നമ്മുടെ വസ്ത്രത്തെയും ഫാഷൻ സങ്കൽപങ്ങളെയും പോലെ തന്നെ കഴിക്കുന്ന ഭക്ഷണത്തെയും സാമൂഹിക മാധ്യമങ്ങൾ ഇപ്പോൾ വലിയ തോതിൽ സ്വാധീനിക്കുന്നു. ഇൻസ്‌റ്റാഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ഇടയ്ക്കിടെ തരംഗമാകുന്ന ചില ഭക്ഷണക്രമ ട്രെൻഡുകൾ പിന്തുടർന്ന് ചിലരെങ്കിലും പുലിവാൽ പിടിക്കാറുണ്ട്.
സാമൂഹിക മാധ്യമങ്ങളിൽ അടുത്തിടെ ഹിറ്റായ ചില ഭക്ഷണ പരീക്ഷണങ്ങളും അവയ്ക്ക് പിന്നിലെ യാഥാർത്ഥ്യങ്ങളും പരിശോധിക്കാം(Why should we eat proper food?).
1. പ്രോട്ടീൻ ഗോൾ
കുറച്ച് കാലം പ്രോട്ടീനുകളായിരുന്നു ഫുഡ് ഇൻഫ്ളുവൻസേഴ്സസിന്റെ പ്രിയപ്പെട്ട വിഷയം കാര്യമൊക്കെ ശരി. പ്രോട്ടീൻ പേശികളുടെ നിർമ്മാണത്തിനും അറ്റകുറ്റപണിക്കുമെല്ലാം നല്ലതാണ്. ചയാപചയം മെച്ചപ്പെടുത്തുകയും വയർ നിറഞ്ഞ പ്രതീതി ഉണ്ടാക്കുകയും ചെയ്യും. എന്നാൽ ഒരു മുതിർന്ന മനുഷ്യന് പ്രതിദിനം അവന്റെ ശരീരഭാരത്തിൻ്റെ ഒരു കിലോയ്ക്ക് 0.8 ഗ്രാം വച്ച് പ്രോട്ടീൻ മതിയാകുമെന്ന് ഹാർവാർഡ് ഹെൽത്ത് പബ്ലിഷിങ് പറയുന്നു. അതായത് 70 കിലോയുള്ള ഒരാൾക്ക് പ്രതിദിനം 50 മുതൽ 60 ഗ്രാം. പ്രോട്ടിൻ സപ്ലിമെന്റു്റുകളും ഷേയ്ക്കുമൊക്കെയായി ഇത് അമിതമാകുന്നത് പ്രത്യേകിച്ച് ഗുണം ശരീരത്തിന് നൽകില്ല(Why should we eat proper food?). വ്യക്കകൾക്ക് അടക്കം പണി കിട്ടുകയും ചെയ്യാം.
