പലര്‍ക്കും പഴങ്ങള്‍ അതേപടി കഴിക്കുന്നതിനെക്കാലും ഇഷ്ടം അവ ജ്യൂസാക്കി കുടിക്കുന്നതാണ്(Are fruits or juices better for health?). അതേസമയം, പഴങ്ങള്‍ അതേപടി കഴിക്കുന്നതാണോ അതോ പഴങ്ങള്‍ ജ്യൂസായി കുടിക്കുന്നതാണോ നല്ലത് എന്ന് ചോദിച്ചാല്‍ പഴങ്ങള്‍ ജ്യൂസാക്കി മാറ്റാതെ അതേപടി കഴിക്കുന്നതാണ് കൂടുതല്‍ ഗുണം ചെയ്യുന്നത്. പഴങ്ങള്‍ ജ്യൂസാക്കുമ്പോള്‍ പോഷകങ്ങള്‍ നഷ്ടപ്പെടാനിടയുണ്ട്. ഫൈബറുകള്‍ പ്രധാനമായും തൊലിയില്‍ നിന്നാണ് ലഭിക്കുന്നത്. ജ്യൂസാക്കുമ്പോള്‍ ഇവ നശിക്കാനുളള സാധ്യതയുണ്ട്. അതുപോലെ തന്നെ ജ്യൂസ് ഉണ്ടാക്കി ഏറെ നേരം കഴിഞ്ഞാണ് കഴിക്കുന്നതെങ്കില്‍ പോഷകനഷ്ടവും സംഭവിക്കും. പഴച്ചാറുകള്‍ക്കും അതിന്‍റേതായ ഗുണങ്ങള്‍ (Are fruits or juices better for health?)ഉണ്ട്. എങ്കിലും കൂടുതല്‍ ഗുണം ചെയ്യുന്നത് പഴങ്ങള്‍ അതേപടി കഴിക്കുന്നത് എന്നുമാത്രം. ഫ്രഷ് ജ്യൂസ് ശരീരഭാരം കുറക്കാനും ദഹനത്തെ സഹായിക്കാനും വയർ ശുദ്ധിക്കും വൃക്കയുടെ സുരക്ഷക്കും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ക്ഷീണം അകറ്റാനും ത്വക്കിൽ ജലാംശം നിലനിർത്താനും സഹായിക്കും. ആരോഗ്യ സംരക്ഷണത്തിനും ജലാംശം നിലനിർത്താനും ചർമത്തിന്റെ തിളക്കം കൂട്ടാനും സഹായിക്കും.

Fruit Juice vs Whole Fruits: Which is Healthier?
മൂന്ന് സാഹചര്യങ്ങളില്‍ മാത്രമേ പഴങ്ങള്‍ ജ്യൂസാക്കി കഴിക്കാവൂ എന്നാണ് പറയുന്നത്(Are fruits or juices better for health?).
1. പഴുപ്പേറിയ പഴങ്ങള്‍ നേരിട്ട് കഴിക്കാനാകാത്ത അവസ്ഥ വരും. അത്തരം സന്ദര്‍ഭങ്ങളില്‍ അവ കളയാതെ ജ്യൂസാക്കി കഴിക്കാം.
2. പഴങ്ങള്‍ കടിച്ച് ചവച്ച് തിന്നാന്‍ കഴിയാത്ത അവസ്ഥിയിലാണെങ്കില്‍ ജ്യൂസാക്കി കഴിക്കാം.

