ആരോഗ്യരംഗത്ത് മികവാർന്ന പ്രവർത്തനം കാഴ്ചവച്ച് മുന്നേറുന്ന നടക്കാവിൽ ഹോസ്പിറ്റലിൽ അത്യാധുനിക ടെക്നോളജിയായ MRI (1.5 TESLA) സ്കാനിങ്ങും,വിപുലീകരിച്ച CT Scan യൂണിറ്റും, UltraSound Scan(USG) സ്കാൻ യൂണിറ്റും നാടിന് സമർപ്പിച്ചു.
2023 നവംബർ 8-ാം തിയ്യതി രാവിലെ 10 ന്
MRI Scan ഇ.ടി.മുഹമ്മദ് ബഷീർ (എം.പി) യും
USG Scan ബഹു:അഷറഫ് അമ്പലത്തിങ്ങലും(വളാഞ്ചേരി മുൻസിപ്പൽ ചെയർമാൻ)
CT Scan : ബഹു:അത്തിപ്പറ്റ അബ്ദുൾ വാഹിദ് മുസ്ലിയാരും നിർവഹിച്ചു.
MRI സ്കാനിന്റെ സാധ്യതകളേപ്പറ്റി സാധാരണക്കാരിൽ കൂടുതൽ അവബോധം സൃഷ്ടിക്കാൻ സാധിക്കണമെന്നും , MRI Scan കാലത്തിന്റെ അനിവാര്യതയാണെന്നും അതിൽ നടക്കാവിൽ ഹോസ്പിറ്റൽ പ്രശംസ അർഹിക്കുന്നുവെന്നും ഉദ്ഘാടന പ്രസംഗത്തിലൂടെ ഇ.ടി മുഹമ്മദ് ബഷീർ അഭിപ്രായപ്പെട്ടു.
Please Read this Also: JANANI 2024

നടക്കാവിൽ ഹോസ്പിറ്റലിന്റെ നിർധരരായ വ്യക്തികളെ സഹായിക്കുന്ന ചികിത്സാ പദ്ധതികൾ പ്രശംസനീയമാണെന്നും USG Scan ഉദ്ഘാടനം ചെയ്ത് വളാഞ്ചേരി മുൻസിപ്പൽ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ സംസാരിച്ചു.

അത്തിപ്പറ്റ അബ്ദുൾ വാഹിദ് മുസ്ലിയാർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
MRI Scan ന്റെ അനന്ത സാധ്യതകളെയും, നാടിന്റെ ആവശ്യകതയെപ്പറ്റിയും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അധ്യക്ഷൻ ഡോ. മുഹമ്മദ് അലി എൻ വിവരിച്ചപ്പോൾ ജനങ്ങൾക്ക് പുതു അറിവായി മാറി.

നടക്കാവിൽ ഹോസ്പിറ്റൽ ജനറൽ മാനേജർ മുഹമ്മദ് അബ്ദുറഹിമാൻ കെ.പി സ്വാഗതം പറഞ്ഞു

ശ്രീമതി റംല
(വൈസ് ചെയർപേഴ്സൺ വളാഞ്ചേരി)
ഡോ: മുഹമ്മദ് റിയാസ് കെ ടി
(IMA സെക്രട്ടറി വളാഞ്ചേരി)
കെഎം ഗഫൂർ
(മലപ്പുറം ജില്ലാ സെക്രട്ടറി മുസ്ലിം ലീഗ്)
ഡോ: അബ്ദുറഹിമാൻ എൻ
(എല്ലുരോഗ വിഭാഗം നടക്കാവിൽ ഹോസ്പിറ്റൽ)
ഡോ: റിയാസ് വി. പി
(എല്ലുരോഗ വിഭാഗം നടക്കാവിൽ ഹോസ്പിറ്റൽ)
ഫിറോസ് ബാബു
(സെക്രട്ടറി സിപിഎം വളാഞ്ചേരി എൽ സി)
സലാം വളാഞ്ചേരി
സാലിഹ് ചെഗുവേര
ഡോ : ദീപു
(IDA സ്റ്റേറ്റ് സെക്രട്ടറി)
ഡോ: ഹാരിസ്
(മുൻ IDA ജില്ലാ പ്രസിഡന്റ്)
നബീൽ ബാബു
BDK സ്റ്റേറ്റ് വൈസ് പ്രസിഡന്റ്
ആബിദ്
(പ്രസ്സ് ക്ലബ് സെക്രട്ടറി വളാഞ്ചേരി)
നന്ദി
സുലൈമാൻ
(HOD റേഡിയോളജി ഡിപ്പാർട്മെന്റ്)
എന്നിവർ ആശംസകൾ അറിയിച്ചു.
വൻ ജന പങ്കാളിത്തം പരിപാടിയുടെ മാറ്റ് കൂട്ടി.