Left or right eye twitching
Left or right eye twitching

കണ്ണ് തുടിയ്ക്കുന്നത് നമുക്ക് പലര്‍ക്കും പലപ്പോഴും അനുഭവപ്പെടുന്ന ഒന്നാണ്. പലരും ഇത് ഭാഗ്യവും നിര്‍ഭാഗ്യവുമായി ബന്ധപ്പെടുത്താറുമുണ്ട്. ഇത് Left or right eye twitching രണ്ട് കണ്ണിനും വ്യത്യസ്ത രീതികളില്‍ പറയാറുമുണ്ട്. എന്നാല്‍ വാസ്തവത്തില്‍ ഈ കണ്ണു തുടിയ്ക്കുന്നതും ഭാഗ്യനിര്‍ഭാഗ്യവും തമ്മില്‍ ബന്ധമുണ്ടോ. ഇല്ലെന്ന് തന്നെ പറയണം. കണ്ണു തുടിയ്ക്കുന്നത് ആരോഗ്യവുമായി ബന്ധപ്പെടുത്തി വേണം, പറയാന്‍. കണ്ണിന്റെ ആരോഗ്യവുമായി ബന്ധപ്പെടുത്താവുന്ന ഒന്നാണിത്. കണ്ണു തുടിയ്ക്കുന്നത് അല്‍പസമയത്തേക്ക് നീണ്ടുനിന്ന ശേഷം തനിയെത്തന്നെ മാറുകയാണ് പതിവ്. എന്നാല്‍ ചിലരില്‍ ഇത് ദീര്‍ഘമായ സമയത്തേക്ക്, ഒരുപക്ഷേ രണ്ടോ മൂന്നോ ദിവസങ്ങളോ ഒരാഴ്ചയോ വരോ തുടര്‍ച്ചയായി കണ്ടേക്കാം. മയോകൈമിയ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.അത്തരം സാഹചര്യങ്ങളില്‍ തീര്‍ച്ചയായും ഡോക്ടറെ കാണേണ്ടതുണ്ട്.

കണ്ണിന്റെ മാംസപേശികൾ

Left or right eye twitching

Left or right eye twitching ക്ഷീണിച്ചിരിക്കുമ്പോഴോ ഉറക്കം പോരാതിരിക്കുമ്പോഴോ കണ്ണിന്റെ പേശികൾ മിക്കപ്പോഴും ഇത് ഒരു ചെറിയ പ്രശ്നമാണെങ്കിലും ചിലർക്ക് ഇത് ശല്യപ്പെടുത്തുന്നതായിരിക്കും. കണ്ണിന്റെ മാംസപേശികൾ അനിയന്ത്രിതമായി ചലിക്കുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. ക്ഷീണവും ഉറക്കക്കുറവും കണ്ണു തുടിയ്ക്കുന്നതിന് ഒരു കാരണമാണ്. ശരീരം അസ്വാഭാവികമായി ചലിക്കാം. ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കാതിരിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.മാനസിക സമ്മർദ്ദം കൂടുതലാണെങ്കിൽ ശരീരത്തിന്റെ നാഡീവ്യൂഹം അസ്വസ്ഥമാകുന്നു. ഇത് കണ്ണിന്റെ നെര്‍വുകളെ സ്വാധീനിയ്ക്കുകയും കണ്ണ് തുടിയ്ക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു.

coffee

കഫീൻ, മദ്യം എന്നിവയുടെ അമിതഉപയോഗം എന്നിവ കണ്ണ് തുടിയ്ക്കുവാന്‍ ഇടയാക്കുന്ന ഒരു കാരണമാണ്. അമിതമായി ചായ, കാപ്പി, എനർജി ഡ്രിങ്ക് എന്നിവ കുടിക്കുന്നവർക്ക് കണ്ണിന്റെ ഈ Left or right eye twitching പ്രശ്‌നം സാധാരണയാണ്. അതുപോലെ മദ്യപാനവും ഇതിന് കാരണമാകാം. കമ്പ്യൂട്ടർ/മൊബൈൽ ഉപയോഗം കൂടുതലാണെങ്കിൽ കണ്ണുകൾ വരണ്ടതായി തോന്നാം. ഡ്രൈ ഐസ് എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.ഇത് കണ്ണിന്റെ പേശികളെ ബാധിക്കുകയും കണ്ണു തുടിയ്ക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. ചില ആന്റിഹിസ്റ്റാമൈൻ, ആന്റിഡിപ്രസന്റ് മരുന്നുകൾ കണ്ണ് തുടിയ്ക്കുവാന്‍ ഇടയാക്കുന്ന ഒരു കാരണമാണ്. കണ്ണിൽ അലർജി അല്ലെങ്കിൽ അണുബാധ ഉണ്ടെങ്കിൽ അത് പതപതപ്പിന് കാരണമാകാം.