3. വിശപ്പില്ലായ്മ അനുഭവപ്പെടുന്ന സമയങ്ങളിലും പഴങ്ങള്‍ – പച്ചക്കറികള്‍ എല്ലാം ജ്യൂസായി കഴിക്കാവുന്നതാണ്.
ഇവ മൂന്നും അല്ലാത്ത അവസരങ്ങളിലെല്ലാം പരമാവധി പഴങ്ങള്‍ അങ്ങനെ തന്നെ കഴിക്കണമെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് നിര്‍ദേശിക്കുന്നത്. എന്ന് മാത്രമല്ല, കടകളില്‍ നിന്ന് വാങ്ങിക്കഴിക്കുന്ന ‘ഫ്രൂട്ട് ജ്യൂസുകള്‍’ ഒരിക്കലും പഴങ്ങള്‍ക്ക് പകരമാവില്ലെന്നും അങ്ങനെ കണക്കാക്കുകയേ ചെയ്യരുതെന്നും ഇവര്‍ പറയുന്നു.
കുപ്പിയില്‍ വാങ്ങിക്കാന്‍ കിട്ടുന്ന ജ്യൂസുകളില്‍ മിക്കവയിലും നിറത്തിനും മണത്തിനും രുചിക്കും വേണ്ടി രാസപദാര്‍ത്ഥങ്ങളാണ് ചേര്‍ക്കുന്നത്. ഇതിന് പുറമെ അമിതമായ അളവില്‍ പഞ്ചസാരയും ചേര്‍ത്തിട്ടുണ്ടാകും. ഇത് ശരീരത്തിന് ഗുണം ചെയ്യില്ലെന്ന് മാത്രമല്ല- ദോഷവും ചെയ്‌തേക്കാം. പ്രമേഹം, പിസിഒഡി, അമിതവണ്ണം, ഹൃദ്രോഗമുള്ളവര്‍ എന്നിവരും പഴങ്ങള്‍ പരമാവധി വെറുതെ കഴിക്കുന്നതാണത്രേ ഉത്തമം. വിപണിയില്‍ നിന്ന് വാങ്ങുന്ന ജ്യൂസുകളും ഇത്തരക്കാര്‍ പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും ന്യൂട്രീഷ്യനിസ്റ്റ് നിര്‍ദേശിക്കുന്നു
ആരോഗ്യത്തോടെ ഇരിക്കാൻ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന പോഷകസമ്പുഷ്ടമായ പാനീയമാണ് ഫ്രഷ് ജ്യൂസുകൾ(Are fruits or juices better for health?). എന്നാൽ വീട്ടിൽതന്നെ ജ്യൂസ് തയാറാക്കുമ്പോൾ നാം വരുത്തുന്ന ചില തെറ്റുകൾ ജ്യൂസിൻ്റെ ഗുണം നഷ്‌ടമാക്കാനും ഗുണത്തേക്കാളേറെ ശരീരത്തിന് അവ ദോഷം ചെയ്യാനും സാധ്യതയുണ്ട്. ജ്യൂസ് എങ്ങനെ തയാർ ചെയ്യണം, എപ്പോൾ കുടിക്കണം എന്നുള്ളതും വളരെ പ്രധാനമാണ്. പ്രഭാതഭക്ഷണത്തിനൊപ്പം ഒരു ഗ്ലാസ് ജ്യൂസും കുടി തയാറാക്കുമ്പോൾ ഇനി പറയുന്ന തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കാം
1. മധുരം ചേർക്കരുത്
ജ്യൂസിനൊപ്പം(Are fruits or juices better for health?) കൃത്രിമ മധുരം ചേർക്കുന്നത് രക്‌തത്തിലെ പഞ്ചസാരയുടെ തോത് ഉയരാൻ കാരണമാകും. ഇതിനാൽ ജ്യൂസിലേക്ക് പുറമേ നിന്ന് പഞ്ചസാര ചേർക്കേണ്ടതില്ല.

2. പച്ചക്കറികൾ ചേർക്കേണ്ട പോലെ ചേർക്കണം
പഴങ്ങളേക്കാൾ ഗുണപ്രദമാണ് പച്ചക്കറി ജ്യൂസ്. എന്നാൽ ശരിയായ രീതിയിൽ ചേർത്തില്ലെങ്കിൽ ഇവയുടെ രുചി നഷ്‌ടമാകുകയും കുടിക്കാൻ പറ്റാത്ത അവസ്‌ഥയിലാകുകയും ചെയ്യും. കയ്പ്‌പുള്ള പച്ചക്കറികൾ ജ്യൂസിൽ ചേർത്താൽ രുചി നഷ്‌ടമാകുകയും ജ്യൂസ് കുടിക്കുന്നവർക്ക് മനംമറിച്ചിൽ പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാവുകയും ചെയ്യും.
3. ജ്യൂസ് മിക്സറിലെ ചുട്
പഴങ്ങൾ ഇട്ട് അവയെ അമർത്തി നീരെടുക്കുന്ന ജ്യൂസറിനെ അപേക്ഷിച്ച് ജ്യൂസ് മിക്‌സറിൽ വളരെ വേഗം ജ്യൂസ് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. എന്നാൽ ഇവയുണ്ടാക്കുന്ന ചൂട് പഴങ്ങളിലെയും പച്ചക്കറികളിലെയും പോഷണങ്ങൾ നഷ്ടമാക്കാൻ ഇടയാക്കും. ജ്യൂസ് ഉണ്ടാക്കുന്ന യന്ത്രം ചൂടാകാതെ ഇരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
4. ജ്യുസ് എപ്പോൾ കുടിക്കണം
ഉണ്ടാക്കിയ ശേഷം ജ്യൂസ് (Are fruits or juices better for health?)ഉടനെ കുടിക്കുന്നത് അതിലെ പോഷണങ്ങൾ മുഴുവനായും ശരീരത്തിന് ലഭിക്കാൻ സഹായിക്കും. നേരെ മറിച്ച് രാവിലെ ഉണ്ടാക്കിയ ജ്യൂസ് ഫ്രിഡ്‌ജിൽ വച്ച് വൈകുന്നേരം എടുത്ത് ഉപയോഗിക്കുന്നത് നല്ലതല്ല. വീട്ടിലുണ്ടാക്കിയ ജ്യൂസ് 24 മണിക്കൂർ വരെ കേടു കൂടാതെ സൂക്ഷിക്കാമെങ്കിലും ജ്യൂസ് ഉടനെ കുടിക്കുന്നതാണ് ആരോഗ്യപ്രദം.
5. കുരു ജ്യൂസിൽ കലർത്തരുത്
ജ്യൂസ് ഉണ്ടാക്കാനായി പഴങ്ങളും പച്ചക്കറികളും എടുക്കുമ്പോൾ അവയിലെ കുരു നീക്കം ചെയ്യാൻ മറക്കരുത്. ഒരൊറ്റ കുരു ചേർന്നാൽ പോലും ചിലപ്പോൾ രുചിയിൽ മാറ്റം വരാം. ചില പഴങ്ങളുടെയും പച്ചക്കറികളുടെയും കുരുവിൽ വിഷാംശം ഉണ്ടാകാമെന്ന കാര്യവും ശ്രദ്ധിക്കണം.