർധിപ്പിക്കുക മാത്രമല്ല, മാരകമായ രോഗങ്ങൾക്ക് വരെ കാരണമായേക്കുമെന്ന് പഠനങ്ങൾ പറയുന്നു.

അമേരിക്കയിലെ ഇന്ത്യൻ ഗവേഷകർ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ ശീതളപാനീയങ്ങൾ കഴിക്കുന്ന പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്കാണ് ദോഷം ചെയ്യുമെന്ന് പറയുന്നു. സ്ഥിരമായി ശീതളപാനീയങ്ങൾ കഴിക്കുന്ന സ്ത്രീകൾക്ക് കരൾ കാൻസർ, കരൾ വീക്കം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

ബ്രിഗാമിലെയും വിമൻസ് ഹോസ്പിറ്റലിലെയും ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്. ആർത്തവവിരാമം നേരിടുന്ന 98,786 സ്ത്രീകളിലാണ് പഠനം നടത്തിയത്. ദിവസേന ഒന്നോ അതിലധികമോ ശീതളപാനീയങ്ങൾ കഴിക്കുന്ന സ്ത്രീകൾക്ക് കരൾ കാൻസർ വരാനുള്ള സാധ്യത 85 ശതമാനവും കരൾ വീക്കം മൂലമുള്ള മരണത്തിനുള്ള സാധ്യത 68 ശതമാനവും കൂടുതലാണെന്ന് കണ്ടെത്തിയെന്നും പഠനം പറയുന്നു.

എന്തുകൊണ്ട് സ്ത്രീകളിൽ?

പഞ്ചസാര കൂടുതലായി അടങ്ങിയ പാനീയങ്ങൾ പതിവായി കഴിക്കുന്നത് സ്ത്രീകളിൽ ഫൈബ്രോസിസ്, സിറോസിസ്, വിട്ടുമാറാത്ത കരൾ വീക്കം എന്നിവയ്ക്ക് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. ഒരു സാധാരണ ശീതളപാനീയത്തിന്റെ 600 മില്ലി കുപ്പിയിൽ ഏകദേശം 16 പായ്ക്കറ്റ് പഞ്ചസാരയുണ്ടാകും. ഇതുവഴി അമിതമായി കലോറികൾ ശരീരത്തിലെത്തുകയും ചെയ്തു.ഇത് അമിതഭാരത്തിനും പൊണ്ണത്തടിക്കും കാരണമാകും. സ്തന, പാൻക്രിയാറ്റിക്, കരൾ കാൻസറുകൾക്കും ഇത് കാരണമായേക്കും.

കൂടാതെ, ഈ പാനീയങ്ങളിൽ ചിലതിൽ കാൻസറിന് കാരണമാകുന്ന ബെൻസീൻ, 4-മെഥൈലിമിഡാസോൾ തുടങ്ങിയ രാസവസ്തുക്കളുടെ അളവ് വളരെ കുറവാണ്. മധുരമുള്ള പാനീയങ്ങൾ അമിതമായി ഉപയോഗിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിപ്പിക്കാൻ കാരണമാകുന്നു.

കരൾ കാൻസറിന്റെ ലക്ഷണങ്ങൾ

കരൾ കാൻസറിന് അതിന്റെ പ്രാരംഭ ഘട്ടത്തിൽ യാതൊരു ലക്ഷണങ്ങളും കാണിക്കില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ ചിലരിൽ വയറിന്റെ വലതുഭാഗത്ത് വേദന, വലതു തോളിനടുത്ത് വേദന, മഞ്ഞപ്പിത്തം, അകാരണമായി ശരീരഭാരം കുറയുക, ഓക്കാനം, വിശപ്പില്ലായ്മ, ക്ഷീണം, മൂത്രത്തിന് ഇരുണ്ട നിറം തുടങ്ങിയവ ലക്ഷണങ്ങളായി കാണാറുണ്ട്.

