
വെള്ളത്തിന്റെ ചൂട് അറിയാൻ കാലിന് പകരം കൈയോ കൈമുട്ടോ ഉപയോഗിക്കുക.പ്രമേഹരോഗികളിൽ കാലിലെ മുറിവുകൾ കൂടുതൽ അപകടകരമാകുന്നത് എന്തുകൊണ്ട്?(Diabetic Foot Complications)
സാധാരണ ആരോഗ്യവാന്മാരായ ആളുകളുടെ കാലിൽ ചെറിയൊരു മുറിവുണ്ടാകുന്നതോ പൊട്ടുന്നതോ കുമിള വരുന്നതോ ഒന്നും അത്ര വലിയ പ്രശ്നമായിരിക്കില്ല. എന്നാൽ പ്രമേഹ രോഗികളിൽ കാലിലുണ്ടാകുന്ന ചെറിയ മുറിവുകൾ പോലും കൂടുതൽ ശ്രദ്ധിക്കണമെന്ന് കോഴിക്കോട് മൈത്ര ഹോസ്പിറ്റൽ, എൻഡോക്രിനോളജി ആൻ്റ് മെറ്റബോളിക് ഡിസീസ് സ്പെഷ്യലിസ്റ്റ് ഡോ. അൽത്താഫ് അലി നൗഷാദ് സമകാലിക മലയാളത്തോട് പറയുന്നു. പ്രമേഹം കാലിലെ നാഡികളെയും രക്തക്കുഴലുകളെയും ബാധിക്കാം. ഇതുമൂലം മുറിവ് വൈകി ശ്രദ്ധിക്കപ്പെടാനും സുഖപ്പെടാൻ കൂടുതൽ സമയമെടുക്കുകയും ചെയ്യാം.
ഇത് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഉള്ളത്പ്രമേഹരോഗികളിൽ കാലിലെ മുറിവുകൾ കൂടുതൽ അപകടകരമാകുന്നത് എന്തുകൊണ്ട്?(Diabetic Foot Complications)

പെരിഫറൽ ന്യൂറോപ്പതി (Peripheral Neuropathy): പ്രമേഹത്തിന്റെ ഒരു പ്രധാന സങ്കീർണതയാണ് പെരിഫറൽ ന്യൂറോപ്പതി. കാലുകളിലേക്കുള്ള ഞരമ്പുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതു മൂലം തരിപ്പ്, മരവിപ്പ്, രാത്രി കാലങ്ങളിൽ പുകച്ചിൽ എന്നിവയുണ്ടാകാം.
സ്പർശന ശേഷി കുറയുന്നത് കാരണം ചെരിപ്പ് അറിയാതെ ഊരിപ്പോകുന്നതോ കാൽ എവിടെയെങ്കിലും തട്ടി മുറിവുകൾ ഉണ്ടാകുന്നതോ പെട്ടെന്ന് ശ്രദ്ധയിൽപെടില്ല. മാത്രമല്ല, ചൂടുവെള്ളം ഒഴിക്കുമ്പോൾ പൊള്ളലേൽക്കാനും സാധ്യതയുണ്ട്.
പെരിഫറൽ വാസ്കുലാർ ഡിസീസ് (Peripheral Vascular Disease): കാലുകളിലേക്കുള്ള രക്തധമനികളിൽ തടസ്സം ഉണ്ടാകുകയും രക്തയോട്ടം കുറയുകയും ചെയ്യുന്നത് മുറിവുകൾ ഉണങ്ങാൻ വൈകുന്നതിന് കാരണമാകാം.
രക്തയോട്ടം കുറവുള്ള സാഹചര്യത്തിൽ അണുബാധയെ ചെറുക്കാൻ ആവശ്യമായ പ്രതിരോധശേഷിയും ബാധിക്കപ്പെടാം. അതുകൊണ്ടുതന്നെ ചെറിയ മുറിവ് പോലും ഗുരുതരമായ അൾസറായി മാറാനുള്ള സാധ്യതയുണ്ട്.
അണുബാധ (Infection): മുറിവുകളിൽ അണുബാധയുണ്ടായാൽ അത് കൃത്യമായി ചികിത്സിക്കാതെയിരുന്നാൽ മുറിവുകൾ ഉണങ്ങാൻ വളരെ ബുദ്ധിമുട്ടാണ്. കണ്ണിൻ്റെ ആരോഗ്യത്തിന് നൽകുന്ന അതേ പ്രാധാന്യം തന്നെ പ്രമേഹരോഗികൾ പാദ സംരക്ഷണത്തിനും നൽകേണ്ടതുണ്ട്. മുറിവുകൾ വരാതിരിക്കാൻ മുൻകരുതലുകൾ എടുക്കുന്നതാണ് പ്രധാനം.
പ്രതിരോധമാർഗങ്ങളും പാദ സംരക്ഷണവുംപ്രമേഹരോഗികളിൽ കാലിലെ മുറിവുകൾ കൂടുതൽ അപകടകരമാകുന്നത് എന്തുകൊണ്ട്?(Diabetic Foot Complications)

ദിവസവും പരിശോധന: ദിവസവും പാദങ്ങളിൽ മുറിവോ തടിപ്പോ ചുവപ്പോ ഉണ്ടോയെന്ന് പരിശോധിക്കണം. പാദത്തിന്റെ അടിഭാഗം നേരിട്ട് കാണാൻ ബുദ്ധിമുട്ടാണെങ്കിൽ ഒരു കണ്ണാടി ഉപയോഗിച്ച് പരിശോധിക്കാം. വ്യത്യാസങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ കാണിച്ച് ചികിത്സ തേടണം.
കാൽ കഴുകലും പരിപാലനവും: കാൽ കഴുകാൻ ഇളംചൂടുള്ള വെള്ളമോ തണുത്ത വെള്ളമോ ഉപയോഗിക്കാം. തിളച്ചവെള്ളം ഒഴിവാക്കുക. വെള്ളത്തിന്റെ ചൂട് അറിയാൻ കാലിന് പകരം കൈയോ കൈമുട്ടോ ഉപയോഗിക്കുക.
കാൽ കഴുകിയ ശേഷം നന്നായി തുടച്ചു ഉണക്കണം. വിരലുകൾക്കിടയിലെ ഭാഗം എപ്പോഴും ഉണങ്ങിയിരിക്കാൻ ശ്രദ്ധിക്കുക. വരൾച്ചയോ വിണ്ടുകീറലോ ഉണ്ടെങ്കിൽ മോയിച്റൈസർ ഉപയോഗിക്കാം. നഖം വെട്ടുമ്പോൾ നഖങ്ങളുടെ അറ്റം മൂർച്ചയില്ലാത്ത വിധത്തിൽ ശ്രദ്ധയോടെ വെട്ടിനിർത്തുക.
പാദരക്ഷകൾ തിരഞ്ഞെടുക്കുമ്പോൾ: വെറും കാലോടെ നടക്കരുത്. ബാക്ക്സ്രാപ്പ് ഉള്ള ഫൂട്ട്വെയർ ഉപയോഗിക്കുന്നതാണ് നല്ലത്. ഷൂസ് ഉപയോഗിക്കുമ്പോൾ വളരെ ടൈറ്റ് ആയിട്ടുള്ളവ ഒഴിവാക്കുക. കാലിനും ഷൂസിനുമിടയിൽ കുറഞ്ഞത് ഒരു ചെറുവിരലിന്റെയെങ്കിലും വീതിയുണ്ടായിരിക്കണം.