പോഷകാഹാരക്കുറവ്

മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി12 എന്നിവയുടെ കുറവ് കണ്ണിന്റെ പേശികളെ ബാധിക്കും.ഇതിന് പുറമേ വൈറ്റമിന്‍ ഡി, ഇലക്ട്രോളൈറ്റുകള്‍ എന്നിവയുടെ കുറവും ഇത്തരം Left or right eye twitching രോഗത്തിന് കാരണമാകാറുണ്ട്. കരിക്കിന്‍ വെള്ളം പോലുള്ളവ ഇലക്ട്രോളൈറ്റുകള്‍ വര്‍ദ്ധിയ്ക്കാന്‍ നല്ലതാണ്. നാഡീ ടിഷ്യൂവിന്റെ ആരോഗ്യത്തിനും തലച്ചോറിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനുമെല്ലാം വൈറ്റമിന്‍ ബി 12 ഏറെ അത്യാവശ്യമായ ഘടകമാണ്. അതിനാല്‍ തന്നെ വൈറ്റമിന്‍ ബി 12 കുറയുമ്പോള്‍ അത് നെര്‍വ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. വൈറ്റമിന്‍ ബി12 സാധാരണ മാംസാഹാരത്തില്‍ നിന്നാണ് കൂടുതല്‍ ലഭിയ്ക്കുക. പാലുല്‍പന്നങ്ങള്‍, മുട്ട, തവിട് കളയാത്ത ധാന്യങ്ങള്‍ എന്നിവയെല്ലാം വെജിറ്റേറിയന്‍കാര്‍ക്ക് കഴിയ്ക്കാം. വൈറ്റമിന്‍ ഡിയുടെ സ്വാഭാവിക ഉറവിടം സൂര്യപ്രകാശമാണ്. ദിവസവും അര മണിക്കൂര്‍ നേരം സൂര്യപ്രകാരം കൊള്ളുക. കൂണ്‍, മുട്ട, സീഡ്‌സ്, നട്‌സ് എന്നിവയെല്ലാം ഈ പോഷകം നല്‍കുന്നു.

പരിഹാരം

Left or right eye twitching

ഈ Left or right eye twitching പ്രശ്‌നം നമുക്ക് തന്നെ നിത്യജീവിതത്തില്‍ വ്യത്യാസങ്ങള്‍ വരുത്തി പരിഹരിയ്ക്കാവുന്ന ഒന്നാണ്. -ഉറക്കം പ്രധാനം. ദിവസത്തിൽ 7-8 മണിക്കൂർ ഉറങ്ങുക. ഇത് കണ്ണിന് ആവശ്യമായ വിശ്രമം നല്‍കുന്നു. -സ്ട്രെസ് കുറയ്ക്കുക – ധ്യാനം, യോഗ, ബ്രീത്തിംഗ് വ്യായാമങ്ങള്‍ എന്നിവ പരിശീലിക്കുക.
-കഫീൻ, മദ്യം കുറയ്ക്കുക – ചായ, കാപ്പി ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക.-കണ്ണുകൾക്ക് വിശ്രമം നൽകുക – കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ 20-20-20 റൂൾ പാലിക്കുക (ഓരോ 20 മിനിറ്റിലും 20 സെക്കൻഡ് 20 അടി ദൂരത്തേക്ക് നോക്കുക).-പോഷകാഹാരം ശ്രദ്ധിക്കുക – വിറ്റാമിൻ ബി, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഉള്ള ഭക്ഷണങ്ങൾ കഴിക്കുക.-കണ്ണുകൾക്ക് ഈർപ്പം നൽകുക – കൃത്രിമ കണ്ണീർ ഡ്രോപ്പ് ഉപയോഗിക്കുക.
കണ്ണു തുടിയ്ക്കുന്നത്‌ ആഴ്ചകളോളം തുടരുകയോ, കണ്ണ് അടയുന്നത് പോലെയുള്ള ഗുരുതരമായ ലക്ഷണങ്ങൾ കാണുകയോ ചെയ്താൽ, ഒരു നേത്രരോഗവിദഗ്ദ്ധനെ കണ്ട് സൂക്ഷ്മപരിശോധന നടത്തിക്കുക.