ഓരോ പനിക്ക് പിന്നിലും നൂറുക്കണക്കിന് കാരണമുണ്ടാകും.ഇതറിയാതെ മരുന്ന് സ്വന്തം ഇഷ്‌ടപ്രകാരം കഴിക്കരുതെന്നും ജലദോഷം, തൊണ്ടവേദന, പനി തുടങ്ങിയ നേരിയ ലക്ഷണങ്ങൾ വരുമ്പോഴേക്കും പലരും സ്വയം ചികിത്സ തുടങ്ങിയിട്ടുണ്ടാകും(How to Use Paracetamol Safely). ഡോക്ടറെ സമീപിക്കാതെ മെഡിക്കൽ സ്റ്റോറുകളിൽ പോയി മരുന്ന് വാങ്ങി സ്വയം ചികിത്സയും തുടങ്ങിയിട്ടുണ്ടാകും.എന്നാൽ ഇത്തരത്തിലുള്ള സ്വയം ചികിത്സ അപ്രതീക്ഷിത പാർശ്വഫലങ്ങൾക്കും ഗുരുതരമായ ആരോഗ്യ അപകടങ്ങൾക്കും കാരണമാകുമെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു.

പനി,ശരീരവേദന,തലവേദന തുടങ്ങിയവക്ക് പാരസെറ്റമോൾ കഴിക്കുന്നത് പൊതുവെ സുരക്ഷിതമാണെന്നാണ് പറയാറ്. കുടിയ അളവിൽ പാരസെറ്റമോൾ കഴിക്കുന്നത് കരളിലെ കോശങ്ങളെ തകറാറിലാക്കുമെന്നും പഠനങ്ങൾ പറയുന്നു(How to Use Paracetamol Safely). പാരസെറ്റാമോൾ ശരിയായ അളവിൽ കഴിക്കുന്നത് കൊണ്ട് പ്രശ്നങ്ങളുണ്ടാകില്ലെന്നും എന്നാൽ അത് പോലും ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രമേ ചെയ്യാവുവെന്നും ആരോഗ്യവിദഗ്‌ധർ പറയുന്നു.ഡെങ്കി, ടൈഫോയ്‌ഡ്, മലേറിയ തുടങ്ങിയ തുടങ്ങി നൂറുക്കണക്കിന് കാരണങ്ങൾ ഓരോ പനിക്കുമുണ്ടാകും. ചിലർക്ക് ദീർഘദൂരം യാത്ര ചെയ്‌താൽ ക്ഷീണം മൂലം പനിയുണ്ടാകും.

Can You Take Paracetamol for Fever & Body Pain?
സ്വയം മരുന്ന് കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും(How to Use Paracetamol Safely)
ആൻറിബയോട്ടിക്കുകൾ ഒരിക്കലും കുറിപ്പടി ഇല്ലാതെ കഴിക്കരുത്. കൂടാതെ അസുഖം മാറിയെന്ന് വിചാരിച്ച് പകുതിയിൽ മരുന്ന് അവസാനിപ്പിക്കുകയും ചെയ്യരുത്. ഡോക്ടർ നിർദേശിച്ച കാലയളവ് മുഴുവൻ മരുന്ന് കഴിക്കേണ്ടത് അത്യാവശ്യമാണ്(How to Use Paracetamol Safely). അതല്ലെങ്കിൽ ഇത് ആന്റിബയോട്ടിക്കുകളുടെ യാഥാർഥ ഗുണത്തെ ഇല്ലാതാക്കും.ഒരു മരുന്നിൽ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ടാകും. എന്നാൽ ഇത് മനസിലാക്കാതെയാണ് പലരും മരുന്ന് വാങ്ങിക്കഴിക്കുന്നതെന്നും ഗവേഷകർ പറയുന്നു. മരുന്നിന് പുറമെ ഫുഡ് സപ്ലിമെൻ്റുകളിലും ടോണിക്കുകളിലും അടങ്ങിയിരിക്കുന്നവയെക്കുറിച്ച് അറിയാതെ കഴിക്കുന്നത് അതിൻ്റെ യഥാർഥ ഗുണത്തെ ഇല്ലാതാക്കും.