2. ഫൈബർമാക്സസിങ്
മാസങ്ങളോളം വൈറലായി ഓടിയ മറ്റൊരു ട്രെൻഡാണ് ഫൈബർമാക്സിങ്. ഉയർന്ന ഫൈബർ ഉള്ള ഭക്ഷണങ്ങളും (Why should we eat proper food?)വയറിന്റെ ആരോഗ്യത്തെ സഹായിക്കുന്ന സ്‌മൂത്തികളും മറ്റ് പൊടിക്കൈകളുമൊക്കെ ഫൈബർ ഗോൾ, ഗട്ട് ഹെൽത്ത് എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളുമായി പാറി പറന്നു നടന്നു. പഴങ്ങൾ, ഹോൾ ഗ്രെയ്‌നുകൾ, പയർ വർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നിവയിൽ അടങ്ങിയ നാരുകൾ വയറിൻ്റെ ആരോഗ്യത്തിന് നല്ലതൊക്കെ തന്നെ. പക്ഷേ ഇവിടെയും ഏതെങ്കിലും ട്രെൻഡല്ല മറിച്ച് നിങ്ങളുടെ ശരീരത്തിൻ്റെ തരം, ദഹനം, പ്രതിദിന ശീലങ്ങൾ എന്നിവയാണ് ഭക്ഷണക്രമം തീരുമാനിക്കുന്നതിൽ നിർണ്ണായകമാകേണ്ടത്. അമേരിക്കയിലെ സിഡിസി പ്രതിദിനം 22 മുതൽ 34 ഗ്രാം വരെ ഫൈബറാണ് ശുപാർശ ചെയ്യുന്നത്. ഫൈബറിന്റെ തോത് അമിതമാകുന്നത് വയർ കമ്പനം, ഗ്യാസ്, മലബന്ധം, അതിസാരം, വയർവേദന പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കാം. ഇറിറ്റബിൾ ബവൽ സിൻഡ്രോം, ക്രോൺസ് ഡിസീസ്, അൾസറേറ്റീവ് കോളൈറ്റിസ്, കോളറ, കുടലിന് തടസ്സങ്ങൾ എന്നിവയുള്ളവർക്ക് ഫൈബറിൻ്റെ തോത് വർധിപ്പിക്കുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കാം.
3. ബാൽക്കൻ ബ്രേക്ക്ഫാസ്‌റ്റ്

പ്ലേറ്റ് നിറയെ മുട്ടകൾ, തക്കാളി, വെള്ളരി, ഒലീവ്, ചീസ്, ബ്രെഡ് എന്നിങ്ങനെ നിറഞ്ഞിരിക്കുന്ന ചില ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിങ്ങളും ശ്രദ്ധിച്ചു കാണും ബാൽക്കൻ ബ്രേക്ക്ഫാസ്‌റ്റ് എന്ന പേരിൽ ട്രെൻഡായി മാറിയ ഈ ഭക്ഷണരീതി ഹൃദയത്തിനും ശരീരത്തിനുമൊക്കെ നല്ലതാണെന്നാണ് ഇതിന്റെ പ്രചാരകർ അവകാശപ്പെടുന്നത്. കാര്യം ഈ ബ്രേക്ക്ഫാസ് പോഷണസമൃദ്ധമൊക്കെ(Why should we eat proper food?) തന്നെയാണെങ്കിലും ഇതിലെ വൈറ്റ് ബ്രഡിന് പകരം ഹോൾ വീറ്റ് ബ്രഡ് ഉപയോഗിക്കുന്നതും മാംസം പരിമിതപ്പെടുത്തുന്നതും കൂടുതൽ പച്ചക്കറികൾ ഉൾപ്പെടുത്തുന്നതും നന്നാകുമെന്ന് ന്യൂട്രീഷനിസ്റ്റുകൾ അഭിപ്രായപ്പെടുന്നു. അത് പോലെ സോഡിയവും കൊഴുപ്പും ശ്രദ്ധിക്കുന്നവർ ചീസും ഒലീവും അധികം കഴിക്കാതിരിക്കാനും നോക്കണം. പോഷണം എന്നത് ഓരോരുത്തരുടെയും ആരോഗ്യ സ്‌ഥിതി അനുസരിച്ച് വ്യക്തിഗതമായി തീരുമാനിക്കപ്പെടേണ്ട ഒന്നാണ്. ഒരാൾക്ക് നല്ലതായത് മറ്റൊരാൾക്ക് ശരിയാകണമെന്നില്ല എന്ന് ഓർത്താൽ നല്ലത്.
