Symptoms of lung cancer

ലങ് കാൻസർ ലക്ഷണങ്ങൾ എന്തൊക്കെ?(Symptoms of lung cancer)

ലങ് കാൻസറിന്റെ ആദ്യ ഘട്ടത്തില്‍ ഒരിക്കലും ലക്ഷണങ്ങള്‍ ഒന്നും പ്രകടമാകണമെന്നില്ല.  പുകവലി തന്നെയാണ് ശ്വാസകോശാര്‍ബുദത്തിനു കാരണമാകുന്ന ഏറ്റവും പ്രധാനഘടകം(Symptoms of lung cancer). പുകവലിക്കാത്തവരിലും ഇപ്പോൾ രോ​ഗം സാധാരണമായി കണ്ടുവരുന്നുണ്ട്. പാസീവ് സ്മോക്കിങ്, വായുമലനീകരണം തുടങ്ങിയവയൊക്കെയാണ് ഇതിനുള്ള പ്രധാനകാരണങ്ങൾ.

Symptoms of lung cancer?

ഹോർമോൺ വ്യതിയാനങ്ങളും ശ്വാസകോശസംബന്ധമായി മുൻപേയുള്ള ആരോ​ഗ്യപ്രശ്നങ്ങളുമൊക്കെ പുകവലിക്കാത്തവരിലും രോ​ഗസാധ്യത കൂട്ടും. ഇതുകൂടാതെ ട്യൂബർകുലോസിസ് രോ​ഗികളുടെ നിരക്ക് വർധിക്കുകയും രോ​ഗസ്ഥിരീകരണം വൈകുന്നതും പുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദത്തിന് കാരണമാകുന്നു(Symptoms of lung cancer).

കാരണങ്ങൾ / അപകട ഘടകങ്ങൾ

  • പുകവലി, നിഷ്ക്രിയ പുകവലിയും ഉൾപെടുന്നു.
  • റേഡിയേഷനുമായുള്ള ബന്ധം, റാഡോൺ ഗ്യാസ് , ആസ്ബറ്റോസ് തുടങ്ങിയവ.
  •  പാരമ്പര്യം.
  • പൊണ്ണത്തടി.
  •  മദ്യപാനം .
  • വൈറൽ അണുബാധ (എച്ച്.പി.വി),.

ശ്വാസകോശ അർബുദത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ ഇവയാണ്(Symptoms of lung cancer)

  • മൂന്നാഴ്ച കഴിഞ്ഞിട്ടും മാറാത്ത ചുമ
  • ഇടവിട്ട് വരുന്ന നെഞ്ചിലെ അണുബാധ
  • ചുമയ്ക്കുമ്പോൾ രക്തം വരിക.
  • ശ്വസിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ വേദഅനുഭവപ്പെടുക.
  • സ്ഥിരമായ ശ്വാസതടസ്സം
  • നിരന്തരമായ ക്ഷീണം 
  • വിശപ്പില്ലായ്മ 
  • പെട്ടെന്ന് ഭാരം കുറയുക
  • ശ്വാസം മുട്ടൽ
  • പരുക്കൻ ശബ്ദം
  • മുഖത്തിലും കഴുത്തിലും വീക്കം കാണുക.
  • നിരന്തരമായ നെഞ്ച് അല്ലെങ്കിൽ തോളിൽ വേദന
  • വിഴുങ്ങാൻ ബുദ്ധിമുട്ട് (ഡിസ്ഫാഗിയ) 

