ശൈത്യകാലത്ത് ഹൃദയാഘാത സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?(Risk of heart attack in winter?)

നെഞ്ചിന് വേദന, അസ്വസ്ഥത, ശ്വാസംമുട്ടല്‍, തലകറക്കം, അമിതമായി വിയര്‍ക്കല്‍, നെഞ്ചെരിച്ചില്‍, ക്ഷീണം തുടങ്ങിയവയെല്ലാം ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ശൈത്യകാലത്ത് ഹൃദയാഘാത കേസുകൾ കൂടുതലാവുന്നു .മഞ്ഞുകാലത്ത് ശരീരം തണുപ്പിനോട് പൊരുത്തപ്പെടാൻ നിരവധി മാറ്റങ്ങൾക്ക് വിധേയമാകും. ഇതാകാം ഹൃദയാരോഗ്യത്തെ പല തരത്തിൽ ബാധിക്കുന്നത്(Risk of heart attack in winter?) .

ശൈത്യകാലത്ത് മറ്റ് രക്ത ധമനികളെ പോലെ കൊറോണറി ആർട്ടറിയും ചുരുങ്ങും. ഇത് ഹൃദയത്തിലേക്കുള്ള രക്ത വിതരണം കുറയ്ക്കും. ഇതും ഹൃദയാഘാത സാധ്യത വർധിപ്പിക്കും. സംസ്കരിച്ചതും ഉയർന്ന കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങൾ പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണ്. സീസണൽ പച്ചക്കറികൾ, ധാന്യങ്ങൾ, ഹൃദയാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരം നിലനിർത്തുന്നത്  ഹൃദയത്തെ സംരക്ഷിക്കുന്നു.

Risk of heart attack in winter?

‘ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനും ക്രമമായ ശാരീരിക പ്രവർത്തനങ്ങൾ നിർണായകമാണ്. ലളിതമായ ഇൻഡോർ വ്യായാമങ്ങൾ ശീലമാക്കുക. കൂടാതെ, ജലാംശം നിലനിർത്തുന്നതും മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇവയെല്ലാം ഹൃദയത്തെ സരംക്ഷിക്കുന്നു(Risk of heart attack in winter?).

How to Protect Your Heart in the Winter

ശൈത്യകാലത്ത് ഹൃദയാഘാത സാധ്യത കുറയ്ക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

1.  തണുപ്പിനെ നേരിടാനുള്ള വസ്ത്രങ്ങളും ഷൂസും സോക്സും ധരിച്ച് മാത്രം പുറത്തിറങ്ങുക. 

2. കമ്പിളി വസ്ത്രങ്ങള്‍ ധരിച്ചു കൊണ്ട് വ്യായാമമോ മറ്റോ ചെയ്ത് ശരീരം അമിതമായി ചൂടാക്കരുത്. 

3. അമിതമായ വ്യായാമം തണുപ്പ് കാലത്ത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

4. അമിതമായ മദ്യപാനം തണുപ്പത്ത് വളരെ അപകടകരമാണ്. ശരീരത്തിന്‍റെ യഥാര്‍ഥ താപനില താഴാൻ മദ്യപാനം കാരണമാകും. ഇതിനാല്‍ തണുപ്പത്ത് മദ്യപാനം, പുകവലി എന്നിവയെല്ലാം ഒഴിവാക്കേണ്ടതാണ്.

5. തണുപ്പ് കാലത്ത് ഹൃദയാഘാത സാധ്യത കൂടുതലായതിനാല്‍ ഹൃദ്രോഗ പരി​ശോധന നടത്തേണ്ടത് അത്യാവശ്യമാണ്.

ഹൃദയാഘാതമുണ്ടായാല്‍ ഉടന്‍ സി.പി.ആര്‍. നല്‍കിയാല്‍ രോഗിയുടെ ജീവന്‍ രക്ഷിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഹൃദയാഘാതമുണ്ടായാല്‍ ഉടന്‍ സി.പി.ആര്‍. നല്‍കിയാല്‍ രോഗിയുടെ ജീവന്‍ രക്ഷിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കുഴഞ്ഞുവീണ ആള്‍ക്ക് ബോധമുണ്ടോ എന്ന് നോക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ബോധമുണ്ടെങ്കില്‍ ധാരാളം വെള്ളം നല്‍കിയ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോകുക. അബോധാവസ്ഥയിലാണെങ്കില്‍ ഉടന്‍ തന്നെ പള്‍സും ശ്വാസം ഉണ്ടോയെന്നും പരിശോധിക്കുക. ഹൃദയമിടിപ്പ് ഇല്ലെങ്കില്‍ സി.പി.ആര്‍ ഉടന്‍ ആരംഭിക്കുക. 

ഹൃദയം സ്ഥിതിചെയ്യുന്ന നെഞ്ചിന്റെ ഇടത് ഭാഗത്താണ് സി.പി.ആര്‍ ചെയ്യേണ്ടത്. ആദ്യത്തെ കൈയുടെ മുകളില്‍ മറ്റൊരു കൈ വയ്ക്കുകയും വിരലുകള്‍ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്ത് അഞ്ചുമുതല്‍ ഏഴു സെന്റിമീറ്റര്‍ താഴ്ചയില്‍ നെഞ്ചില്‍ അമര്‍ത്തിയാണ് സിപിആര്‍ നല്‍കേണ്ടത്. സിപിആറിന് പുറമേ വായിലൂടെ കൃത്രിമ ശ്വാസോച്ഛ്വാസവും നല്‍കുക. പരിശീലനം ലഭിച്ച ഏതൊരാള്‍ക്കും ചെയ്യാന്‍ സാധിക്കുന്ന പ്രഥമ ശുശ്രൂഷാ മാര്‍ഗമാണിത്.