Gas and bloating problem

ദഹനപ്രശ്‌നങ്ങള്‍ പല വിധമാണ്. ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത്, നെഞ്ചെരിച്ചല്‍, അസിഡിറ്റി, മലബന്ധം തുടങ്ങിയവയൊക്കെ പലരുടെയും ദൈനംദിന ജീവിതത്തെ വരെ ബാധിക്കുന്ന പ്രശ്നങ്ങളാണ്.

വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

പയറുവര്‍ഗങ്ങള്‍, ബീന്‍സ് (Gas and bloating problem)

പയറുവര്‍ഗങ്ങള്‍, ബീന്‍സ് എന്നിവ ചിലരില്‍ ഗ്യാസ്,വയര്‍ വീര്‍ക്കുന്ന അവസ്ഥ തുടങ്ങിയവയ്ക്ക് കാരണമാകും.

ക്രൂസിഫറസ് പച്ചക്കറികള്‍

കാബേജ്, കോളിഫ്ലവര്‍, ബ്രൊക്കോളി തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികളും ചിലരില്‍ ഗ്യാസ് പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാം.

 എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

Why You Keep Getting Trapped Gas – 11 Remedies for Relief

കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍

കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളുടെ അമിത (Gas and bloating problem)ഉപയോഗവും ചിലരില്‍ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും.

കാര്‍ബോണേറ്റഡ് പാനീയങ്ങൾ

കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ കുടിക്കുന്നതും ഗ്യാസ് പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കും.

പാലുല്‍പന്നങ്ങള്‍

പാലുല്‍പന്നങ്ങളും ചിലരില്‍ ഗ്യാസ്, വയര്‍ വീര്‍ക്കുന്ന അവസ്ഥ തുടങ്ങിയവ ഉണ്ടാകാം.

ചിപ്സും മറ്റ് സ്നാക്സുകളും

ചിപ്സ്, സ്നാക്സ് തുടങ്ങിയവയുടെ അമിത ഉപയോഗവും ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും.