High Blood Pressure Symptoms

ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ ഒരു നിശബ്ദ കൊലയാളി ആണ്. രക്തം ധമനികളുടെ ഭിത്തികളിൽ ഏൽപ്പിക്കുന്ന സമ്മർദ്ദം ക്രമാതീതമായി കൂടുമ്പോളാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. 120/80 എന്ന അളവിൽ കൂടുതലായാൽ അത് ഹൈപ്പർടെൻഷൻ ആയി കണക്കാക്കാം. പ്രായം, ലിംഗം, ഭാരം എന്നിവ അനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരാം. ഹൈപ്പർടെൻഷൻ പ്രധാനമായും ജനിതകമാണ്. എന്നാൽ കുടുംബ പാരമ്പര്യം ഇല്ലാത്തവരിലും ഇത് കാണാറുണ്ട്. ഇത് ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും, നിയന്ത്രിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്നതുമാണ്.

ഹൃദയാരോഗ്യം(High Blood Pressure Symptoms)

പലപ്പോഴും ഹൈപ്പര്‍ടെന്‍ഷന്‌ രോഗലക്ഷണങ്ങൾ ഉണ്ടാകാറില്ല. എന്നാൽ ചില മുന്നറിയിപ്പ് ലക്ഷണങ്ങൾ ഉണ്ട്. തലവേദന, നെഞ്ചുവേദന, ശ്വാസതടസ്സം, തലകറക്കം, മൂക്കിൽ നിന്ന് രക്തം വരുക, അമിതമായ ക്ഷീണം, നെഞ്ചിലും കഴുത്തിലും ചെവിയിലും പ്രഷര്‍ അനുഭവപ്പെടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യ സഹായം തേടേണ്ടത് അത്യാവശ്യമാണ്.അല്ലാത്ത പക്ഷം ഹൃദയാരോഗ്യം തന്നെ തകരാറിലാകാം.
ചില ആളുകൾക്ക് ഹൈപ്പർടെൻഷൻ ഉണ്ടാകുമ്പോൾ ഒരു ലക്ഷണവും കാണില്ല. പക്ഷെ ചില ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കണം. അവ താഴെ പറയുന്നവയാണ്.

High Blood Pressure Symptoms

തലവേദന

രാവിലെ ഉണ്ടാകുന്ന തലവേദന ഹൈപ്പർടെൻഷന്റെ ലക്ഷണമാകാം. ഉയർന്ന രക്തസമ്മർദ്ദം തലച്ചോറിലെ രക്തക്കുഴലുകൾ വികസിക്കാൻ കാരണമാകും. ഇത് വേദനയ്ക്കും ബുദ്ധിമുട്ടിനും ഇടയാക്കും. തലവേദന മാറാതെ വീണ്ടും വീണ്ടും വന്നാൽ ഉടൻ ബ്ലഡ് പ്രഷര്‍ പരിശോധിയ്ക്കുക. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടാവുക, ചെറിയ ജോലികൾ ചെയ്യുമ്പോൾ കിതപ്പ് അനുഭവപ്പെടുക എന്നിവ BP കൂടുന്നതിന്റെ ലക്ഷണമാകാം. ഇത് ഹൃദയത്തെയും ശ്വാസകോശത്തെയും ബാധിക്കാം. തലകറങ്ങുക, കാഴ്ച മങ്ങുക എന്നിവയും ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണങ്ങളാണ്. തലച്ചോറിലേക്കും കണ്ണുകളിലേക്കുമുള്ള രക്തയോട്ടം കുറയുമ്പോളാണ് ഇങ്ങനെ സംഭവിക്കുന്നത്.

Depressed frustrated European woman tries to focus, keeps index fingers on temples, ponders important decision, closes eyes, wears brown turtleneck, isolated over beige wall, suffers from headache


നെഞ്ചുവേദന(High Blood Pressure Symptoms)

നെഞ്ചിൽ വേദന അല്ലെങ്കിൽ ആയാസം അനുഭവപ്പെടുന്നത് ഹൃദയത്തിന് കൂടുതൽ ആയാസം ഉണ്ടാകുന്നതിന്റെ ലക്ഷണമാണ്(High Blood Pressure Symptoms). ഇത് അവഗണിക്കരുത്. ഉടൻ തന്നെ ഡോക്ടറെ കാണണം. ഇത് ഹൃദയാഘാതത്തിന് കാരണമാകാം. പലരും ഇത് ഗ്യാസ് പോലുള്ള കാരണങ്ങളാണെന്ന് കരുതി അവഗണിയ്ക്കുന്നത് ജീവന് തന്നെ ഭീഷണിയായി മാറാറുണ്ട്. ഇതുപോലെ നെഞ്ചിലും കഴുത്തിലും ചെവിയിലും പ്രഷര്‍ അനുഭവപ്പെടുന്നത് ഉയർന്ന രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഇത് ഹൃദയമിടിപ്പിന്റെ താളം തെറ്റിയ്ക്കുക, ഉത്കണ്ഠ എന്നിവയുണ്ടാക്കുകയും ചെയ്യുന്നു.

ക്ഷീണം

പ്രത്യേക കാരണമില്ലാതെ എപ്പോഴും ക്ഷീണം തോന്നുക, കാര്യങ്ങൾ ഓർമ്മിക്കാൻ ബുദ്ധിമുട്ടുണ്ടാവുക എന്നിവയും ഹൈപ്പർടെൻഷന്റെ ലക്ഷണങ്ങളാണ്. തലച്ചോറിലേക്ക് ആവശ്യത്തിന് രക്തം എത്താത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക. കൃത്യമായ ചികിത്സയിലൂടെ ഹൈപ്പർടെൻഷനെ നിയന്ത്രിക്കാനാകും. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക, ഉപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, പുകവലി ഒഴിവാക്കുക, മദ്യപാനം നിയന്ത്രിക്കുക എന്നിവ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.