Soft drinks

ചിലര്‍ക്ക് ശീതളപാനീയങ്ങള്‍ കഴിക്കാതിരിക്കാൻ സാധിക്കാറില്ല. എന്നുവച്ചാല്‍ എല്ലാ ദിവസവുമെന്ന പോലെ ശീതളപാനീയങ്ങള്‍ കഴിക്കുന്നവര്‍. ഒരു ‘അഡിക്ഷൻ’ തന്നെയാണ് ഇതും. എന്നാല്‍ ഇങ്ങനെ പതിവായി ശീതളപാനീയങ്ങള്‍ കഴിക്കുന്നത് നിങ്ങളെ അല്‍പാല്‍പമായി കൊന്നുകളയുകയാണ് ചെയ്യുന്നത്. മിക്കവരും ഇതെക്കുറിച്ച് ബോധവാന്മാരല്ല എന്നതാണ് സത്യം.

  • ഏറ്റവുമധികം പേര്‍ പരാതിപ്പെടുന്ന ആരോഗ്യപ്രശ്നമാണ് വണ്ണം കൂടുന്നുവെന്നത്. ഇതുതന്നെയാണ് ശീതളപാനീയങ്ങല്‍ പതിവായി കഴിക്കുന്നത് കൊണ്ടുള്ളൊരു ദോഷം. ശീതളപാനീയങ്ങളില്‍ അടങ്ങിയിട്ടുള്ള ഷുഗര്‍ ആണ് ഇതിന് കാരണമാകുന്നത്. അത്രമാത്രം ഷുഗര്‍ ആണ് ഇവയിലെല്ലാമുള്ളത്. ഉയര്‍ന്ന കലോറിയാണ് ശീതളപാനീയത്തില്‍ മധുരത്തിനായി ചേര്‍ക്കുന്ന ഹൈ ഫ്രക്ടോസ് കോണ്‍ സിറപ്പും മറ്റ് മധുരങ്ങളും കൂടിച്ചേര്‍ന്നുണ്ടാക്കുന്നത്. 
  • ഇത്രകണ്ട് മധുരം എന്ന് പറയുമ്പോള്‍ തന്നെ അതുണ്ടാക്കുന്ന അടുത്ത അപകടം ഊഹിക്കാമല്ലോ. പ്രമേഹം അഥവാ ഷുഗര്‍ തന്നെ രണ്ടാമത്തെ വെല്ലുവിളി. അല്ലെങ്കിലേ ഇന്ത്യ ലോകത്തിന്‍റെ പ്രമേഹ- ക്ലബ്ബ് എന്നാണ് അറിയപ്പെടുന്നത്. അത്രമാത്രം പ്രമേഹരോഗികളാണ് ഓരോ വര്‍ഷവും ഇവിടെ പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കുട്ടികളില്‍ പോലും പ്രമേഹത്തിന് വലിയ സാധ്യത സൃഷ്ടിക്കുന്ന ഒന്നാണ് ശീതളപാനീയങ്ങള്‍.
  • സോഡ കലര്‍ന്ന പാനീയങ്ങള്‍ ഏതുമാകട്ടെ, അവയുടെ പതിവായ ഉപയോഗം തീര്‍ച്ചയായും പല്ലുകളുടെ ആരോഗ്യം നശിപ്പിക്കും. ഇനാമല്‍ കേടായിപ്പോകാനും, പല്ലിന് പോടുണ്ടാകാനും, പല്ല് പൊട്ടിപ്പോകാനുമെല്ലാം ഇത് കാരണമാകും. 
Colorful Soft drinks macro shot
  • പല്ലിന്‍റ ആരോഗ്യം ബാധിക്കപ്പെടുന്നത് പോലെ തന്നെ എല്ലുകളുടെ ആരോഗ്യവും ഇതിനാല്‍ ബാധിക്കപ്പെടുന്നു. പല പാനീയങ്ങളിലും അടങ്ങിയിരിക്കുന്ന ‘ഫോസ്ഫോറിക് ആസിഡ്’ നമ്മള്‍ കഴിക്കുന്ന മറ്റ് ഭക്ഷണങ്ങളിലൂടെ കിട്ടുന്ന കാത്സ്യത്തെ ശരീരം സ്വീകരിക്കുന്നതിനെ തടയുന്നു. ഇതാണ് എല്ലുകള്‍ക്ക് ‘പണി’യാകുന്നത്.
  • ഹൃദയാരോഗ്യത്തെയും പതിവായ ശീതളപാനീയങ്ങളുടെ ഉപയോഗം ബാധിക്കാം. മധുരം അമിതമാകുന്നത് ബിപി (രക്തസമ്മര്‍ദ്ദം)യിലേക്ക് നയിക്കുകയും അത് ഹൃദയത്തെ ബാധിക്കുകയുമാണ് ചെയ്യുന്നത്. 
  • കരളിന്‍റെ ആരോഗ്യവും ശീതളപാനീയങ്ങളുടെ അമിതോപയോഗം മൂലം ബാധിക്കപ്പെടാം. ശരീരത്തിലെത്തുന്ന ഷുഗറിനെ ദഹിപ്പിച്ചെടുക്കേണ്ട ബാധ്യത കരളിനാണ്. എന്നാല്‍ മധുരം അനിയന്ത്രിതമായി അകത്തെത്തുമ്പോള്‍ സ്വാഭാവികമായും കരളിന് സമ്മര്‍ദ്ദമേറുന്നു. ഇത് ക്രമേണ നോണ്‍- ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ പോലുള്ള രോഗത്തിലേക്ക് നയിക്കാം. 
  • ശീതളപാനീയങ്ങള്‍ അമിതമായി ഉപയോഗിക്കുന്നവരില്‍ പതിവായി കണ്ടുവരുന്ന മറ്റൊരു പ്രസ്നമാണ് ഉറക്കമില്ലായ്മ, അല്ലെങ്കില്‍ സുഖകരമായ ഉറക്കം ലഭിക്കാത്ത അവസ്ഥ. ഉറക്കം ശരിയായില്ലെങ്കില്‍ അത് ക്രമേണ ഒരുപിടി ശാരീരിക- മാനസിക പ്രശ്നങ്ങളിലേക്കാണ് നമ്മെ നയിക്കുക.

