വേനൽ കാലത്ത് ഭക്ഷണത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടത് വളരെ പ്രധാനമാണ്. ശരീരത്തിന് ആവശ്യമായ ജലാംശവും പോഷകങ്ങളും കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
ചൂടിന്റെ കാഠിന്യം ദിവസംപ്രതി കൂടി വരികയാണ്. പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ചൂട് കാരണം പലരും നേരിടുന്നത്. ദൈനംദിന ഭക്ഷണത്തിൽ ആവശ്യത്തിന് പോഷകങ്ങളും അതുപോലെ ശരീരത്തെ തണുപ്പിക്കുന്ന ഭക്ഷണങ്ങളും ഉൾപ്പെടുത്താൻ ശ്രമിക്കുക. വേനൽക്കാലത്ത് ദിവസവും വെള്ളരിക്ക കഴിക്കുന്നത് പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. ശരീരത്തെ തണുപ്പിക്കാൻ ഇത് ഏറെ നല്ലതാണ്. മാത്രമല്ല ഇതിലുള്ള പോഷകങ്ങൾ പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ നൽകും. വേനൽക്കാലത്ത് വെള്ളരിക്ക കഴിച്ചാൽ എന്തൊക്കെ ഗുണങ്ങൾ ലഭിക്കുമെന്ന് നോക്കാം.
തണുപ്പ് നൽകുന്നു

ചൂട് സമയത്ത് പുറത്ത് മാത്രമല്ല ശരീരത്തിന് ഉള്ളിലും തണുപ്പ് ലഭിക്കേണ്ടത് ഏറെ പ്രധാനമാണ്. ചൂട് കാലത്ത സ്നാക്സ് ആയിട്ട് കുക്കുമ്പർ കഴിക്കാൻ ശ്രമിക്കുക. ചൂട് കുറയ്ക്കാൻ മാത്രമല്ല ഹൃദ്രോഗ സംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാനും കുക്കുമ്പർ ഏറെ നല്ലതാണ്.
ജലാംശം

ചൂട് കാലത്ത് ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്ന് പറയാറുണ്ട്. അതുപോലെ ഭക്ഷണത്തിൽ വെള്ളരിക്കdaily cucumber benefits ഉൾപ്പെടുത്തിയാൽ ശരീരത്തിന് ആവശ്യമായ ജലാംശം ലഭിക്കാൻ ഇത് സഹായിക്കും. കുക്കുമ്പറിൽ 95 ശതമാനവും വെള്ളമാണ്. ശരീരത്തിലെ ചൂടും മെറ്റബോളിസവും അതുപോലെ മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്താൻ വെള്ളരിക്ക നല്ലതാണ്.
ദഹനത്തിന് നല്ലത്

ജലാംശം നൽകാൻ മാത്രമല്ല ദഹനത്തിനും ഏറെ മികച്ചതാണ് കുക്കുമ്പർ. ഇതിലെ വെള്ളത്തിൻ്റെ അംശവും ഫൈബറും ദഹന കൂടുതൽ സുഗമമാക്കുന്നു. മാത്രമല്ല മലബന്ധം പോലെയുള്ള പ്രശ്നങ്ങൾ മാറ്റാനും കുക്കുമ്പർ 14 Reasons You Should Start Eating Cucumberഏറെ നല്ലതാണ്. ദിവസവും ശരിയായ അളവിൽ കുക്കുമ്പർ കഴിക്കാൻ ശ്രമിക്കുക.
ഇലക്ട്രോലൈറ്റ് ബാലൻസ്

ശരീരത്തിന് ആവശ്യമായ ഇലക്ട്രോലൈറ്റുകളെ തരാൻ കുക്കുമ്പറിന് കഴിയും. പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം പോലെയുള്ള കുറവുള്ളവർ തീർച്ചയായും കുക്കുമ്പർdaily cucumber benefits ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം. ശരീരത്തിൽ ശരിയായ ജലാംശം നിലനിർത്താൻ ഏറെ നല്ലതാണ് കുക്കുമ്പർ