Everything you need to know about lung cancer

ദിവസേന പഴങ്ങളും പച്ചക്കറികളും ധാരാളം ധാന്യങ്ങളും ഉൾപ്പെടെ കൊഴുപ്പ് കുറഞ്ഞതും ഉയർന്ന നാരുകളുള്ളതുമായ ഭക്ഷണക്രമം ശ്വാസകോശ അർബുദത്തിനും മറ്റ് തരത്തിലുള്ള ക്യാൻസറിനും ഹൃദ്രോഗത്തിനും സാധ്യത കുറയ്ക്കുന്നു. പതിവ് വ്യായാമം ശ്വാസകോശ അർബുദം വികസിപ്പിക്കുന്നതിനുള്ള സാധ്യത കുറയ്ക്കും. ഓരോ ആഴ്‌ചയും കുറഞ്ഞത് 150 മിനിറ്റ് മിതമായ തീവ്രതയുള്ള എയ്‌റോബിക് വ്യായാമം ശീലമാക്കുക. 

Symptoms of lung cancer?

കാൻസർ രോഗം നിർണയിക്കുന്നതിനും അത് ശരീരത്തിൽ എത്രമാത്രം വ്യാപിച്ചിരിക്കുന്നു എന്ന് കണ്ടുപിടിക്കാനും വിവിധതരം പരിശോധനകളും രോഗനിർണയ ഉപാധികളും ആവശ്യമാണ്. ഈ പരിശോധനകൾ ഓരോ രോഗിക്കും വ്യത്യസ്‌തമായിരിക്കും. എക്‌സ്-റേ, FNAC, ബയോപ്‌സി, PET scan തുടങ്ങിയവയിലൂടെ രോഗസ്ഥിരീകരണം നടത്തും.

ശ്വാസകോശാർബുദ ചികിത്സയ്ക്ക് ഒന്നിലധികം രീതികൾ പ്രയോഗിക്കാറുണ്ട്. ഇക്കാരണത്താൽ ഒരു രോഗിക്ക് ഒന്നിൽ കൂടുതൽ ചികിത്സാ വിധികൾ നൽകേണ്ടതായി വരാം. ശസ്ത്രക്രിയ അഥവാ സർജറി കാൻസറിൻ്റെ വിവിധ ഘട്ടങ്ങളിൽ ആവശ്യമായി വരുന്നു. പല ശ്വാസകോശ കാൻസറുകളും പരിപൂർണ്ണമായി സുഖ പ്പെടുത്തുവാൻ ശസ്ത്രക്രിയയ്ക്ക് സാധിക്കും. കൂടാതെ റേഡിയോതെറാപ്പി, കീമോതെറാപ്പി, ഇമ്മ്യൂണോ തെറാപ്പി തുടങ്ങിയവയും ചെയ്യാറുണ്ട്.

നടക്കാവിൽഹോസ്പിറ്റൽവളാഞ്ചേരി

അലർജിആസ്ത്മശ്വാസതടസ്സംതുടങ്ങിയഅസുഖങ്ങൾക്കെല്ലാംപൾമൊണോളജിവിഭാഗത്തിൽഡോ. അഫീനയുടെസേവനം ലഭ്യമാണ്

*ആസ്തമ,വലിവ്

*ശ്വാസതടസ്സംഅനുഭവപ്പെടൽ

*കാലാവസ്ഥാമാറ്റത്തിലൂടെയുള്ളചുമ

*തണുപ്പുകാലത്തെശാസ്തടസ്സം

*തണുപ്പുകാലത്തെഅലർജി

*ദീർഘകാലമായുള്ളകഫത്തോട്കൂടിയചുമ

*സ്പ്രേകൾ ,പുകവലി ,

പൂക്കളുടെമണംതുടങ്ങിയവയിൽനിന്നുള്ളഅലർജി

*ശ്വാസകോശസംബന്ധമായരോഗങ്ങൾ

*മൂക്കടപ്പ്

നിങ്ങളുടെആരോഗ്യസംരക്ഷണത്തിനായിനടക്കാവിൽഹോസ്പിറ്റലിലെഡോക്ടർമാരുടെസേവനം 24 x7 ലഭ്യമാണ്…

കൂടുതൽവിവരങ്ങൾക്കുംബുക്കിംഗിനും:

9946147238

9946174038