വേനല്‍ കടുക്കുന്നതോടെ ശീതളപാനീയങ്ങളുടെ വില്‍പനയും ക്രമാതീതമായി വര്‍ധിക്കുകയാണ്. വേനല്‍ ചൂടിലെ യാത്രാവേളകളില്‍ നാമറിയാതെ നമ്മെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ് കൊച്ചുകൊച്ചു ശീതളപാനീയ കടകള്‍. കരിമ്പിന്‍ ജ്യൂസ,് ഇളനീര്‍, കുലുക്കി സര്‍ബത്ത് അടക്കമുള്ള പാനീയങ്ങള്‍ ഇവയില്‍ പെടുന്നതാണ്. ചൂടിനെ തീവ്രതയില്‍ നാം അറിയാതെ ഇത്തരം പാനീയങ്ങള്‍ കഴിക്കാന്‍ നിര്‍ബന്ധിതമാവുന്നു.

അതുപോലെ കുട്ടികള്‍ ആകര്‍ഷിക്കപ്പെടുന്ന മറ്റൊന്നാണ് വിവിധ വര്‍ണ്ണങ്ങളിലുള്ള ഐസ് പെട്ടികള്‍. നമുക്ക് ചുറ്റിലുമുള്ള ആബാലവൃദ്ധം ജനങ്ങളും ഇതിന്‍റെ ഉപഭോക്താക്കളാണ്. പിന്നെ തന്‍റെ രക്ഷിതാക്കള്‍ തന്നെ തന്‍റെ അഞ്ചും പത്തും വയസ്സുള്ള പിഞ്ചോമനകള്‍ക്ക് ഓറഞ്ചും പച്ചയും ചുവപ്പും നിറങ്ങള്‍ യഥേഷ്ടം ചേര്‍ത്തിട്ടുള്ള ഇത്തരം പാനീയങ്ങള്‍ വാങ്ങിച്ചു നല്‍കാറുണ്ട്. നല്ല ആരോഗ്യത്തിന് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്. എന്നാല്‍ 100% സാക്ഷരരായ നമ്മുടെ കേരളത്തില്‍ ഇത്തരം പാനീയങ്ങളുടെ വില്‍പനകള്‍ തിമിര്‍ക്കുകയാണ് എന്ന് നാം തിരിച്ചറിയണം.

