യൂറിക് ആസിഡ് തോത് കുറക്കാനുള്ള മാർഗങ്ങൾ(Ways to Lower Uric Acid Levels)
ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രശ്നമാണ് യൂറിക് ആസിഡ്. രക്തത്തില്‍ യൂറിക് ആസിഡ് കൂടുന്നത്( Ways to Lower Uric Acid Levels)നല്ലതല്ല. യൂറിക് ആസിഡ് തോത് ശരീരത്തില്‍ ഉയരുമ്പോള്‍ അത് സന്ധികളില്‍ കെട്ടികിടന്ന് ഗൗട്ട് എന്ന രോഗാവസ്ഥയ്ക്ക് കാരണമാവുകയും സന്ധിവേദനയുണ്ടാകുകയും ചെയ്യാം.
വൃക്കകളില്‍ കല്ലുകള്‍ രൂപപ്പെടുന്നതിനും യൂറിക് ആസിഡ് കാരണമാകാം. മൂത്രത്തില്‍ കല്ലുണ്ടാക്കും. ഇതു മാത്രമല്ല, ഇത് രക്തക്കുഴലിലെ ഉള്ളിലെ ലൈനിംഗ് നശിപ്പിയ്ക്കുന്നു. ഇത് അറ്റാക്ക്, സ്ട്രോക്ക് അവസ്ഥകളിലേക്ക് എത്തിയ്ക്കും. ഇതു പോലെ ഇത് വൃക്കയ്ക്ക് കൂടുതല്‍ സ്ട്രെയിനുണ്ടാകും. ഇത്തരക്കാരില്‍ മൂത്രത്തില്‍ പത കാണാം. ഇവര്‍ക്ക് വൃക്കരോഗ സാധ്യത കൂടുതലാണ്. ഇത് കോശങ്ങള്‍ക്ക് അനാവാശ്യ സ്ട്രെസ് ഉണ്ടാക്കും. കോശങ്ങള്‍ക്ക് ഇന്ഫ്ളമേഷന് സാധ്യതയുണ്ടാകും. ഇത് ബിപി, ഹൃദയ പ്രശ്നങ്ങള്‍, തലച്ചോറിന് പ്രശ്നം എന്നിവയുണ്ടാകും. ഇത് സന്ധി വാതം പോലുളള പ്രശ്നങ്ങളുണ്ടാക്കും. ഇതിനാല്‍ തന്നെ, യൂറിക് ആസിഡ് ഉയരുന്നത് നിസാരമായി കാണരുത്
ഇതുപോലെ അമിതമായ സ്ട്രെസ്, ഉറക്കക്കുറവ് എന്നിവ യൂറിക് ആസിഡ് ഉയരാന്‍ കാരണമാകും. ഭക്ഷണത്തില്‍ യീസ്റ്റ് ചേര്‍ക്കുന്നത് യൂറിക് ആസിഡ് ഉയര്‍ത്തും. ഗ്ലൂട്ടെന്‍ അലര്‍ജിയെങ്കില്‍ ഇതുണ്ടാകാം. അതായത് ഗോതമ്പും ഇതു പോലെയുളള ചിലതും കഴിച്ചാല്‍. ബ്രെഡ്, പിസ, ബര്‍ഗര്‍, ഇതു പോലെ ബേക്കറി വസ്തുക്കള്‍ എന്നിവയില്‍ യീസ്റ്റ് ഉണ്ട്. ഇതെല്ലാം തന്നെ യൂറിക് ആസിഡ് ഉയര്‍ത്തും. ഇതു പോലെ ഫ്രക്ടോസ് കോണ്‍ സിറപ്പ് യൂറിക് ആസിഡ് കൂട്ടും. ഇന്ന് പല മധുര പലഹാരങ്ങളിലും ഉപയോഗിയ്ക്കുന്നത് ഫ്രക്ടോസ് കോണ്‍ സിറപ്പാണ്.
How to Lower Uric Acid With or Without Medication
യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍.
- രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഒരു കപ്പ് കോഫി കുടിക്കുന്നത് യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ സഹായിക്കും. കോഫിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ യൂറിക് ആസിഡിന്റെ ഉല്‍പ്പാദനത്തെ കുറയ്ക്കാന്‍(Ways to Lower Uric Acid Levels) സഹായിക്കും.
- ചില ഭക്ഷണങ്ങളിൽ ഉയർന്ന അളവിൽ പ്യൂരിനുകൾ അടങ്ങിയിട്ടുണ്ട്. ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുമ്പോൾ, അത് യൂറിക് ആസിഡിൻ്റെ അളവ് ഗണ്യമായി കുറയുന്നു. അതിനാല്‍ ചുവന്ന മാംസം, കക്കയിറച്ചി, കടല്‍ ഭക്ഷണങ്ങള്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. പകരം പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ പോലുള്ള കുറഞ്ഞ പ്യൂരിൻ ഓപ്ഷനുകൾ കഴിക്കുക.
- വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് പോലെയുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ സഹായിക്കും.
- ശരീരഭാരം നിയന്ത്രിക്കുന്നതും യൂറിക് ആസിഡ് തോത് നിയന്ത്രിക്കാന്‍ സഹായിക്കും.
- യൂറിക് ആസിഡ് രക്തത്തിലേക്ക് ആഗീരണം ചെയ്യപ്പെടാനും ഇത് വഴി ശരീരത്തില്‍ നിന്ന് അവ പുറന്തള്ളാനും നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.
- ചെറി പഴങ്ങളില്‍ ആന്തോസയാനിനുകള്‍ എന്ന ആന്റി ഇന്‍ഫ്ളമേറ്ററി വസ്തുക്കള്‍ അടങ്ങിയിരിക്കുന്നു.ഇത് ശരീരത്തിലെ യൂറിക് ആസിഡിനെ കുറയ്ക്കാന്‍( Ways to Lower Uric Acid Levels)സഹായിക്കും.
- ദിവസവും നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതും ശരീരത്തിലെ യൂറിക് ആസിഡിനെ കുറയ്ക്കാന്‍ സഹായിക്കും.
- പതിവായി വ്യായാമം ചെയ്യുന്നതും ശരീരത്തിലെ യൂറിക് ആസിഡിനെ കുറയ്ക്കാന്‍ സഹായിക്കും.