Gym regular dies during workout ? How to prevent this condition?

താളം തെറ്റിക്കുന്ന ഹോർമോണുകൾ ശാരീരികമായി വളരെയധികം അധ്വാനിക്കുന്നവരും വ്യായാമം ചെയ്യുന്നവരുമായ യുവാക്കൾ മരിക്കുന്ന(Gym regular dies) ഒട്ടേറെ സംഭവങ്ങൾ അടുത്തകാലത്തുണ്ടാകുന്നുണ്ട്. പ്രത്യേകിച്ചും സിനിമ, കായിക മേഖലയിൽ പ്രവർത്തിക്കുന്നവർ ജിമ്മിലും മറ്റും നന്നായി വർക്കൗട്ട് ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിൽ ചില ഹോർമോണുകൾ കൂടുതലായി ഉൽപാദിപ്പിക്കും. പ്രത്യേകിച്ച്, രക്‌തത്തിലെ അഡ്രിനാലിന്റെ തോത് വളരെയധികം ഉയരും. ഇതുമൂലം ഹൃദയതാളത്തിൽ വ്യതിയാനമുണ്ടാകാം. ഇതിനെ ‘കാർഡിയാക് അരിത്മിയ’ (Gym regular dies)എന്നാണു പറയുക. ഒരാളെ പെട്ടെന്നുള്ള മരണത്തിലേക്കു തള്ളിവിടാൻ ഇതുമതി. അത്തരം സാഹചര്യങ്ങളിൽ പ്രധാനപ്പെട്ട ജീവൻ രക്ഷാമാർഗമാണു കാർഡിയോപൾമനറി റെസസിറ്റേഷൻ (സിപിആർ). എന്നാൽ, എങ്ങനെയാണു സിപിആർ ചെയ്യേണ്ടതെന്നതു രക്ഷിക്കാനെത്തുന്നയാൾ അറിയണം. അങ്ങനെയെങ്കിൽ കുഴഞ്ഞു വീഴുന്നവരിൽ ചിലരെയെങ്കിലുംജീവിതത്തിലേക്കു തിരിച്ചെത്തിക്കാൻ കഴിയും. രണ്ടാമത്തെ കാരണം അഡ്രിനാലിന്റെ തോത് വളരെയധികം ഉയരും. ഇതുമൂലം ഹൃദയതാളത്തിൽ വ്യതിയാനമുണ്ടാകാം. ഇതിനെ ‘കാർഡിയാക് അരിത്മിയ’ എന്നാണു പറയുക. ഒരാളെ പെട്ടെന്നുള്ള മരണത്തിലേക്കു തള്ളിവിടാൻ ഇതുമതി. അത്തരം സാഹചര്യങ്ങളിൽ പ്രധാനപ്പെട്ട ജീവൻ രക്ഷാമാർഗമാണു കാർഡിയോപൾമനറി റെസസിറ്റേഷൻ (സിപിആർ). എന്നാൽ, എങ്ങനെയാണു സിപിആർ ചെയ്യേണ്ടതെന്നതു രക്ഷിക്കാനെത്തുന്നയാൾ അറിയണം. അങ്ങനെയെങ്കിൽ കുഴഞ്ഞു വീഴുന്നവരിൽ ചിലരെയെങ്കിലും ജീവിതത്തിലേക്കു തിരിച്ചെത്തിക്കാൻ കഴിയും. രണ്ടാമത്തെ കാരണം ഹൃദയാഘാതം തന്നെയാണ്. രക്‌തധമനികൾ പെട്ടെന്ന് അടഞ്ഞുപോകുമ്പോൾ ഹൃദയത്തിലെ മാംസപേശികൾക്കു കേടുപാടു സംഭവിക്കും. ഇതുമൂലം രക്‌തസമ്മർദം പെട്ടെന്നു താഴുക, ഹൃദയതാളങ്ങളിൽ വ്യതിയാനം സംഭവിക്കുക എന്നീ അവസ്ഥ‌കളുണ്ടാകുകയും അതു മരണത്തിലേക്കു നയിക്കുകയും ചെയ്യാം.

സൂക്ഷിക്കണം മനസ്സിനെയും(Gym regular dies)

മാനസിക സമ്മർദം അഥവാ സ്ട്രെസ് മൂലം പെട്ടെന്നു കുഴഞ്ഞുവീണ് ഒരാൾ മരിക്കുമോയെന്നു സംശയം തോന്നാം. സാധാരണഗതിയിൽ ഒരാളിൽ ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത വിരളമാണ്. എന്നാൽ, ഹൃദയസംബന്ധമായ രോഗങ്ങളുള്ളവർ, രക്‌തധമനിയിൽ തടസ്സങ്ങളുള്ളവർ, വാൽവിനു തകരാറുള്ളവർ, കാർഡിയോമയോപ്പതിയുള്ളവർ തുടങ്ങിയവരിൽ താങ്ങാനാകുന്നതിലുമപ്പുറം സമ്മർദമുണ്ടായാൽ പെട്ടെന്നു ഹൃദയതാളങ്ങൾക്കു വ്യതിയാനം വന്നു ഹൃദയം നിശ്ച‌ലമാകാം. ഇതും കൃത്യസമയത്തു കണ്ടെത്താൻ നമുക്കു കഴിയില്ല