4. സൂപ്പർ ഗ്രീൻ പൗഡറുകൾ

ചീര, കെയ്ൽ, സ്‌പിരുലിന എന്നിങ്ങനെ പലതരം സസ്യങ്ങളിൽ നിന്നുള്ള പോഷണങ്ങൾ ഒറ്റ സ്‌കുപ്പിൽ ലഭ്യമാക്കുന്നു എന്ന് അവകാശപ്പെടുന്നവയാണ് സൂപ്പർ ഗ്രീൻ പൗഡറുകൾ. ഇത് പച്ചക്കറികൾ കഴിക്കുന്നതിനേക്കാൾ ഫലപ്രദമാണെന്നാണ് അവകാശവാദം. ഈ പൗഡറുകൾ ദഹനപ്രശ്‌നമുള്ളവരുടെ അടക്കം പോഷണ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടാകാം പക്ഷേ, ചില പൗഡറുകളിലെ അമിത പഞ്ചസാരയും പ്രിസർവേറ്റീവുകളും ഹാനികരമാകാം. മരുന്നുകളുടെ കാര്യക്ഷമതയെയും ഇവ ബാധിക്കാനിടയുണ്ട്.
5. രാവിലെയുള്ള വെള്ളം കുടി
രാവിലെ എഴുന്നേറ്റ ഉടനെ ഒന്ന് രണ്ട് ഗ്ലാസ് ചെറുചൂട് വെള്ളം കുടിക്കാനും സാമൂഹിക മാധ്യമങ്ങളിലെ ഫുഡ് ഇൻഫ്ളുവൻസേഴ്സ് പറയാറുണ്ട്. ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ദഹനത്തെ സഹായിക്കാനുമൊക്കെ വെള്ളം സഹായിക്കുമെന്നത് സത്യമാണ്. എന്നാൽ ദിവസം നാല് ലീറ്ററിൽ കൂടുതലൊക്കെ വെള്ളം കുടിച്ചാലും ശരീരത്തിന് അത് സമ്മർദമേറ്റും.
6. കാരറ്റ് സാലഡ്

വിനാഗിരിയും ഉപ്പും വെളിച്ചെണ്ണയും ചേർത്ത് ദിവസവും പച്ചയ്ക്ക് കാരറ്റ് സാലഡ് കഴിക്കുന്നത് ഹോർമോണുകളുടെ സന്തുലനത്തിന് നല്ലതാണെന്നും ട്രെൻഡുകൾ ശുപാർശ ചെയ്‌തു കാണാറുണ്ട്. ചർമ്മത്തിന്റെ ആരോഗ്യത്തിനും മൂഡ് മെച്ചപ്പെടുത്താനും പിഎംഎസ് ലക്ഷണങ്ങൾ ലഘുകരിക്കാനും ഇത് സഹായകമാണെന്ന് ചിലർ അവകാശപ്പെടുന്നു. കാരറ്റിലെ ഫൈബറും ആൻ്റിഓക്‌സിഡന്റുകളും പോഷണങ്ങളുമൊക്കെ ആരോഗ്യത്തിന്(Why should we eat proper food?) നല്ലത് തന്നെയാണ്. പക്ഷേ, ഇതും ഒരു മാജിക് ഭക്ഷണമായി കരുതേണ്ടതില്ല. ഹോർമോണൽ അസന്തുലിതാവസ്‌ഥയുള്ളവർ ഒരു ഡോക്‌ടറെ കണ്ട ശേഷം ഇത്തരം ഭക്ഷണങ്ങൾ പരീക്ഷിക്കുന്നതാണ് നല്ലത്. സാമൂഹിക മാധ്യമങ്ങളിൽ കാണുന്ന ഇത്തരം ട്രെൻഡുകൾക്ക് പിന്നാലെ പോകാതെ ഒരു ആരോഗ്യവിദഗ്‌ധനെ കണ്ട് ആവശ്യമായ പരിശോധനകൾ നടത്തി വേണം നിങ്ങളുടെ ശരീരത്തിന് ഏതൊക്കെ പോഷണങ്ങൾ, എത്ര അളവിൽ വേണമെന്ന് തീരുമാനിക്കാൻ. അല്ലാതെയുള്ള പരീക്ഷണങ്ങളിലൊക്കെ അപകടസാധ്യതകൾ ഒളിഞ്ഞിരിക്കുന്നുണ്ട്.