ഇത്തരം പാനീയങ്ങളില്‍ ചേര്‍ക്കാന്‍ കേരളത്തില്‍ ഉപയോഗിക്കുന്ന ഐസുകളില്‍ പകുതിയിലധികവും ഭക്ഷ്യയോഗ്യമല്ല. ശുദ്ധജലത്തില്‍ തയ്യാറാക്കുന്ന ഐസുകള്‍ ക്ക് പകരം മത്സ്യം സൂക്ഷിക്കാനുപയോഗിക്കുന്ന വിലകുറഞ്ഞ ഐസുകള്‍ ആണ് ഉപയോഗിച്ചുവരുന്നത്.എങ്കിലും വിവിധ നിറങ്ങളുടെയും രുചികളുടെയും മാസ്മരിക ലോകത്തേക്ക് നാമറിയാതെ ആകര്‍ഷിക്കപ്പെട്ടു പോകുന്നു.

ഏറെ കമ്പോള വല്‍ക്കരിക്കപ്പെടുന്ന ഈ ആധുനികകാലത്ത് നാം നമ്മുടെ പഴമയെ മറന്നുകൊണ്ട് പുതിയ ശൈലികള്‍ക്ക് പുറമേ പോകാറുണ്ട്. എന്നാല്‍ അത് വരും തലമുറയെ എത്രത്തോളം സ്വാധീനിക്കപ്പെടുന്നു എന്ന് നാം ചിന്തിക്കാറില്ല. അധികം പുളിയില്ലാത്ത മോരില്‍ നാം ഉപ്പും നാരകത്തിലയും ഇഞ്ചിയുമൊക്കെ ചേര്‍ത്ത് ഉണ്ടാക്കി കലത്തില്‍ സൂക്ഷിച്ചുവച്ച് ഉണ്ടാക്കുന്ന സംഭാരം ഏതു ദാഹത്തെയും നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാന്‍ പര്യാപ്തമാണ്. എന്നാല്‍ നാം എത്ര പേര്‍ ഇത് നമ്മുടെ കുട്ടികള്‍ക്ക് ഈ വേനല്‍ക്കാലത്ത് നല്‍കാറുണ്ട്. കസ്കസ് ഇട്ടു വെച്ച നാരങ്ങാവെള്ളം, നന്നാറി സര്‍ബത്ത്, തേന്‍വെള്ളം മറ്റു പഴച്ചാറുകള്‍ എന്നിവയും നമുക്ക് വീട്ടില്‍ നിര്‍മ്മിച്ച സൂക്ഷിക്കാവുന്നതാണ്.വേനല്‍ക്കാലത്ത് സുലഭമായി ലഭിക്കുന്ന നാടന്‍ മാങ്ങകള്‍ ചക്കപ്പഴം തുടങ്ങിയവയും വേനല്‍ ചൂടിനെ പ്രതിരോധിക്കാന്‍ അത്യുത്തമമാണ്.

പ്രത്യേകിച്ച് യാത്രാവേളകളില്‍ കുടിവെള്ളം എപ്പോഴും കയ്യില്‍ കരുതുക. വെയിലത്ത് നടക്കേണ്ടി വരുമ്പോള്‍ കുട തീര്‍ച്ചയായും ഉപയോഗിക്കുക. കുട്ടികള്‍ക്ക് സ്നാക്സുകള്‍ക്ക് പകരം പഴങ്ങളില്‍ ഏതെങ്കിലും ഒന്നു നല്‍കുക.
അമിത വെയിലുള്ള സമയത്ത് ഒഴിവാക്കാന്‍ പറ്റുന്ന യാത്രകള്‍ ഒഴിവാക്കുക.

https://www.manoramaonline.com/health/healthy-food/sugary-drinks-can-dangerous-bad-health-effects.html