രാത്രിയിൽ ചപ്പാത്തി കഴിക്കാമോ ? എത്ര പോഷകസമൃദ്ധമായ ആഹാരമായാലും എപ്പോൾ, എങ്ങനെ, ഏതു സമയത്ത് കഴിക്കണം
എന്നു കൂടി അറിഞ്ഞിരിക്കുന്നത് ആരോഗ്യപരമായ ജീവിത ശൈലിയെ സഹായിക്കുകയൊള്ള് .
ചില ഭക്ഷണങ്ങൾ രാത്രി സമയങ്ങളിൽ കഴിക്കാൻ പാടില്ല. അത്താഴത്തിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത അഞ്ച് ഭക്ഷണ പദാർത്ഥങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കാം .

ഗോതമ്പ്

നോർത്തിന്ത്യയിൽ മാത്രമല്ല, കേരളത്തിലും ഇപ്പോൾ അത്താഴത്തിന് ചപ്പാത്തി കഴിക്കാൻ
ഇഷ്ടപ്പെടുന്നവരുടെ എണ്ണം കൂടി വരികയ്യാണ് . എന്നാൽ, ഗോതമ്പ് കൊണ്ടുളള ഭക്ഷണങ്ങൾ ദഹിക്കാൻ ഏറെ സമയമെടുക്കുമെന്നതാണ് സത്യം . ഇത് ടോ ക്സിക് ആവാൻ കാരണമാവും .
എളുപ്പത്തില്‍ ദഹിക്കാ ത്ത ഭക്ഷണം അത്താഴമായി കഴിച്ചാല്‍ അത് ഉറക്കത്തെയും
പ്രതികൂലമായി ബാധിക്കും .അതുകൊണ്ടു ചപ്പാത്തിയോ മറ്റു ഗോ തമ്പ് കൊണ്ടുള്ള ഭക്ഷണങ്ങളോ കഴിച്ചയുടനെ പോയി കിടക്കുന്നത്ന ല്ലതല്ല. കഴിയുന്നതും അത്താഴം കിടക്കുന്നതിന് മൂന്നോ നാലോ മണിക്കൂ ർ മുൻപ് കഴിക്കാനും ദഹനത്തിനായി ശരീരത്തിന് ആവശ്യമായ സമയം നൽകാനും ശീലിക്കുക.

തൈര്

രാത്രിയില്‍ തൈര് കഴികാത്തിരിക്കുന്നതാണ് നല്ലത് . തൈര് കഫം ,
പിത്തം എന്നിവ വർധിക്കാൻ കാരണമായേക്കാം . പകരം മോര് ഉപയോഗിക്കാവുന്നതാണ്.

മൈദ

മൈദ കൊണ്ടുള്ള പദാർത്ഥങ്ങളും രാത്രി കഴിവതും കഴിക്കരുത്. ഗോതമ്പിനെ പോലെ
തന്നെ ഇവയും ദഹിക്കാൻ വളരെ ബുദ്ധിമുട്ടാണ്.

മധുരപലഹാരങ്ങൾ, ചോക്ലേറ്റുകൾ

മധുരമുള്ള ഭക്ഷണം കട്ടിയായതും ദഹിക്കാൻ പ്രയാസമുള്ളതുമാണ്. ഇവ കഫം
വർദ്ധിപ്പിക്കാനും കാരണമാവും .

വെജിറ്റബിൾ സലാഡുകൾ

പച്ചക്കറികൾ കൊണ്ടുള്ള സലാഡുകൾ തണുത്തതും വരണ്ടതുമാണ്. ഇവ വാത ദോഷങ്ങൾക്ക്
കാരണമാവും . പകരം ഇവ വേവിച്ചു കഴിക്കാം .