Gym regular dies

അവഗണിക്കരുതാത്ത മുന്നറിയിപ്പുകൾ

പെട്ടെന്നു ഹൃദയസ്‌തംഭനം (Gym regular dies)ഉണ്ടാകുന്നവർക്കു ദിവസങ്ങൾക്കോ ആഴ്ചകൾക്കോ മുൻപു ശരീരം ചില മുന്നറിയിപ്പുകൾ നൽകാറുണ്ട്. നമ്മൾ പലപ്പോഴും അത് അവഗണിക്കും. അകാരണമായി ഉണ്ടാകുന്ന നെഞ്ചുവേദന, ശ്വാസംമുട്ടൽ, കാരണം മനസ്സിലാക്കാൻ കഴിയാത്ത ക്ഷീണം, ഊർജസ്വലതയില്ലായ്‌മ, ഉറങ്ങണമെന്ന തോന്നൽ തുടങ്ങിയവ നമ്മുടെ ഹൃദയാരോഗ്യം കുറയുന്നതിന്റെ ലക്ഷണങ്ങളായി കണക്കാക്കണം. ഇത്തരം സൂചനകൾ ലഭിക്കുമ്പോൾതന്നെ വിദഗ്‌ധപരിശോധന നടത്തുന്നതുവഴി ചികിത്സ തേടാനും പെട്ടെന്നുള്ള മരണങ്ങൾ ഒഴിവാക്കാനും കഴിയും

Preventing gym deaths and asymptomatic cardiac arrests: Safe 

ലഹരി

ലഹരിയും സ്റ്റ‌ിറോയ്‌ഡും അപകടവഴികൾ പുതുതലമുറയിൽ ലഹരി ഉപയോഗം വളരെ വ്യാപകമാണ്. സ്‌ഥിരമായി ലഹരി ഉപയോഗിക്കുന്നവരിലും ഒറ്റ ഡോസിൽ അമിതമായ ലഹരി ഉപയോഗിക്കുന്നവരിലും ഹൃദയസ്‌തംഭനവും പെട്ടെന്നുള്ള മരണവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ബോഡി ബിൽഡിങ് നടത്തുന്നവർ കുറഞ്ഞകാലംകൊണ്ടു ശരീരത്തിന്റെ ആകാരഭംഗി വർധിപ്പിക്കാൻ സ്‌റ്റിറോയ്‌ഡുകളും ഗ്രോത്ത് ഹോർമോണുകളും കഴിക്കാറുണ്ട്. ഇവ ഹൃദയത്തിന്റെ മാംസപേശികൾക്കു കേടുപാടുകൾ വരുത്തി ഹൃദയതാളങ്ങൾക്കു വ്യതിയാനമുണ്ടാക്കും.

വ്യായാമത്തിനു മുൻപ് പരിശോധന നല്ലത്

ഒരു പ്രത്യേക വ്യായാമമുറ ആരംഭിക്കുകയോ അല്ലെങ്കിൽ ജീവിതശൈലിയിൽ ക്രമീകരണം വരുത്തുകയോ ചെയ്യുന്നവർ അതിനു മുൻപു വിദഗ്‌ധ പരിശോധനയ്ക്കു വിധേയരാകുന്നതാണു നല്ലത്. ഉദാഹരണത്തിന്, ജീംനേഷ്യത്തിൽ വർക്ക് ഔട്ട് ആരംഭിക്കുന്നതിനു മുൻപു ശരീരം, പ്രത്യേകിച്ചു ഹൃദയം ആ സമ്മർദം താങ്ങുമോയെന്നറിയണം. കാർഡിയോളജിസിനെ സമീപിച്ചു വിശദപരിശോധന നടത്തി സുരക്ഷിതമെന്ന് ഉറപ്പാക്കിയ ശേഷമേ വ്യായാമം ആരംഭിക്കാവു അമിത രക്‌തസമ്മർദം, ഹൃദയത്തിലെ മാംസപേശികൾക്ക് അമിതമായ കട്ടിയുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധനകളിലൂടെ കണ്ടെത്താൻ കഴിയും. അതിനനുസരിച്ചു ജീവിതശൈലി ചിട്ടപ്പെടുത്തിയാൽ പെട്ടെന്നുണ്ടാകുന്ന മരണങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാനാകും

എങ്ങനെ ചെയ്യും CPR

ഹൃദയം നിലച്ച് കുഴഞ്ഞുവീണ് അബോധാവസ്ഥയിൽ എത്തുന്നവർക്കു നൽകുന്ന പ്രഥമശുശ്രൂഷയാണു സിപിആർ. നെഞ്ചിൻ്റെ നടുഭാഗം മൂന്നു മുതൽ അഞ്ചു വരെ സെന്റിമീറ്റർ താഴുന്ന രീതിയിൽ മിനിറ്റിൽ 100 തവണ എന്ന കണക്കിൽ ശക്ത‌മായി അമർത്തുകയാണ് ഇതിൽ പ്രധാനം. 30 തവണ അമർത്തിക്കഴിഞ്ഞാൽ 2 തവണ കൃത്രിമശ്വാസം നൽകാം. രോഗിയുടെ ഹൃദയമിടിപ്പും ശ്വാസവും തിരിച്ചുകിട്ടുന്നതുവരെ സിപിആർ കൊടുക്കണം. താൽക്കാലികമായി തലച്ചോറിലേക്കും മറ്റു പ്രധാന അവയവങ്ങളിലേക്കുമുള്ള രക്ത‌സഞ്ചാരം നിലനിർത്താൻ ഈ പ്രാഥമിക ചികിത്സവഴി സാധിക്കും.